Sunday, November 05, 2006

കുമാരേട്ടന്‍ അഥവാ കുമാരേട്ടന്‍

ഞങടെ വീടിനടുത്തേയ് ഒരു കുമാരന്‍ ചേട്ടനുണ്ട്. ആളൊരു അര മന്ദയാ.. (മന്ദ എന്നാല്‍ മന്ദബുദ്ധി).
സന്ധ്യയ്ക്കു ആകാശത്തൂടെ വിമാനം പോകുന്നതു കാണുമ്പോള്‍ കുമാരന്‍ ചേട്ടന്‍ പറയും
“നീലാ...പച്ചാ‍....ചുവപ്പ്..... ഹാ എന്തരു ഫംങി.“ അപ്പോള്‍ അടുത്തുള്ള ഏതെങ്കിലും
ചേട്ടന്മാര് കുമാരേട്ടനെ വട്ടാക്കാനായി ചോദിക്കും
“ എങ്ങനാ കുമാരാ ഈ വിമാനം പറക്കുന്നെ?”
കുമാരന്‍ ചേട്ടന്റെ മറുപടി. “അതറിഞ്ഞൂടെടേയ്?.
മോളിക്കൂടെയല്ലെ ഈ സാധനം പോണെ.. അപ്പ അവിടെ നല്ല കാറ്റല്ല്യെ അങ്ങനെ കാറ്റടിച്ചോണ്ട് പോണതല്ലെ -
നീയെക്കെ എന്തിനെടേ പഠിക്കാന്‍ പോണെ.... തന്ത്യാന്റെ (അച്ഛന്റെ) കാശ് കളയാനെക്കൊണ്ട്....

ഒരിക്കല്‍ കുമാരേട്ടന്റെ ബന്ധുവിന്റെ വീടു പുതുക്കി പണിയുന്നിടത്ത് ഇരിക്കുകയായിരുന്നു
കുമാരേട്ടന്‍ . പുറത്തു പോയിരുന്ന കുമാരേട്ടന്റെ മാമന്‍ എന്തെങ്കിലും വേണൊന്നറിയാന്‍
പുറത്തു നിന്നും ഫോണ്‍ ചെയ്തു. കുമാരേട്ടനാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തതു.
ആശാരി കുമാരേട്ടനോട് കൈയ്യിലിരുന്ന ആണി കാണിച്ചിട്ടു പറഞ്ഞു : ഡാ ഇതേലൊരു
കിലോ ആണി കൂടെ വാങി വരാന്‍ പറ എന്നു.

കുമാരേട്ടന്‍ ഫോണില്‍ പറഞ്ഞു : മാമാ... ഇത്തറേള്ള ഒരു കിലോ ആ‍ണി
കൂടെ കൊണ്ടരണേന്നു ആശാരി പറയുന്നു.” മാമന്‍ പറഞ്ഞ മറുപടി കുമാരേട്ടന്‍
ആശാരീടെ ചെവീല്‍ പറഞ്ഞത്രെ..?

പിന്നൊരിക്കല്‍ കുമാരേട്ടന്‍ അമ്മയുടെയും ചേച്ചിയുടെയും ഒപ്പം ഞങളുടെ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തില്‍
ഉത്സവത്തിനു പോയി. അന്നു കഥകളി

ആയിരുന്നു ( “ദില്‍ബാസുര“ വധമോ അങനെയുള്ള എന്തൊ ഒരു വധമായിരുന്നു.)
കഥകളി താമസിച്ച് തുടങി നേരം വെളുക്കും വരെ കാണും. കുമാരേട്ടന് കഥകളി വല്യ പിടുത്തമില്ലെങ്കിലും അമ്മയും
ചേച്ചിയും വരാതെ തിരികെ പോരാനും പറ്റില്ലല്ലോ?. ക്ഷേത്ര മുറ്റത്ത് സ്റ്റേജിനു മുന്നില്‍ ആണുങള്‍ക്കും പെണ്ണൂങള്‍ക്കും
ഇരിക്കാന്‍ കയര്‍ കെട്ടി തിരിച്ചിട്ടുണ്ട്. അമ്മയും ചേച്ചിയും ഒക്കെ ഇരിക്കുന്ന വശത്തെ മതിലിനു മുകളില്‍ കുമാരേട്ടന്‍ വലിഞു
കേറി ആനപ്പുറത്തിരിക്കുന്ന ഗമയിലിരുന്നു. കൈയില്‍ ഒരു പൊതി നിലക്കടലയും
(ദേണ്ടേ വരുന്നു പിന്നേം നിലക്കടല!! - വേണ്ടാ.... വേണ്ടാ‍ ആ‍ കമന്റ് വേണ്ടാ.... ഉത്സവം ആകുമ്പോള്‍
അതൂടെ വേണ്ടേ. നിലക്കടല ഇല്ലാതെ എന്തോന്ന് ഉത്സവം എന്നു കരുതി പറഞതാണേയ്).
കുറെ സമയം നിലക്കടലയുടെ ബലത്തില്‍ കുമാരേട്ടന്‍ ഉറങാതെ പിടിച്ചിരുന്നു. പിന്നെയെപ്പോഴൊ ഉറക്കം പതിയെ വന്നു
കുമാരേട്ടാന്ന് വിളിച്ചു. അരങ്ങില്‍ അസുരന്റെ കഴുത്തിനു പിടിക്കുന്ന അലര്‍ച്ച കാരണം വേറാരും ഉറക്കത്തിന്റെ വിളി കേട്ടില്ല.
കുമാരേട്ടന്‍ അറിയാതെ ഉറക്കത്തിന്റെ കയത്തില്‍ ബ്ലും എന്നു വീണു. പക്ഷെ ആ ഒച്ച എല്ലാരും കേട്ടു. കുമാരേട്ടന്‍ അവിടുന്നു
ഉരുണ്ട് പിരണ്ട് എണീറ്റു. പെണ്ണുങ്ങളെ ശല്ല്യം ചെയ്യാന്‍ ആരൊ ഇറങിയതാണെന്നു കരുതി ഒന്നു കൈകാര്യം ചെയ്യാമെന്ന
ഉത്സാഹത്തില്‍ ഉത്സവക്കമ്മിറ്റി വാളണ്ടിയര്‍ മാ‍രാരൊക്കെയോ പാഞ്ഞെത്തി. കുമാരേട്ടന്റെ തടി കേടാക്കണ്ടല്ലോന്നു കരുതി
അമ്മയും ചേച്ചിയും അസുരനെ വിട്ടിട്ട് കുമാരേട്ടന്റെ അടുത്തെത്തി. അസുരനെക്കാളും വലുതല്ലെ മോ‍ന്‍ .
‘എന്തെരെടാ കുമാരാ..... എന്തരപ്പീ പറ്റീത്?” അമ്മ ചോദിച്ചു.
“കിഷ്ഷ സ്സാമി ചയിച്ചെന്നേയ്.....” (കൃഷ്ണസ്വാമി ചതിച്ചു അമ്മെ എന്ന് തര്‍ജ്ജമ)
അതിനു ശേഷം കുമാരേട്ടന്‍ ഉത്സവം കാണാന്‍ പോയിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.!.!.
-വീണ.

23 comments:

വീണ said...

ഞങടെ വീടിനടുത്തേയ് ഒരു കുമാരന്‍ ചേട്ടനുണ്ട്.........
-വീണ

വേണു venu said...

നിലക്കടലയുടെ ബലത്തില്‍ കുമാരേട്ടന്‍ ഉറങാതെ പിടിച്ചിരുന്നു.കുറച്ചു കൂടി നിലക്കടല വാങ്ങി കൊടുത്തിരുന്നെങ്കില്‍. :)

വാളൂരാന്‍ said...

അല്ല മോളേ വീണേ, കളിച്ച്‌ കളിച്ച്‌ ഞങ്ങടെ ദില്‍ബേട്ടന്റെ തലേക്കേറിത്തൊടങ്ങിയോ, ഞങ്ങള്‌ ഗ്രൂപ്പുകാര്‌ പച്ചാളത്തേയും കൊണ്ടങ്ങു വന്നാലൊണ്ടല്ലോ, ജാഗ്രതൈ...!!! അയ്യോ ഒന്നു വിമര്‍ശിക്കാനിവിടെ ആരുമില്ലേ, ഓടിവായോ....

Unknown said...

“ദില്‍ബാസുര“ വധമോ അങനെയുള്ള എന്തൊ ഒരു വധമായിരുന്നു.)

പേര്:വീണ
വയസ്സ്:19
ജെന്റര്‍: ഫീമെയില്‍
അല്ലേ?

ഞാന്‍ വിട്ടു. വണ്ടി വിട്ടു എന്ന്.ഈ പ്രായത്തിലുള്ള പെണ്‍കുട്ടികളുമായി ഞാന്‍ കളിയ്ക്കാറില്ല. പ്യാടിയാ... :-) (അനുഭവം ഗുരു!)

(ഓടോ: എന്റെ അനിയത്തിയുടെ അതേ പ്രായമാണല്ലോ. പഠിത്തം ശ്രദ്ധിയ്ക്കണേ ബ്ലോഗിങ്ങിനിടയില്‍)

തറവാടി said...

വായിച്ചു , രസിച്ചു എന്നാല്‍ ഇടക്കുള്ള കമന്‍റുകള്‍ അത്‌ വേണോ?

Anonymous said...

കൊള്ളാം.
(അച്ചടിപ്പിശാചുക്കളെ ഒന്നു കൈകാര്യം ചെയ്യണം.)

Kaippally said...

മാനസീക രോഗികള്‍, ഭുദ്ധിമാന്ദ്യം സംഭവിച്ചവര്‍, വികലാങ്കര്‍ മുതലായ സമൂഹത്തിലെ അശക്തരായവരെ പരിഹസിക്കുന്നതും, അവരുടെ പ്രവര്‍ത്തികള്‍ പരിഹാസം ഉളവാക്കുന്നതുമായ അവതരണങ്ങള്‍ തെറ്റാണു് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മറിച്ച് അവരുടെ അവസ്ഥയെ കുറിച്ച് വായനക്കാരില്‍ അനുകമ്പയോ ബോധവല്കരണമൊ നടത്തിയാല്‍ ലേഖനത്തിന്റെ നിലവാരം ഉയരും എന്നും ഞാന്‍ കരുതുന്നു.

"മിമിക്രി" എന്ന പേരി വികലാങ്കരെ പരിഹസിക്കുന്ന് ഒരു കലാരുപം തന്നെ കേരളത്തില്‍ നാം develop ചെയ്തിട്ടുണ്ട്. അതു് നിലവാരം കുറഞ്ഞ കലാരൂപം എന്നു ഞാന്‍ പറയും. എങ്കിലും ഈ രീതിയില്‍ അവതരിപ്പികാത്ത മിമിക്രിക്കാരും നാടില്‍ ധാരാളമുണ്ട്.

ചുരുക്കത്തില്‍: പ്രതികരണ ശേഷി ഇല്ലാത്തവരെ നോവിക്കാതെ നര്‍മ്മം സൃഷ്ടിക്കാന്‍ ശ്രമിക്കു. ഒരുപാട് വായിക്കണം. പിന്നെ എഴുതണം. എന്നിട്ട് കഴിഞ്ഞ ആഴ്ച എഴുതിയതു ഒന്നുകൂടി വായിച്ച് നോക്കണം. :).

നന്നാവുന്ന ലക്ഷണങ്ങള്‍ കണുന്നു. ബൂലോഗത്തിലേക്ക് സ്വാഗതം.

വീണ said...

കൈപ്പള്ളി , നവന്‍, തറവാടി ചേട്ടന്മാരെ,
നന്ദി വളരെ നന്ദി. ഇതുപോലുള്ള വിമര്‍ശനമാണു പ്രതീക്ക്ഷിക്കുന്നതു. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാലേ ഞങ്ങള്‍ തുടക്കക്കാര്‍ക്ക് ഉയരാന്‍ പറ്റൂ.
തെറ്റുകള്‍ (അച്ചടി പ്പിശാച്) പരമാവധി ശ്രദ്ധിക്കാം.
ദില്‍ബേട്ടാ.. സോറി. നരകാസുര വധം ഒരു തമാശയ്ക്കു ദില്‍ബാസുര വധമാക്കിയതാണു. അങ്ങയുടെ പേര് അസുരനുമായി ബന്ധമില്ലെന്നും എനിക്കറിയാം എവിടെയോ ഒരു കമന്റില്‍ വയിച്ചു എന്നു തോന്നുന്നു. ഭാസുര മായ ദില്‍ ഉള്ള ആള്‍ എന്നു.
-വീണ

Visala Manaskan said...

ബൂലോഗത്തേക്ക് സ്വാഗതം. എഴുത്ത് നന്നാവുന്നുണ്ട്.

ഇമ്മാതിരി ചേട്ടന്മാരെ ബ്ലോഗിലേക്ക് ഇമ്പോര്‍ട്ട് ചെയ്തിരുന്ന ഏക ലൈസന്‍സി ഞാനായിരുന്നു കുറച്ച് കാലം മുന്‍പ്. ഇപ്പോള്‍ പലരുമുണ്ട്. സന്തോഷം.

എനിക്കിവരെയൊക്കെ ഭയങ്കര കാര്യാണ്. അതുകൊണ്ട്, ഈ കുമാരേട്ടനും എന്റെ പ്രിയപ്പെട്ടവനായി.

:) ആശംസകള്‍

Unknown said...

വീണക്കുട്ടീ,
സ്വാറി പറച്ചില്‍ ഇവിടെ പറ്റൂല കേട്ടോ. നമ്മള്‍ ആ ടൈപ്പല്ല എന്ന്. എന്തെങ്കിലും തമാശ കണ്ടാലുടന്‍ അടുത്ത കടേന്ന് രണ്ട് കിലോ ഫീലിങ് വാങ്ങി അതങ്ങോട്ടാകുന്ന ടൈപ്പേയ്.

എല്ലാം അതിന്റേതായ സെന്‍സിലെടുത്താലേ സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും ഉണ്ടാവൂ എന്നല്ലേ തേവള്ളീപ്പറമ്പില്‍ ജോസഫ് അലക്സ് പറഞ്ഞിരിക്കുന്നത്. ഞാനും ആ ടൈപ്പാ. സോ ചിയേഴ്സ്.... :-)

Rasheed Chalil said...

വീണ ഇത് നന്നായിരിക്കുന്നു.
ഹ ഹ ഹ... ദില്‍ബാ ഇങ്ങനെ വിനയ കുനിയനായാലോ ?

സു | Su said...

എന്റെ വീണക്കുട്ടീ :) നന്ദി. നന്ദി. നന്ദി. ആ ദില്‍‌ബാസുരന്‍ എവിടെയെങ്കിലും ഒന്ന് തലകുനിച്ച് കണ്ടല്ലോ ;)

പിആര്‍വിഎന്‍ | PRVN said...

കൊള്ളാം നന്നായിരിക്കുന്നു!!

സ്വന്തം പീലു...

Unknown said...

സു ചേച്ചീ,
ഇത്തിരിവെട്ടം,
അത് ഞാന്‍ നിലത്ത് വീണ 100 ദിര്‍ഹംസ് നോട്ട് എടുക്കാന്‍ കുനിഞ്ഞതല്ലേ? :-)

ഓടോ: 1000 ദിര്‍ഹംസ് നോട്ട് എന്നെഴുതാമായിരുന്നു. കൈയ്യിലില്ല എന്നത് പോയിട്ട് ഓര്‍മ്മയില്‍ പോലും വരുന്നില്ല :-(

ചില നേരത്ത്.. said...

ദില്ബാ
അപ്പോ 100 ദിര്ഹംസ് കയ്യിലുണ്ടല്ലെ..
അത് വഴി വരാം.
അത് വരേക്കും കീപ് ഇറ്റ് അപ്പ്.
ഓഫ്: വീണ പോസ്റ്റ് വായിക്കാംട്ടോ.

ചില നേരത്ത്.. said...

വായിച്ചു.
നന്നാക്കണം അടുത്ത പ്രാവശ്യം. എന്നാലേ ഒരു പാട് പേര്‍ വായിക്കൂ.
ദില്ബന്റെ കമന്റ് കണ്ടിട്ടാണ് ഇത് വഴി വന്നത്.

പട്ടേരി l Patteri said...

വീണ(യും ) വീണ കുമാരേട്ടനും :)
ഈ കുമാരേട്ടന്റെ അഡ്രസ്സ് കിട്ടുമോ ? അയാളെ അര മന്ദയാ.. എന്നു വിളിച്ചകാര്യം പറയാന്‍ അല്ല :)
കൈപ്പള്ളിയുടെ കമന്റില്‍ ഞാനും ഒപ്പു വെക്കുന്നു .
(ഇബ്രൂ..വീണ പോസ്റ്റോ?..ഏതു പോസ്റ്റ്.? എവിടെ വീണു? )

വീണ said...

ഓ.ടോ:
ദില്ബേട്ടാ.. എങിനെയാ ഈ ടെലിവിഷന്‍ ഭക്ഷിക്കുന്നെ?
-വീണ.

Unknown said...

വീണക്കുട്ടീ,
ടെലിവിഷന്‍ എങ്ങനെയാ ഭക്ഷിയ്ക്കുന്നത് എന്ന് അറിയില്ലാ?

നമ്മളാണ് ടെലിവിഷനെ ഭക്ഷിയ്ക്കാന്‍ പോകുന്നത് എങ്കില്‍ ആദ്യം ടിവി നന്നായി കഴുകുക (വേരില്‍ കായ്ക്കുന്ന സാധനമല്ലേ മണ്ണ് കാണും). എന്നിട്ട് ചെറുതായി വഴറ്റിയ ഉള്ളിയിലേയ്ക്ക് കടുക് വറുത്തിടുക. മഞ്ഞള്‍ പുരട്ടി വെച്ച ടിവി ഇതിലേയ്ക്കിട്ട് ബ്രൌണ്‍ നിറമാവുന്നത് വരെ ഇളക്കുക. അരമണിക്കൂര്‍ കഴിഞ്ഞാല്‍ വാങ്ങി ടൊമാറ്റോ കെച്ചപ്പ് ചേര്‍ത്ത് കഴിയ്ക്കാം.

നോട്ട്: ജാംബവാന്റെ ടീ വിയാണെങ്കില്‍ ഏരിയല്‍ ഊരാന്‍ മറക്കരുത് അല്ലെങ്കില്‍ തൊണ്ടയില്‍ കുത്തും.

ഇനി ടെലിവിഷന്‍ ഭക്ഷിയ്ക്കുന്നതെങ്ങനെയാണ് എന്നാണെങ്കില്‍ രാത്രി എല്ലാവരും ഉറങ്ങിയാല്‍ പുറത്തിറങ്ങി വേട്ടയാടി തിന്നുമത്രേ. ആ നേരത്തൊന്നും പുറത്തിറങ്ങല്ലേ...
:-)

(ഓടോ: ഞാനറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ എന്റെ വീണക്കുട്ടീ, ആക്ചുവലി എന്താ ഇവിടെ പ്രശ്നം?)

സു | Su said...

"(ഓടോ: ഞാനറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ എന്റെ വീണക്കുട്ടീ, ആക്ചുവലി എന്താ ഇവിടെ പ്രശ്നം?)"


ദില്‍ബൂ ;) അതുതന്നെയാ എനിക്കും ചോദിക്കാന്‍ ഉള്ളത്. ദില്‍ബൂനോട് ;)

Anonymous said...

ഓഫ്.ടോ : ആക്ച്വലി ഡ്രാക്കുളക്കിഷ്ടം പൊറോട്ടയാണോ..? അതോ ചക്കപ്പുഴുക്കോ..?
ഓണ്‍ ടോ : കഥ ഗൊള്ളാം..

വീണ said...

ദില്‍ബേട്ടാ
ഏയ് വേറെ പ്രശ്നമൊന്നുമില്ല ഇതു തന്നെ പ്രശ്നം:-
“Interests:-
വായന ക്രിക്കറ്റ് ടെലിവിഷന്‍ ഭക്ഷണം..... ചുരുക്കിപ്പറഞ്ഞാല്‍ സുഖലോലുപ ജീവിതം.“
-വീണ.

Unknown said...

വീണ കുട്ടീ,
അത് കലക്കി.എനിക്കിഷ്ടപ്പെട്ടു :-D

ഓടോ: എന്റെ പ്രൊഫൈല്‍ കാണാതെ പഠിച്ചോളണേ. പരീക്ഷയ്ക്ക് ചോദിയ്ക്കും :-)