Friday, November 17, 2006

ആന മുട്ടകള്‍

ഇവള്‍ വിനീത.
ഉത്രാളിച്ചന്തയില്‍ മുട്ട വില്‍ക്കുന്നവള്‍ .
ഉത്രാളിച്ചന്തയില്‍ ഒന്നിരാടം ദിവസം അവള്‍ മുട്ട വില്‍ക്കാനെത്തും. ഒരു വട്ടി നിറയെ നാടന്‍ മുട്ടകള്‍
പഷെ ചന്ത പിരിയുമ്പോള്‍ വട്ടിയില്‍ വിറ്റതിനെക്കള്‍ വില്‍ക്കാത്ത മുട്ടകള്‍ ബാക്കിവരും.
തകര്‍ന്ന മനസ്സോടേ അവള്‍ വീട്ടിലെക്കു നടക്കും. ഇന്നും ചിറ്റമ്മയുടെ ശകാ‍രം കേള്‍ക്കാനാവും വിധി.
പോകുംവഴി വേലിക്കല്‍ ഗ്രേസിച്ചേടത്തിയുടെ പതിവു ചോദ്യവും ഉപദേശവും കാത്തു നില്‍പ്പുണ്ടാവും.
“ഇന്നും വിറ്റില്ല്യേ എന്റെ വിനീത കുട്ട്യേ.? ഇന്നും നിനക്കാ തള്ളച്ചീടെ ചീത്ത കേള്‍ക്കണോല്ലോ മോളെ.
നിനക്കവരൊട് പറയാന്‍ മേലെ ന്നെക്കൊണ്ട് വയ്യാന്ന്.. എന്നിട്ട് ഈ വട്ടീം മുട്ടേം ചുമക്കണ നേരത്തിന് പോയിരുന്നു രണ്ടക്ഷരം പഠിക്കാന്‍ നോക്കാരുന്നില്യേ കുട്ട്യേ?. അന്ത്യോളം ചുറ്റി നടക്കാനുള്ള പ്രായാ നിനക്കു?
ഇന്നത്തേ കാലാണെങ്കിലോ പറേം വേണ്ടാ... പതിവു പല്ലവിക്കു മാ‍റ്റമൊന്നും കണ്ടില്ല ഇന്നും.
പോണ വഴി എന്നത്തെം പോലെ കാവില്‍ കാളിയോട് പ്രാര്‍ഥിച്ചു. ദേവീ നാളെയെങ്കിലും കൊണ്ടൊണ മുട്ടയൊക്കെ വിറ്റു കിട്ടണേ.

ചിറ്റമ്മയുടെ ചീത്തയ്കൊപ്പം കഞ്ഞി യും കപ്പയും കഴിക്കുമ്പോള്‍ നാളെയുടെ ദുഷ്ചിന്ത മാത്രമെ മനസ്സിലുണ്ടായുള്ളൂ. അമ്മയുണ്ടായിരുന്നെങ്കിലോ എന്നു വെറുതെ ആശിച്ച് പോയി. രാത്രി വളരെ വൈകി എപ്പോഴൊ ഉറങ്ങി.
മുന്നില്‍ രുദ്രഭാവം പൂണ്ട കാളി. നാവില്‍ ഇറ്റു വീഴുന്ന ചോരത്തുള്ളീകള്‍. ചുവന്ന തീ പാറുന്ന കണ്ണുകള്‍.
പേടിച്ചു വിറച്ചു തൊണ്ടയില്‍ ശബ്ദം കുരുങ്ങി. കാളി പറഞ്ഞു.” നിന്റെ പ്രാര്‍ഥന ഞാന്‍ കേട്ടു. ഇനി മുതല്‍
നിനക്കു ദുഖിക്കേണ്ടി വരില്ല. നിന്റെ സങ്കടങ്ങളെല്ലാം മാറാന്‍ പോകുന്നു. തെക്കിനിയിലെ പത്തായപ്പുരയില്‍
പോയി നോക്കു അവിടെ രണ്ടു മുട്ടകള്‍ കാണും നീ അതെടുത്തു സൂക്ഷിക്കൂ. ആ മുട്ടകള്‍ക്ക് അടയിരിക്കൂ “ കാളി എങ്ങോ മറഞ്ഞു.

നല്ല പനി. നെറ്റിയില്‍ തിളച്ച ചൂട്. ഇന്നലെത്തെ സ്വപ്നം ഓര്‍മ്മയില്‍ വന്നതപ്പോഴാണ്. പിന്നെ കിടക്കയില്‍ നിന്നെണീറ്റോടിയത് തെക്കിനിയിലെ പത്തായപ്പുരയില്‍ .നെഞ്ചിടിപ്പോടെ അകത്തു കടന്നു നോക്കിയപ്പോള്‍ ...... താന്‍ കണ്ടതു ശരിയായിരുന്നൊ? രണ്ടു മുട്ടകള്‍ അവിടെ ആ മൂലയില്‍ .... സ്വപ്നമോ സത്യമോ?..
പതിയെ അതിനടുത്തെത്തി ആ മുട്ടകള്‍ അവള്‍ എടുത്തു. കാളി പറഞ്ഞപോലെ ആ മുട്ടകള്‍ ചിറ്റമ്മ കാണാതെ മുറിയില്‍ കൊണ്ടുപോയി സൂക്ഷിച്ചു വച്കു. പിന്നെ അതിന്മേല്‍ അടയിരിക്കാന്‍ തുടങ്ങി. ഒന്നല്ല പത്തല്ല അഞ്ഞൂറു സംവത്സരം.... ...... ....... ......

ഡീ........
ഡീ............ ഓ..ഹോ.......എണീക്കണും കുളിക്കണും ഒന്നുല്ലെ തമ്പുരാട്ടിയിന്ന്....
ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. എവിടെ മുട്ടകള്‍ ..... നിങ്ങളെടുത്തൊ?..........
“മുട്ടകളോ..... പെണ്ണിനെന്താ വട്ടായൊ... എണീക്കു പെണ്ണെ. നേരം കളയാണ്ട് പോയി പശൂനെ അഴിച്ച് കെട്ടാന്‍ നോക്ക് കറക്കാനിപ്പം ആളു വരും........”
വെറുതെ തെക്കിനിയിലെ പത്തായപ്പുരയില്‍ പോയി നോക്കി ഒരുപക്ഷെ മുട്ടകളെങാനും കണ്ടാലോ...........ആന മുട്ടകള്‍ .?!.

- വീണ.

11 comments:

വീണ said...

ഇവള്‍ വിനീത.
ഉത്രാളിച്ചന്തയില്‍ മുട്ട വില്‍ക്കുന്നവള്‍ .
ചിറ്റേ ദേ പിണങരുതെ... ഒര്ര് രണ്ടു മിനിറ്റ് ചിറ്റ അവിടെ തീയലിനു കടുക് വറക്കണ സമയം പോലുമെടുത്തില്ല കേട്ടോ. ദാ ഞാന്‍ പോയി. നാളെ ശനിയാഴ്ച ... എത്തി നോക്കാന്‍ പോലും ഞാന്‍ വരില്ല. അപ്പൂസിനെ ഏല്‍പ്പിച്ചു. അവന്‍ നോക്കും
-വീണ.

Kiranz..!! said...

ഇക്കണക്കിനു പരൂക്ഷക്ക് പോയാല്‍ ആനമുട്ട കിട്ടും കൊച്ച് മാധവിക്കുട്ട്യേ..!

അതുല്യ said...

വീണേ... മനസ്സില്ലാവുന്നവര്‍ക്ക്‌ ഒരു അടയാളം മതി എന്ന് പറയാറുണ്ട്‌. (സമഞ്ച്നേ വാലേക്കോ ഇഷാരാ കാഫീ ഹൈ.)

ജൂലായില്‍ നാട്ടില്‍ തന്നെ കാണണേ.

വല്യമ്മായി said...

ആനമുട്ടകള്‍ പത്തായത്തിലല്ല,ഉത്തരക്കടലാസ്സില്‍ മിക്കവാറും കിട്ടും.

വാളൂരാന്‍ said...

സമയം കിട്ടുമ്പോ (സമയം കിട്ടുമ്പോ മാത്രം) എഴുതിക്കോളൂ... നല്ലതാണ്‌... നല്ലതാവും...

തണുപ്പന്‍ said...
This comment has been removed by a blog administrator.
തണുപ്പന്‍ said...

സ്വപനങ്ങളില്‍ നിന്നും യാഥ്യാര്‍ത്ത്യങ്ങളിലേക്കുള്ളൊരാ ഉയര്‍ത്തെഴുന്നേൽപ്പുണ്ടല്ലോ...

തണുപ്പന്‍ said...

ഓ:ടോ : ജുലൈയും നാട്ടീക്കാണലും എന്താ ബന്ധം? എന്തെങ്കിലും മീറ്റുണ്ടാ? ആഗസ്റ്റിലാണെങ്കില്‍ ഞാനുമുണ്ടായേനെ .

Anonymous said...

സാമ്യമുള്ള സ്വപ്നങ്ങള്‍ എനിയ്ക്കും ഇടയ്ക്കിടെ ഉണ്ടാകാറുണ്ടേട്ടോ... പെട്ടന്ന് ഓര്‍മ്മയില്‍ വരുന്നത്, ഒരു പത്താം ക്ലാസ് പരീക്ഷ ദിവസം, വെളുപ്പിനെ ഒരു മണിയ്ക്കു കിടക്കാന്‍ പോയിട്ട് മൂന്നിനലാറം വച്ചു കിടന്നു. സ്വപ്നത്തിലേയ്ക്കു വഴുതി വീണു. കണ്ടത് ഇതാണ്‍: അലാറം അടിച്ചില്ല, ഞാന്‍ എഴുന്നേറ്റപ്പോള്‍ മണി പത്ത്.. വെപ്രാളപ്പെട്ട് എഴുന്നേറ്റോടി ചെന്നു നോക്കിയപ്പോള്‍ വീട്ടില്‍ ആരുമില്ല - ങേ! എന്നെ വിളിയ്ക്കാതെ എല്ലാരും ജോലിയ്ക്കു പോയോ..?! പല്ലുപോലും തേയ്ക്കാതെ, കുപ്പായം വലിച്ചു കേറ്റി സൈക്കിളും ചവുട്ടി വിയര്‍ത്തുകുളിച്ച് സ്കൂളില്‍ ചെന്നപ്പോള്‍ 11 മണി. പരീക്ഷ തുടങ്ങിയിട്ട് ഒന്നര മണിക്കൂറായത്രേ - ഇനി കേറ്റില്ലെന്ന്. ഞാന്‍ കരയാന്‍ തുടങ്ങി. വിഷമം സഹിയ്ക്കാന്‍ വയ്യ - ഉറക്കെ കരഞ്ഞു.

പെട്ടന്ന് എവിടെയോ ഒരു മണി മുഴങ്ങുന്നു - ഒരു വൃത്തികെട്ട മണി ശബ്ദം - ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ !!! ശ്ശേ.. കരയുന്നതിനിടയ്ക്കാ.. ഇതെങ്ങനെയാ ഒന്നു നിര്‍ത്തുന്നേ.. !!

പെട്ടന്നു ഞെട്ടി എഴുന്നേറ്റു - ടൈം‌പീസില്‍ മണി മൂന്ന്. നെഞ്ചത്ത് ഒന്നു കയ്യും വെച്ച് ഒരു ദീര്‍ഘനിശ്വാസവും വിട്ട് കുരിശും വരച്ചിട്ട് ഞാന്‍ വീണ്ടും പഠിക്കാനിരുന്നു !

സു | Su said...

അതു ശരി. പനിയാണെന്നു പറഞ്ഞപ്പോഴേ എനിക്ക് തോന്നി. ആനമുട്ടയ്ക്ക് അടയിരിക്കാന്‍ പോയിക്കാണുമെന്ന്. :)

മുസാഫിര്‍ said...

വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി ഇതെന്തോ കണക്കിലെ കളിയാണെന്നു.
നന്നായിട്ടുണ്ട് കേട്ടോ.