കടിഞൂല്‍ പേറ്റു നോവടുത്ത പെണ്ണിനെപ്പോലെ നമ്മുടെ ജാസ്മിന് പെരിയാര്‍ .
ഞാനിപ്പപ്പെറും ഇപ്പപ്പെറുമെന്നു ദിവസവും പേടിപ്പെടുത്തുന്നു.
പ്രസവ വാര്‍ഡിലേക്ക് ഭാര്യയെ അയച്ചിട്ടു വാര്‍ഡിനു പുറത്ത് അതിനേക്കാള്‍
വേദന (ഈ പഹയന്മാര്ക്ക് അതുണ്ടെങ്കില്‍ ) യോടെ അങ്ങോട്ടുമിങ്ങോട്ടും
നടക്കുന്ന ഭര്‍ത്താവിനെ പ്പോലെ നമ്മുടെ ലവ്മൂണ് മന്ത്രി!.
മരുമോനെ ആശസിപ്പിക്കാന്‍ ആശുപത്രിയിലെത്തുന്ന അമ്മായിയപ്പനെപ്പോലെ
മുഖ്യനപ്പുപ്പന് . പേറിന്റെ സമയം നോക്കാന്‍ പഞ്ചാംഗവുമായി ഓടി നടക്കുന്ന
വയറ്റാട്ടിയെപ്പോലെ നിയമസഭ കമ്മിറ്റികളും സമിതികളും ഉപ സമിതികളും.
ഇത്രേം കോമ്പ്ലിക്കേഷനുള്ള കേസായിട്ടും സിസേറിയന് ചെയ്യാത്തതെന്താന്ന്
വേലിക്കല് നിന്നും വിളിച്ചു ചോദിക്കണ കുശുമ്പി രാഗിണിയേടത്തിയെപ്പോലെ
പ്രതിപക്ഷനേതാവ്. പാഞ്ഞ് വരുന്ന വെള്ളം മനസ്സില്‍ കണ്ട് ബോധം കെട്ടു
വീഴുന്ന കുട്ടികള്‍ . പേറ് അവന് പൊണ്ടാട്ടിക്കു താനേ അതുക്ക് നാന് എന്ന പണ്ണറേന്‍
എന്നു ചോദിച്ചു നടക്കുന്ന അണ്ണാച്ചി.ഇത്രേം പ്രശ്നമുണ്ടായത് ജാതക ചേര്‍ച്ചയില്ലാത്ത
ഈ പെണ്ണിനെ കെട്ടിയതോണ്ടാണെന്ന് നാഴികയ്ക്കു നൂറുവട്ടം പറഞ്ഞോണ്ടിരിക്കണ
മുത്തശ്ശിയെ പ്പൊലെ, എമര്‍ജന്‍സി നീരൊഴുക്കിനു വാതിലിടാതെ 110 കൊല്ലം മുന്‍പു ഡാം
പണിത എഞ്ചിനീയര്‍മാരെ തൊഴുതു പ്രാകുന്ന കേരളത്തിലെ ജനം.
എന്റമ്മേ കാലത്തെ എണീറ്റാല്‍ എന്തൊക്കെ കേള്‍ക്കണം.
- വീണ.
Tuesday, November 21, 2006
Subscribe to:
Post Comments (Atom)
43 comments:
.....എന്റമ്മേ കാലത്തെ എണീറ്റാല്‍ എന്തൊക്കെ കേള്‍ക്കണം.....
-വീണ
ഇതു നനായി വീണേ..
ഗൌരവമായ ഈയൊരു വിഷയത്തെ അതിന്റെ മര്മ്മമൊട്ടും ചോര്‍ന്നു പോകാതെ നര്‍മ്മത്തോടെ
അവതരിപ്പിച്ചിരിക്കുന്നു.
പ്രേമചന്ദ്രനെ കൊണ്ടുപോയി ലവ്മൂണ് എന്നാക്കിയല്ലേ.നേരമിനിയും പുലരും.പുലര്‍ന്നാല്‍ ഇനിയും മറ്റു പലതും കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടിയും വരും.
ഇത് കലികാലമാണു.
ഓ.ടോ.)ഇവിടെ ഞാന്‍ സുല്ലിട്ടു
അഭിന്ദനങ്ങള്‍ വീണേ, ഈ വിഷയത്തെ കുറിച്ച് ആരും ഇത്ര സരളവും വിശദവുമായി ഇത് വരെ പറഞ്ഞിട്ടില്ല..
-പാര്‍വതി.
വീണയിനി അംബിയ്ക് പഠിയ്കല്ലങ്ങട് നിര്‍ത്ത് വീണേ.
നന്നായിരിക്കുന്നു വീണേ..
നല്ല എഴുത്ത് വീണക്കുട്ടി,എന്താണു മുഖത്തൊരു കെട്ട് ?
ജാസ്മിന് പെരിയാര്‍ , ലവ് മൂണ്‍, എന്തൊക്കെ പ്രയോഗങ്ങളാണു.
ഓ:ടോ.പാര്‍വതിയുടെ ഈ വിഷയത്തിലുള്ള പോസ്റ്റ് തുറക്കാന്‍ നോക്കിയിട്ടു പറ്റുന്നില്ലല്ലോ.
വീണേ,
രസിച്ചു.... നല്ല ശൈലി. ഗദ്യം തന്നെ ബെസ്റ്റ് കേട്ടോ.. :-)
സത്യം പറയാമല്ലോ അനിയത്തീ, ഇതാ ഒരു പൂച്ചെണ്ട്. താന്‍ വിചാരിച്ചാല്‍ ഒന്നാന്തരം 'ആക്ഷേപഹാസ്യം' ഇനിയും പൊഴിയും. ഇത്ര ലളിതമായും ചുരുക്കത്തിലും അതിലേറെ പക്വമായും ഈ വിഷയം എഴുതാന്‍ പറ്റില്ല. യഥാര്‍ത്ഥത്തില്‍ ഇതല്ലേടോ തന്റെ 'തട്ടകം'? സീരിയസ്സായി ഒന്ന് ചിന്തിച്ചു നോക്ക്. (ഞാന്‍ ഇങ്ങനെ പറഞ്ഞെന്നുവെച്ച് വല്ലോം പടിക്കാതെ നടന്നാല്‍ നല്ല പുളിങ്കമ്പ് വെട്ടി...!)
വീണേ.
ശൈലിയും നര്‍മ്മവും ഉള്‍ക്കാഴ്ച്ചയുമുള്ള (നിന്റെ) ആ
മനോഹര ദര്പ്പണത്തിലിനിയും, വിടരട്ടേ നല്ല ഭാവനകള്‍.
ഓ.ടോ.നിന്റെ, കഥാകാരി. ലേഖിക ഇങ്ങനെയുള്ള വാക്കുകള്‍ക്കു് അറം കൽപ്പിച്ചിട്ടുണ്ടെങ്കില് പൊറുക്കണം. പൊറുക്കാറില്ല എന്നതു സത്യം.
ഹ ഹ ഹ... റൊമ്പ സൂപ്പര്‍.വളരെ സരസമായ വിവരണം.
“എന്റമ്മേ കാലത്തെ എണീറ്റാല്‍ എന്തൊക്കെ കേള്‍ക്കണം..?“ ഈ പറഞ്ഞിരിക്കുന്നത് കറക്റ്റ്.ഏത് ചാനല്‍ വച്ചാലും മുല്ലപ്പെരിയാര്‍ തന്നെ.
ഡാം ഇനി 200 അടി വെള്ളം കൂടെ താങ്ങും. ബട് ഡാം വിസിറ്റ് ചെയ്യാന്‍ വരുന്നവരുടെ വെയ്റ്റ് താങ്ങാന്‍ പറ്റുമോന്നാ പേടി...!!
ഇനിയേതായാലും കേട്ടടത്തൊളം കേള്ക്കെണ്ടിവരില്ലാന്ന തോന്നണെ....മറ്റ് പെരിയാറിന്റെ തീരവാസികളെപോലെ ഞാനും ഒരു മുളവാങ്ങി തെങ്ങില്‍ കെട്ടിവച്ചിരിക്കുകയാണ്,പിന്നെ ഇറങ്ങി ഓടാന്‍ എളുപ്പത്തിന് പടിപ്പുരെടേം ഉമ്മറവാതിലിന്റേം എല്ലാം കൊളുത്തും ഊരികളഞ്ഞു...
ജാസ്മിന് പെരിയാറെപ്പഴാ അവക്കശൊം പറഞ്ഞ് വീടികേറി വരുകാന്ന് പറയാന്പറ്റില്ലെ....
കൊള്ളാം വീണെ...ഓരുപാടുചിരിവന്നെങ്കിലും,ഇപ്പൊ ഇടക്കിടക്ക് തിരിഞ്ഞുനോക്കൈകോണ്ടിരിക്കുവാ.പൊറകിന്നെങ്ങാനും അവള് വരുന്നുണ്ടോന്ന്.
നന്ദി.
മിന്നാമിനുങ് ചേട്ടന്, പാര്‍വ്വതി ചേച്ചി, അതുല്ല്യ ചിറ്റ, കുട്ടമ്മേനൊന്‍ ചേട്ടന്, ദില്ലു ചേട്ടന്, മൈനാഗന്‍ ചേട്ടന്, വേണു ചേട്ടന്, അളിയന്‍സ്-ചേട്ടന്, ചന്ദ്രു ചേട്ടന്.
മുസാഫിര്‍ ചേട്ടാ ആ കെട്ട് അച്ഛനുള്ള പ്രതിഷേധക്കുറിപ്പാണ്.
ആ പോട്ടത്തിന്റെ അടിക്കുറിപ്പു വായിച്ചില്ലെ? “ന: സ്വാതന്ത്ര്യമര്‍ഹതി” എന്ന്.
അച്ഛന് കഴിഞ്ഞാഴ്ച വിളിച്ചപ്പോള്‍ പറഞ്ഞു. ഞാന്‍ തരുന്ന സ്വാതന്ത്ര്യം നീ നശിപ്പിക്കരുത് , എല്ലാം ഒരു ലിമിറ്റില്‍ ആയാല്‍ കൊള്ളാം, ഇതൊരു മുന്നറിയിപ്പാണ് ഇനി കേട്ടില്ലെങ്കില്‍ കമ്പ്യുട്ടറില്‍ വേഗപ്പൂട്ടിടും എന്നൊക്കെ.
BSNL ന്റെ netone ല്‍ പോയി usage information നോക്കിയപ്പോള്‍ അതിലെ യുസേജ് ഗ്രാഫ് കണ്ട് അച്ഛന്റെ ബി.പി. യുടെ ഗ്രാഫ് കൂടിയത്രെ. ഇനി കോളേജിലെ പ്രിന്‍സി മാഡത്തിന്റെ ഗ്രാഫ് എന്നാണാവോ ഉയരുന്നെ?പിന്നെ ചിലരൊക്കെ ചൂരലുമായി നടക്കുന്നുണ്ട് വീണേ പ്യാടിപ്പിക്കാന്‍. (അതിലാരോ അച്ഛനോടു പറഞ്ഞോന്നൊരു സംശയം ഇല്ലാതില്ല!).
അപ്പൊപ്പിന്നെ ഞാന്‍ കരുതി വായില്‍ തുണി കെട്ടാമെന്നു. എങ്കിലും ഇന്നുച്ചയ്ക്കു ലാബില്‍ ഇരുന്നപ്പോള്‍ ഇത്തിരി കുസ്രുതി തോന്നി, പോസ്റ്റി.
അച്ഛന് എന്റെ പോസ്റ്റുകളൊക്കെ വായിക്കും. അച്ഛന് പറയുന്നതു “നിന്റെ മണ്ടത്തരങ്ങള്‍ വായിക്കാനല്ല അതിലെ കമന്റ്സ് വായിക്കാനാണ് എനിക്കിഷ്ടം“ എന്നു. അതു കഴിഞ്ഞാണ് ഒരു നീണ്ട ഉപദേശ പ്രഭാഷണം നടത്തിയതു.
എങ്കിലും അച്ഛന് പറഞ്ഞ കാര്യങ്ങള്‍ ഗൌരവമുള്ളതായതു കൊണ്ടും അച്ഛന് ഞങ്ങള്‍ക്ക് ഒരു നല്ല സുഹൃത്തും കൂടെ ആയതു കൊണ്ടും ഞാന്‍ നന്നാവാന്‍ തീരുമാനിച്ചു. എങ്കിലും ആ കെട്ട് ഇരിക്കട്ടേ കുറെ നാള് . ഇപ്പം വീണ “നല്ല നടപ്പി”ലാണ്. വല്ലപ്പോഴുമേ ഈ വരമ്പത്തൂടെ വരൂ.
ഇപ്പ വന്നതേയുള്ളൂ. ഇനി പോയി കാപ്പി കുടിക്കട്ടെ.
- നന്ദി ഒരിക്കല്‍ കൂടെ - എല്ലാര്ക്കും.
നാടിനെ മുഴുവനും ആശംങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിഷയത്തെ സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു... ഇഷ്ടമായി.
nice posting
ഹെയ്... കലക്ക്യേക്കണു....ഉഗ്രന്‍ തന്നെ....
ഇതൊരു വെറും വീണയല്ല! സാക്ഷാല്‍ രുദ്രവീണ തന്നെ!
എന്നാലും ആ വായ് മൂടിയുള്ള ഒരു കെട്ട്!
നാട്ടിലെ രാഷ്ട്രീയക്കാര്‍ കണ്ടാല്‍ പുതിയൊരു സത്യാഗ്രഹസമരരീതി കൂടിയാവും അവന്മാര്ക്ക്!
ഇത് നന്നായി
അസ്സലായിട്ടുണ്ട്.
പോസ്റ്റും കമന്റും കൊള്ളാം.
സാക്ഷീ... എല്ലാം കാണുന്നവള്‍ അതുല്യ...
ഇതില്‍ അതുല്ല്യേടെ റോളെന്താ ?
....വില്ലത്തി?. അച്ഛനോടു പറഞുകൊടുക്കുമെന്നു പറഞ്ഞതിനു ഞങ്ങള്‍ എല്ലാരും സാക്ഷികളാണ്.
വീണക്കുട്ടി,
കെട്ടിനെപ്പറ്റിയുള്ള വിശദീകരണം കേട്ടു ചിരിച്ചു പോയി ,ഏതായാലും അച്ഛനേയും ചിറ്റയേയും ഒക്കെ അനുസരിക്കാന്‍ തീരുമാനിച്ചത് നന്നായി.പക്ഷെ വല്ലപ്പോഴും ഒക്കെ വന്നു പൊകണം കേട്ടോ.
അമ്മ ചിലപ്പോല്‍ അപ്പുറത്തെ ആന്റിയൊടു കുശലം ചോദിക്കാന്‍ പൊകുമ്പോള് ‘അയ്യൊ എനീക്കു പെട്ടെന്നു പോണം,അരി അടുപ്പത്ത് ഇട്ടിട്ടാണു പോന്നിരിക്കുന്നത്’എന്നു പറഞ്ഞു രണ്ടു മണിക്കൂര്‍ സംസാരിക്കുന്നത് കണ്ടിട്ടില്ലേ,അതു പോലെ.
എന്റമ്മേ, കാലത്തെണീറ്റാല്‍ കേള്ക്കേണ്ടതില് കൂടുതല്‍ ഓഫീസ് സമയത്തെന്തൊക്കെ വായിക്കണമ, ചിരിക്കണം?
പഠിക്കേണ്ട സമയത്ത് നന്നായി പഠിക്കണം, എന്നിട്ട് എഴുതേണ്ട സമയത്ത് കൃത്യമായി ബ്ലോഗെഴുതണം.
അനിയനോടു കൂടി എഴുതാന്‍ പറയൂ
ഇത്തിരി, മുരളി, വിശ്വപ്രഭ, തറവാടി, സാക്ഷി, നന്ദു, കുറുമാന് ചേട്ടന്മാര്ക്കെല്ലാം നന്ദി.
കുറുമാന് ചേട്ടാ അനിയന് : ങും..ങൂം അവന് എഴുതും... :) അച്ഛന് പണ്ടു ഏഴാം ക്ലാസില്‍ പഠിച്ചപ്പോളൊരു പെണ്ണിനെ പ്രേമിച്ച കഥ ഒരിക്കല്‍ പറഞ്ഞു കൊടുത്തെ പിന്നെ അവന് ലേറ്റായിപ്പോയെന്ന്നും പറഞ്ഞ് നടക്കുവാ..
നന്ദി . ഇനീം സമയം കിട്ടുമ്പോ വരാം.(എല്ലാരോടും).
ഹായ്..വീണക്കുട്ടീ വെല്‍കം റ്റു ഊട്ടി നൈസ് റ്റു മീറ്റ് യൂ...
ഇതു കലക്കീട്ടൊ..എനിക്കങ്ങ് ഭയങ്കരമായി ഇഷ്ടപ്പെട്ടു.വീണക്കുട്ടി ആള് മിടുമിടുക്കിയാണല്ലൊ.
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയൊലിയ്ക്കുന്നു..പൊട്ടിത്തെറിയ്ക്കുന്നു..
നമ്മളിവിടെ മിമിക്രിയെഴുതി കൈയ്യടി വങ്ങുന്നു..
തലയ്ക്കു മോളില് നില്ക്കുന്ന ഇത്തരം പ്രശ്നങ്ങളില്‍ കുറച്ചൂടെ ക്രിയേറ്റീവായിട്ടൊരു തീരുമാനമെടുക്കാന്‍ നമുക്ക് പറ്റില്ലേ?
മിമിക്രിയൊക്കെ ശരി..ഈ മയില്‍ പരസ്പരം ഫോര്‍വേഡ് ചെയ്തു കളിയ്ക്കുന്നത്നു പകരം മറ്റൊരു വഴിയുമില്ലേ.?
വീണ നാളെ പഠിയ്ക്കുന്ന വിഷയത്തിലൊരു പ്രഗത്ഭയായാലും, അല്ല മിമിക്രിയെഴുത്തോ സഞ്ജയനോ പോലുമായാലും നമുക്കെന്താ?
കാളിയംബി
മുല്ലപ്പെരിയാര്‍ ഗൌരവമുള്ള വിഷയം തന്നെ.അംബി എന്താണാവോ ചെയ്യാന്‍ പോകുന്നത്...?വീണ അതിമനോഹരമായി എഴുതിയിരിക്കുന്നു.അഭിനന്ദനങ്ങള്‍...
അടിപൊളി വീണേ.നന്നായി എഴുതിയിരിക്കുന്നു
ഞാനെന്റെ മര്യാദയ്ക്കു മാത്തമറ്റിക്സിലെ പ്രോബ്ലോം ചെയ്തോണ്ടിരിക്കുംപ്പൊഴാണു കമന്റുകള്‍ നോക്കാന്‍ അനിയനോടു പറഞതു. അവന് പറഞു നിനക്കേതാണ്ട് പാര ആരോ പണിതിട്ടുണ്ടെന്നു. അതു കൊണ്ടു അതുകൊണ്ടു മാത്രം ഞാനെത്തീന്നെയുള്ളൂ.
അംബി ചേട്ടാ / നരെന്ദ്രന്‍ ചേട്ടാ മിമിക്ക്രി എഴുതി യതു എനിക്കാരുടേം കയ്യടി വാങാനല്ല. ഞാനൊ കേരളത്തിലെ മുപ്പത്തി മുക്കോടി ദൈവങ്ങളൊ നിരീച്ചാല്‍ ഡാമിനു പൊട്ടാനാണു യോഗമെങ്കില്‍ അതു തടയാന്‍ കഴിയില്ല. പണ്ട് രഥത്തിന്റെ ആരക്കാലിളകിയപ്പം ആക്സിലിനു പകരം ചെറു വിരല്‍ വച്ച് രക്ഷിച്ചപോലെ എനിക്കെങ്ങും വയ്യ.
കുഞു ഡാം വല്ലോമായിരുന്നെ പിന്നെം നൊക്കാമായിരുന്നു ഇതൊരു ആദിയും അന്തവുമില്ലാത സാധനമല്ലെ ഈ പീക്കിരി പെണ്ണെന്തോ ചെയ്യാനാ ചേട്ടാ..
എന്തെങ്കിലും അടിയന്തിരമായി ചെയ്യേണ്ടതു തമിഴ്നാട് സര്‍ക്കാരാണ്. അവര്‍ക്കു കേരള മക്കള്‍ ചത്താലെന്ത് ഒലിച്ചു പോയാലെന്ത്. പിന്നെയുള്ളതു നമ്മുടെ സര്‍ക്കാര്‍ പറയുമ്പൊലെ പുതിയ ഡാം കെട്ടണം. അതിനു ടെന്ററു വിളിക്കട്ടെ 18 വയസ്സു കഴിഞ്ഞതു കൊണ്ടു വീണയും കൊടുക്കാം ഒരു ആപ്ലിക്കേഷന്‍. എന്നെക്കോണ്ടിപ്പം അതെ പറ്റൂ. പിന്നെ ഞാനെന്തായാലും അതില്‍ ദുഖിക്കാന്‍ എനിക്കു അച്ഛനും അമ്മയും അനിയനും ഉണ്ട് അതിനാരും കണ്ണീരൊലിപ്പിക്കേണ്ടാ.
ഓ:ടോ: ഇതെന്തു പറ്റി കാളിയമ്പിയില് നിന്നും നരേന്ദ്രനിലേയ്ക്കൊരു പരിണാമം ആരെങ്കിലും തല്ലിയൊ?
വിഷ്ണു ചേട്ടന്, വല്ല്യമ്മയി ചേച്ചി(?) നന്ദി അഭിപ്രായം പറഞതിനു.
Inji pennu chechi: thank you very much to visit my post and your sweet comments.
- വീണ്ടും നന്ദി എല്ലവര്‍ക്കും. ഇന്നിനി ഏതു ഡാം പൊട്ടിയാലും ഞാന്‍ ബ്ലോഗ്ഗ് തുറക്കുന്ന പ്രശ്നമില്ല.
ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ നമുക്ക് കഴിയും എന്നാലോചിച്ചൂടെ വിഷ്ണു മാഷേ..പാര്‍വതിയും നിക്കുമൊക്കെ പോസ്റ്റിട്ടിരുന്നു..നാം അവിടെയൊക്കെ പോയി കമന്റിട്ടു,ഇട്ടില്ല..വിട്ടു..
ഇവിടെ എത്ര പേരുണ്ടെന്ന് എനിയ്ക്കറിയില്ല കൊച്ചീ മീറ്റിന് ആയിരത്തിലധികം കമന്റ് കിട്ടി.നമ്മുടെ ആശങ്കകള്‍ ഭരണാധികാരികളെ അറിയിയ്ക്കാനും പലയിടത്തിരിയ്ക്കുന്ന നമുക്ക് ഇതു തന്നെ വഴി.പേമചന്ദ്രന്‍ ഞാനറിഞ്ഞടത്തോളം(നേരിട്ടറിയില്ല) വെറും മൂരാച്ചിയല്ല..അദ്ദേഹം എന്തെങ്കിലുമൊക്കെ ആകുന്നത് ചെയ്യുന്നുണ്ടാകും.ഇവിടെത്തന്നെ പാര്‍വതി, നിക്കിനൊക്കെ നല്ല സാങ്കേതിക ജ്ഞാനവുമുണ്ട്.
ഒരു മെമ്മോറാണ്ടം ഭാരതജനതയുടെ മുന്നില്‍ വയ്ക്കാന്‍ ഇതു പോരെ..
ഈ ചെറിയ ഗ്രൂപ്പും ഇതില്‍ ശ്രദ്ധിയ്ക്കുന്നുണ്ട് എന്നത് ഈ കാര്യത്തിന് ചെറുതെങ്കിലും ഒരു തള്ളുണ്ടാക്കാന് കഴിയും.
പാര്‍വതിയുടെ പോസ്റ്റോ, നിക്കോ അതിലഭിപ്രായം പറഞ്ഞിരിയ്ക്കുന്നവരോ ഒരു ബ്ലോഗിടുക..ഒപ്പു വയ്ക്കുന്ന പോലെ മാത്രമല്ല.അവനവന്റെ അഭിപ്രായങ്ങള്‍ പറഞ്ഞ് അതില്‍ കമന്റിടുക..അറിയാവുന്നവരേക്കൊണ്ട് കമന്റിടീയ്ക്കുക..ആംഗലേയത്തിലും മലയാളത്തിലും ആകട്ടേ.
പത്രങ്ങളില്‍ പിടിപാടുള്ളവര്‍ ഈ കാമ്പേയ്ന്‍ അതു വഴി പ്രചരിപ്പിയ്ക്കട്ടേ.ലിങ്ക് മന്ത്രിമാര്‍ക്കൊക്കെ അയച്ചു കൊടുക്കാം.കമന്റുകള്‍ അവരും കാണട്ടേ..
പിന്നെ ഒരു കാര്യം പറയാന്‍ വിട്ടു..
വീണേ പണി പുലിപ്പാലിലാനല്ലോ തരുന്നത്?:)
ഞാന്‍ തന്നെയൊന്നുമല്ല പറഞ്ഞത്.ഒരു വെറും തമാശയാകുന്ന ഈ വിഷയത്തിലൊരു ഡൈവേര്ഷനായിക്കോട്ടേ എന്നു വച്ചു.
ഞാന്‍ വീണാനാദത്തോടായി ഒന്നും പറഞ്ഞില്ല.കമന്റിട്ടിരിയ്ക്കുന്നവരെ ഒന്നു പ്രവോക്ക് ചെയ്യുകയായിരുന്നു ലക്ഷ്യം.
എന്തായാലും ലക്ഷ്യം തെറ്റി അമ്പ് ശൂറ്റിപ്പോയെന്നു മാത്രമല്ല നല്ല എമണ്ടനൊരു പണി വാങ്ങിച്ചു കെട്ടുകയും ചെയ്തു.അതിന്റെയൊരു വെഷമം ഇതുവരെ പോയിട്ടില്ല..
പിന്നെ ഒരു ചെറിയ തിരുത്തുണ്ട്..പണ്ട് ആരോ പറഞ്ഞൊരു കഥ റീറ്റോള്‍ഡ് ചെയ്തിരുന്നല്ലാ..അതിലാണ്..ആക്സിലല്ല..ആപ്പ്..ആപ്പാണിളകിപ്പോയത്..കേട്ടാ:)
“പിന്നെ ഞാനെന്തായാലും അതില്‍ ദുഖിക്കാന്‍ എനിക്കു അച്ഛനും അമ്മയും അനിയനും ഉണ്ട് അതിനാരും കണ്ണീരൊലിപ്പിക്കേണ്ടാ“
ഇങ്ങനെഴുതിയതിന്റെ പിറകിലുള്ള ചേതോവികാരം എനിയ്ക്കങ്ങ് ട് മനസ്സിലാവണില്ലല്ലോ?..(ഞാന്‍ കണ്ണീരൊഴുക്കിയെന്നാ..അതോ ഇന്നുവരെ വീണാ നാദത്തിന്റെ ബ്ലോഗില്‍ കമന്റിയവരൊക്കെ കമന്റിട്ടതാ..പഠിയ്ക്കണം ..നല്ലോണം ബ്ലോഗണം എന്നൊക്കെ)
ഞാന്‍ ഇട്ട അവസാന കമന്റാണെങ്കില്‍ അതും ഈ പോസ്റ്റില്‍ കമന്റിട്ടവരോട് പറഞ്ഞതാ കേട്ടാ.
ചുമ്മാ വെറും പ്രൊവോക്കേഷന്‍..ആരും തിരിഞ്ഞു പോലും നോക്കിയില്ല..
പോട്ട്..പണ്ട് നോട്ടീസെഴുതിയോണ്ടെത്ര നാള് കപ്പലണ്ടി തിന്നിരിയ്ക്കുന്നു ..ഇതാണേല്‍ അതുമില്ല.
വീണാനാദം പിണങ്ങല്ല് കേട്ടോ..
നല്ല ഉഗ്രന്‍ തമാശ..ആ പ്രയോഗങ്ങളൊക്കെയുണ്ടല്ലോ..അത്യുഗ്രന്‍..അമറന്‍..ആക്ഷേപഹാസ്യത്തിന്റെ കൊടുമുടിയാണിത്..തമാശയല്ല..വീണയില്‍ സ്പാര്‍ക്കുണ്ടെന്ന് പണ്ടേ ഞാന്‍ പറഞ്ഞതല്ലേ...ഇപ്പോഴെന്തുപറയുന്നു എല്ലാരും..
അംബിസാര്,
ഞാന്‍ ഒന്ന് വിയോജിച്ചോട്ടേ?
(വിയോജിച്ചാല്‍ എന്നെ തല്ലുവോ?)
നമ്മുടെ ആശങ്കകള്‍ ഭരണാധികാരികളെ അറിയിയ്ക്കാനും പലയിടത്തിരിയ്ക്കുന്ന നമുക്ക് ഇതു തന്നെ വഴി.
കേരളത്തിലെ മുഴുവന്‍ ജനങ്ങളും മാധ്യമങ്ങള്‍ വഴി പ്രകടിപ്പിക്കുന്നതൊന്നും ആശങ്ക അല്ലെ? നാട്ടില്‍ എത്രയിടത്തൊക്കെ പന്തം കൊളുത്തി പ്രകടങ്ങള്‍ വരെ നടന്നു? അതോ പ്രബുദ്ധരായ (?) നമ്മള് 500 പേര് പറയാഞ്ഞിട്ടാണോ ഇതു വരെ ഒരു തീരുമാനമാവാത്തത്?
പത്രങ്ങളില്‍ പിടിപാടുള്ളവര്‍ ഈ കാമ്പേയ്ന്‍ അതു വഴി പ്രചരിപ്പിയ്ക്കട്ടേ.
പത്രങ്ങളില്‍ ഇതു വരെയുള്ള ക്യാമ്പെയിന്സിന്റെ കൂടെ ഒന്നൂടെ...
ലിങ്ക് മന്ത്രിമാര്‍ക്കൊക്കെ അയച്ചു കൊടുക്കാം.കമന്റുകള്‍ അവരും കാണട്ടേ..
ഏതു മന്ത്രിക്കാണ് ഇതിനെപ്പറ്റി അറിയാത്തത്? ആരെയാണ് നമ്മള് അറിയിക്കേണ്ടത്?
ധാര്‍മ്മികരോഷം കൊള്ളുന്നതിനു കുഴപ്പമില്ല. പക്ഷെ സ്വയം ധാര്‍മ്മികരോഷം കൊണ്ടിട്ട് എന്താ വാക്കിയുള്ളവര്‍ എന്റെ കൂടെ കൂടി രോഷം കൊള്ളാത്തെ, ഒരുത്തനും ധാര്‍മ്മികത ഇല്ലല്ലോ എന്നൊക്കെപ്പറയുന്നത് അല്പം ഓവര്‍ അല്ലെ? :)
(അംബിസാറിന്റെ രണ്ടാമത്തെ കമന്റ് വരുന്നതിനു മുന്നെ ആണ് എന്റെ ഈ ധാര്‍മ്മികരോഷം. അതോണ്ടു വാച്ച് കുറച്ച് പുറകോട്ട് തിരിച്ചു വെച്ചിട്ട് വായിക്കണം ഈ കമന്റ്)
ഞാന്‍ മനസ്സിലാക്കിയതില്‍ തെറ്റുകളുണ്ടാവാം. മനസ്സിലാക്കിയതു പ്രകാരം:
ഡാമില്‍ വെള്ളം 136 അടിയോ മറ്റോ കൂടിയാല്‍ ഡാം തകരുമെന്നും മറ്റുമല്ലേ നമ്മള് നേരത്തെ കേട്ടത്? അതേ സമയം ഡാം സുരക്ഷാക്കമ്മറ്റിയോ മറ്റോ 142 അടി വരെ ആക്കാമെന്നും പറഞ്ഞു-അതുപ്രകാരമല്ലേ സുപ്രീം കോടതിയും വിധിച്ചത്? ഇപ്പോള്‍ 138 അടിയായിട്ടും ഡാമിന് കുഴപ്പമൊന്നുമില്ലല്ലോ. അപ്പോള്‍ ഡാം സുരക്ഷാക്കമ്മറ്റി (ആണോ?) പറഞ്ഞത് ശരിയാണെന്ന് വരുമോ? പത്രക്കാരും രാഷ്ട്രീയക്കാരും സെന്‍സേഷണലൈസ് ചെയ്തതാണോ വെള്ളത്തിന്റെ അടി-സുരക്ഷാ പ്രശ്നങ്ങള്‍?
അതോ ശരിക്കും ഡാം 136 അടിക്കു മുകളില്‍ സുരക്ഷിതമല്ലേ?
പുറം ലോകവുമായി കുറച്ച് നാള് യാതൊരു ബന്ധവുമില്ലാതിരുന്നത് കാരണം ചോദ്യം തികച്ചും ബാലിശവും പോക്രിത്തരവുമാണെങ്കില് അതിന്റെ ഫുള്‍ ഉത്തര്ദായിത്തും ഞാന്‍ ഏറ്റെടുക്കുന്നു.
വീണയുടെ അവതരണ രീതി ഇഷ്ടപ്പെട്ടു.
ശ്ശൊ!!! എനിയ്ക്കു വയ്യ !!!
വീണേ, വീട്ടിലെ പഴയ ഫാമിലി ആല്‍ബങ്ങളില്‍ വല്ലതും നമ്മടെ ‘തെന്നാലിരാമന്റെ’ ഒരു ഫോട്ടം ഉണ്ടോന്നു നോക്കണേ... നിങ്ങടെ ഫാമിലി ട്രീ കേരളത്തില്‍ തന്നേ..? അല്ലാതെ നമ്മടെ കൃഷ്ണദേവരായന്റെ വിജയനഗരത്തില്‍ വല്ല വേരുകളും ഒണ്ടോ..? അല്ല.. പറയാന്‍ പറ്റത്തില്ലേ...!! :-)
എന്തായാലും അടിപൊളി... വീണേടെ പോസ്റ്റും, അതേ തുടര്‍ന്ന് എല്ലാ ചങ്ങാതിമാരുടെയും കമന്റുകളും...!!
ആദിയാശാനേ..വേണ്ടാ ..വേണ്ടാ..
നടുവൊടിഞ്ഞിരിയ്ക്കുന്നവനെക്കൊണ്ടിനി ഭരതനാട്യം കളിപ്പിയ്ക്കാന്‍ നോക്കേണ്ടാ..:)
(ഇന്നാരേയാണാവോ കണി കണ്ടത്..എരന്നു പണി വാങ്ങിച്ചന്നൊക്കെ കേട്ടിട്ടേയുള്ളൂ.)
പിന്നെ സീരിയസ്സാണെങ്കില്‍ സീരിയസ്സാ..
നമുക്ക് വേറേയൊന്നും ചെയ്യാന്‍ പറ്റൂല്ല..പന്തം കൊളുത്താന്‍ ഞാനിങ്ങ് ഇവിടെയായിപ്പോയി...
അത്തരമൊരു ബ്ലോഗ് ഈ വിഷയത്തില്‍ എവന്മാരും ശ്രദ്ധിയ്ക്കുന്നെന്നും ഈ ശ്രദ്ധ അപകടമാണെന്നും ഈ രാഷ്ട്രീയക്കാര്‍ തെറ്റിദ്ധരിച്ചാലോ? തെറ്റിദ്ധരിയ്ക്കാനവന്മാര്ക്ക് വലിയ സമയമൊന്നും വേണ്ടല്ലോ..അതെങ്കിലത് എന്നേ ഞാനുദ്ദേശിച്ചുള്ളൂ..
“ ..ഒരുത്തനും ധാര്‍മ്മികത ഇല്ലല്ലോ “..എന്നൊന്നും ഞാന്‍ പറഞ്ഞില്ലെന്റാദീ..
ഇന്നു കണി കണ്ട സായിപ്പിനെ ഇനികണ്ടാല് ജയിലിലിട്ടാലും വേണ്ടൂല്ല..നാലു തെറിയെങ്കിലും പറഞ്ഞിട്ടേ ഞാനുള്ളൂ..
ബൈജു സ്റ്റയിലില്‍..“കൊച്ചു പിള്ളെരിടെ കയ്യീന്നു വരെ ഞാനടി വാങ്ങിച്ചെടേ”
:)
നല്ല രസമുള്ള പോസ്റ്റ് വീണേ! (ഞങ്ങടെ എന്‍ കെയേ ലവ് മൂണ്‍ ആക്കിക്കളഞ്ഞില്ലേ, പ്രതികാരമായി ഇനി ഞാന്‍ നിങ്ങടെ വി ജെ തങ്കപ്പനെ ഗോള്‍ഡ് ഫാദറുംവിജയകുമാറിനെ വിക്റ്ററി ബോയും എന്‍. ശക്തനെ പവര്‍ഫുള്‍ ഉം ആക്കും!!)
ഇതിന്റെ ഗൌരവമുള്ള വശം വക്കാരി പറഞ്ഞ്ഞതുപോലെ സത്യമേത് രാഷ്ട്രീയമേതെന്ന് ഒരു പിടിയും കിട്ടാതെ ഇരിക്കുന്നു ഞാനും. കാവേരി തുടങ്ങി ഒഴുകുന്ന എന്തും തമിഴനു വീക്ക്നെസ്സ് ആണ്. കോടതി 146 അടി PMFD പുനസ്ഥാപിക്കുമ്പോള് കേരളത്തിന്റെ ഡാം സേഫ്റ്റി അഥോറിറ്റിയെ മൊഴിയെടുക്കാന്‍ വിളിച്ചില്ലേ? അതോ അവര്‍ പറഞത് ബോദ്ധ്യമായില്ലേ? ഇതിന്റെ ഡീഗ്രഡേഷന് ലെവല്‍ (ഒരിക്കല്‍ നായനാര്‍ ഭരിക്കുന്ന സമയത്ത് വിള്ളലും പുലിവാലുമൊക്കെയായത് എങങനെ പരിഹരിച്ചു?)സ്പില്‍ വേകളിലെ ഒഴുക്ക് എന്നീ അടിക്കണക്കിനെക്കാള് വലിയ അപകട സാദ്ധ്യതയുള്ള കാര്യങള് പണ്ടേ പ്രശ്നമായിരുന്നു. ഇതെല്ലാം പരിഹരിച്ചു കഴിഞ്ഞോ അതോ അടിക്കണക്കിന്റെ അടിക്കിടയില്‍ ആളുകള്‍ മറന്നോ? നാളെ വീടവിടെ നില്‍ക്കുമോ അതോ ഒലിച്ചു പോകുമോ എന്ന് ആരോടു ചോദിക്കാന്‍ :(
അതിമനോഹരം! ആശംസകള്‍.
അംബീടെ ആഗ്രഹപ്രകാരവും, വീണയുടെ സമ്മതത്തോടെയും (പ്രതീക്ഷ) ഈ പോസ്റ്റിന്റെ ലിങ്ക് വേണ്ടപ്പെട്ടവര്‍ക്കെല്ലാം അയച്ചിട്ടുണ്ട്. “പശുവിന്റെ കടിയും കാക്കയുടെ വിശപ്പും”മാറുമെങ്കില്‍ ഞാനെന്തിനു ഈ ചേതമില്ലാത്ത ഉപകാരം ചെയ്യാതിരിക്കണം?.
മെയില്‍ സൌദിയില്‍ നിന്നായതു കൊണ്ടു തീവ്രവാദിയാന്നും പറഞ്ഞു ആരെങ്കിലും എന്റെ പിറകെ വരുമോന്ന പേടി കൊണ്ടു ബൂലോകത്തെ അറിയാവുന്ന അഞ്ചാറു തടി മിടുക്കുള്ളവരുടെ മെയിലിലേക്കു സി.സി.യും വച്ചിട്ടുണ്ട്.
വക്കാരീ, മുല്ലപ്പെരിയാര്‍ ഡാമിന്റെ വ്യാപ്തിപ്രദേശത്ത് ഒരു മഴ പെയ്താല്‍ ഒറ്റയടിക്ക് അഞ്ചെട്ടടി വെള്ളം പൊങ്ങും ഡാമില്‍. അതു കൊണ്ടാണ് 136 അടി എന്ന് നേരത്തേ നിശ്ചയിച്ചിരുന്നത്. അതായത്, ഒറ്റയടിക്ക് എട്ടടി വെള്ളം വന്നാലും ഡാമിന്റെ കപ്പാസിറ്റിയുടെ മുകളില്‍ പോകരുത് എന്ന്. അത്കൊണ്ട് തന്നെ ഇപ്പോള്‍ ഉള്ള 138 എന്ന് കേട്ട് പണ്ട് കാളപെറ്റു എന്ന് കേട്ടപ്പോഴെടുത്ത കയറെടുക്കണ്ട. പക്ഷെ ഒരു ദിവസം മുഴുവന്‍ അവിടെ മഴ പെയ്താല്‍, ഡാമിന്റെ കാര്യം കട്ടപ്പൊക.
മുല്ലപ്പെരിയാര്‍ ഗ്രാവിറ്റി ഡാമാണ്. അതായത്, ഡാമിന്റെ ഭാരം ആണ്ട് ഡാമിന്റെ ശക്തി. ഓരോ അടി ഡാമിന്റെ വെള്ളം ഉയരുമ്പോഴും ഡാമിന്റെ അടിയില്‍ വരുന്ന തള്ളല്‍ വളരെയധികം ഉയരും. നല്ല ഭാരമുള്ള ഒരു വസ്തുവിനെ ചെറിയ തള്ളല്‍ കൊണ്ട് ഇളക്കാന്‍ പറ്റില്ല എന്ന് വരും, എന്നാല്‍ തള്ളല്‍ ശക്തി ഒരു പരിധിക്കപ്പുറത്ത് വന്നാല്‍ ഈ വസ്തു അനങ്ങും. മുല്ലപ്പെരിയാറില്‍ വെള്ളത്തിന്റെ നിരപ്പ് ഉയരുമ്പോള്‍ ഇതാണ് സംഭവിക്കുക.
നൂറിലധികം വര്‍ഷം പഴക്കമുള്ള ഡാമുകള്‍ ലോകത്ത് നാലെണ്ണമേയുള്ളൂ. അതില്‍ തന്നെ മുല്ലപ്പെരിയാര്‍ ഒഴികെയുള്ള മറ്റുള്ളവയില്‍ ഒന്നും തന്നെ പകുതി പോലും വെള്ളം ഇപ്പോള്‍ ശേഖരിക്കാന്‍ അനുവദിക്കുന്നില്ല എന്നറിയുമ്പോഴാണ് നമ്മള് കാണിക്കുന്ന ഈ അലംഭാവത്തിന്റെ വ്യാപ്തി മനസ്സിലാവുന്നത്.
ഡാമിനെക്കുറിച്ച് ജനപ്രതിനിധികള്‍ നടത്തിയ ചര്‍ച്ച ഒന്നും ആകാതെ തല്ലിപ്പിരിഞ്ഞു എന്ന് വാര്‍ത്ത. പ്രതിപക്ഷവും ഭരണപക്ഷവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു എന്നല്ലാതെ ഒരു തീരുമാനവും എടുത്തില്ലാത്രേ. സംയുക്ത പത്രസമ്മേളനം പോലും നേരത്തേ നിശ്ചയിച്ച പ്രകാരം നടത്താന്‍ ഇവര്‍ തയ്യാറായില്ല. ഇവന്മാരെ ഒക്കെ മുല്ലപ്പരിയാറില്‍ കെട്ടിത്താഴ്ത്തണം, എന്നാലേ നാട് നന്നാവൂ.
പറയാന്‍ വിട്ടു, വീണേ കലക്കന്‍ പോസ്റ്റ്. ഇഷ്ടമായി
വീണേ നമ്മള് അയല്പക്കക്കാരായിട്ടുകൂടി എത്താന്‍ വൈകിപ്പോയ്യി അതുകാരണം എനിക്ക് പറയാനുള്ളത് എല്ലാപേരും കൂടി പറഞ്ഞുകഴിഞ്ഞു. ഇനി ഞാനൊരഭിപ്രായം പറഞ്ഞ് ബോറടിപ്പിക്കുന്നില്ല്. എങ്കിലും സിസേറിയനായാല്‍ കൊള്ളാം വേദന അറിയില്ലല്ലോ.
അംബീ, സി. എം. നും കൂട്ടര്‍ക്കും അയച്ച മെയിലിനു സി. എം. ന്റെ ഓഫീസീന്നു വന്ന മറുപടി ഇങ്ങനെ.
Dear Nandu,
Thank you for your concern. Visited the blog. Good endeavor.
അംബീ , ഇതോടെ മുല്ലപ്പെരിയാറിലെ പ്രശ്നങ്ങളൊക്കെ നമ്മള് ബ്ലോഗ്ഗുകാര് വിജയകരമായി പരിഹരിച്ചുവല്ലോ.?
സുഖമായി ഉറങുക.
വീണ മോളെ.. നന്ദി സഹകരണത്തിന്.
നന്ദു.
Reply Forward Invite Chief to Gmail
വീണ..
ഞാന്‍ വിപിന്‍, തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിക്കുന്ന മാവേലിനാട് മാസികയുടെ ചുമതലക്കാരനാണ്. വീണയുടെ ജാസ്മിന് പെരിയാര്‍ പോസ്റ്റ് മാസികയില്‍ പ്രസിദ്ധീകരിക്കാന്‍ താല്പര്യമുണ്ട്. സമ്മതമെങ്കില്‍ അറിയിക്കുക
friendvipin@gmail.com
Mob: 9447584847
Please revert at the earliest.
vipin Wilfred
ഗ്രാവിറ്റി ഡാമുകളുടെ ഏറ്റവും വലിയ ദൌര്‍ബല്യം
ടെന്‍ഷന്‍ ആണ്.തീരെ ചെറിയ വലിവിനെ പോലും ചെറുക്കാന്‍ ഇവയ്ക് കഴിഞ്ഞെന്നു വരില്ല.
നല്ല അവതരണം.
Post a Comment