കീറാമുട്ടിപ്പഞ്ചായത്തിലെ വരമ്പത്ത് താഴമ്പൂ വിരിഞതറിഞ്ഞ് ജനം അങ്ങോട്ടോടി.
നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ മൂന്നാറിലേയ്ക്കൊഴുകുമ്പോലെ താഴമ്പൂ കാണാന്‍
ഞങടെ തോട്ടു വരമ്പത്തും ജനമെത്തി.
ആരോ വരമ്പത്ത് ലൈറ്റിട്ടു. താഴമ്പൂവിനു കാവലുമിട്ടു. ഒ.ബി. വാനുമായി സി.എന്‍ . എന്‍ .,
ജ്യോഗ്രഫി ഉള്‍പ്പെടെ വിദേശിയും നാടനുമായ എല്ലാ ചാനലുകാരുമെത്തീ കീറാമുട്ടിയില്‍!!.
(പണ്ട് ലോണ്ടെ ലവിടെ ആനേടെ പേറ് ലൈവെടുക്കാന്‍ വന്നേന്റെ ക്ഷീണം
അവര്‍ക്കിപ്പഴും മാറീല്ലാത്രെ)
തിരക്കോടു തിരക്ക്. ഇനി ഉത്സവത്തിന്റെ ലഹരി കീറാമുട്ടിയുടെ സിരകളില്‍ പാഞ്ഞു നടക്കും.
അപ്പൊപ്പിന്നെ പപ്പേട്ടന്റെ ഷാപ്പിന്റെ എക്സ്റ്റന്‍ഷന്‍ കൌണ്ടര്‍ ഒരെണ്ണം കൂടെ പോരട്ടെ വരമ്പത്ത്.
സിരകളില്‍ ലഹരി കൂട്ടാന്‍ .!?.
നാണുവാശാന്റെ നാരായണവിലാസത്തിനു മുന്നില്‍ പിന്നെയാരോ ഒരു വിലാസമില്ലാത്ത
ഫാസ്റ്റ്തട്ടുകടയും തട്ടിക്കൂട്ടി. പിന്നെ പിന്നെ വരമ്പത്ത് വന്നത് തങ്കപ്പന് ചേട്ടന്റെ ബ്യുട്ടിപാര്‍ലറിന്റെ എക്സ്റ്റന്‍ഷന്‍ കൌണ്ടര്‍ ,വാണിഭ(വഴി) ക്കാരുടെ വള, പൊട്ട്, ചാന്ത്, പീപ്പി, ബലൂണ്‍ എന്നു തുടങ്ങി കീറാമുട്ടിക്കാര്‍
പട്ടണത്തില്‍ പോയി വാങ്ങണ സകല കുന്ത്രാണ്ടങ്ങളും വരമ്പത്ത് നിരന്നു.
എന്തിനേറെ, ബാങ്കുകാര് മത്സരിച്ച് എ.ടി.എം വരെ വരമ്പത്ത് നിരത്തി. എന്താ ജനം
കൊയ്ത്തല്ലേ കൊയ്ത്ത്.! ഒരു പൂക്കൈത കാരണം ഞങ്ങടെ കീറാമുട്ടിക്ക് ഇപ്പോ എന്തര് ഗമ!.
താഴമ്പൂ മണമുള്ള തോട്ടു വരമ്പിപ്പോള്‍ ഞങടെ മാനസ പുത്രന് . ഞങ്ങടെ കീറാമുട്ടിയെ ലോക
മാപ്പില്‍ എത്തിച്ച താഴമ്പൂവിനും നമോവാകം.
ഞങളെ വിഷമിപ്പിക്കുന്നത് അതല്ല . ഇന്നൊ നാളെയോ ഈ കൈതപ്പൂ വാടും. കൊഴിയും അപ്പോള്‍
ഈ ആര്‍ഭാടങളും കുരവയിട്ടു വരമ്പിറങ്ങും. പിന്നെ ഈ കീറാമുട്ടിപ്പഞ്ചായത്ത് വീണ്ടും പഴയ പടിയാവും.
സര്‍ക്കസ്സൊഴിഞ്ഞ മൈതാനം പോലെ.....
വരന്പില് പോക്കാച്ചിത്തവളകള്‍ മാത്രമാകും. വോള്‍ട്ടേജില്ലാതെ കത്തുന്ന വിളക്കുകാലിനു കീഴെ
ഞങള്‍ കീറാമുട്ടിക്കാര്‍ പഴയ സൌഭാഗ്യം പതം പറഞ്ഞിരിക്കും. ഇവിടെ പാടി നടക്കാന്‍ പാണന്മാരില്ല,
ഉള്ളതു “ശുനക“ന്മാര്‍ മാത്രം അവര്‍ ഓലിയിട്ടു നടക്കട്ടേ പഴയ പ്രതാപങള്‍ .
അന്നും നാണുവാശാന്റെ നാരായണ വിലാസം തുറക്കും. പഴയ പടി ആശാന്റെ കണ്ണാടിക്കൂട്ടില്‍ പരിപ്പുവടേം,
ഉണ്ടന്‍പൊരിയും അവയ്ക്ക് ഒപ്പം ചുണ്ടെലിക്കുഞ്ഞുങ്ങളും ഉണ്ടാവും. ആടുന്ന ബഞ്ചില്‍ എണ്ണമയമുള്ള ഇന്നലത്തെ
പത്രവും. നാണുവാശാന്റെ സ്ഥാവര ജംഗമത്തില്‍ പ്പെട്ട അഞ്ചാറ് വക്കുപൊട്ടിയ ഗ്ലാസും. തേയിലക്കറ പിടിച്ച
തുണികൊണ്ടുള്ള “തേയിലപൈയും” പിന്നെ സമോവറില്‍ തീയൂതുന്ന പഴയ നാണുവാശാനും
തങ്കപ്പന് ചേട്ടന്റെ ജി.ബി.പി. യില്‍ മൂര്‍ച്ചയില്ലാത്ത ഒരു കത്തിയും അതിലേറെ മൂര്‍ച്ചയുള്ള നാവും, പിന്നെ താഴമ്പൂ
മണമുള്ള.... പാട്ടു പാടുന്ന പാട്ടുപെട്ടിയും. ചുവരില്‍ സില്‍ക്കിന്റെ യും, ഷക്കീല യുടെയും ബ്ലോ-അപ്പിനിടയില്‍
മീശയില്ലാത്ത ഷാരൂഖാനും. പിന്നെ നാട്ടിലെ പണിയില്ലാത്ത കുറെ ദിവ്യന്മാരും.
ഞങടെ കീറാമുട്ടിയില്‍ പിന്നെയും പ്രഭാതം വരും, ആര്‍ഭാടങ്ങളില്ലാത്ത പ്രഭാതം. ഇതൊക്കെ മറക്കുമ്പോള്‍
പുതിയതെന്തെങ്കിലും കീറാമുട്ടിയില്‍ വരും പിന്നെയും ഞങ്ങള്‍ ശ്രദ്ധിക്കും അതു വരെ നമസ്കാരം.
കീറാമുട്ടിയില്‍ നിന്നും ഇപ്പൊള്‍ സൈനോഫ് ചെയ്യുന്നതു മറ്റാരുമല്ല .......
നിങ്ങളുടെ സ്വന്തം വീണ.
Sunday, November 12, 2006
Subscribe to:
Post Comments (Atom)
38 comments:
ഞങ്ങടെ കീറാമുട്ടിയില്‍ താഴമ്പൂ വിരിഞ്ഞു.
-വീണ.
വീണേ നീ പഠിയ്കിരുന്ന്.പ്ലീസ്... നാളെ ആപ്പീസിലു പണികിട്ടുമ്പോ ശമ്പളം വാങ്ങി ബ്ലോഗ്ഗാം അതാ നല്ലത്. ക്വാളിറ്റി റ്റൈം ഊട്ടിലൈസ് ചെയ്യൂ.
"താഴമ്പൂ"
വായിക്കാന്‍ രസമുണ്ടായിരുന്നു.ആ കൊച്ചു ഗ്രാമത്തേ ചാരുതയോടെ വരച്ചു വച്ചിരിക്കുന്നു. അതുല്യാജി പറഞ്ഞതും ശ്രദ്ധിക്കണം.
കൊള്ളാല്ലോടോ തന്റെ ഭാഷ.
ഒരു VKN ടച്ച്.
പിന്നെ കുറുക്കനതുല്യയുടെ കമ്മന്റ് ശ്രദ്ധിയ്ക്കുക.
അതില്‍ ഇത്തിരി സത്യംണ്ട് ട്ടോ.
"യൂട്ടിലൈസ് ഒാഫിസ് റ്റൈം ബെറ്റര്‍..."
ഓ..അതിനിത്തിരി കാത്തിരിക്കണമല്ലേ...സാരല്ല്യ..എഴുതി എഴുതിത്തെളിയട്ടെ.
അതുല്ല്യ ചിറ്റ വടിയെടുത്തു.
ദേ ഇതൂടെ എഴുതിയിട്ടേച്ച്
ഞാന്‍ ദാ ...പോയി.
കമന്റൂസ് ഒക്കെ നാളെ നോക്കാം ട്ടൊ.
ബൈ ബൈ
-വീണ.
രസിപ്പിച്ചു,
ചില ചിത്രങ്ങള്‍, അത് ശരിക്കും എനിക്ക് മനസ്സില്‍ കാണാനവുന്നുണ്ട്.
ഒരമ്മയുടെ കമന്റ്,
ഒരു അമ്മൂമ്മയുടെ കമന്റ്,
ഒരു ചേച്ചിയുടെ കമന്റ്.
കാലം പഠിപ്പിച്ച പാഠങ്ങള്‍.
പാച്ചു. വിഷമിപ്പിക്കല്ലേ :)
വീണയ്ക്ക് പാട്ടുപോലെ ഈ പെങ്കൊച്ചിന് 'ഗദ്യം' നന്നായി വഴങ്ങുമെന്ന് ഈയുള്ളവന് ദാ സര്‍ട്ടിറ്റ് തന്നിരിക്കുന്ന്. പടിക്കുന്നേന്റെ കൂട്ടത്തില്‍ വല്ലപ്പൊഴും ഇതിരി ബ്ലോഗിങ്ങും ആവാം. വഴക്കിട്ട് പോവണ്ടാ. അണ്ണമ്മാരും അണ്ണികളും ഉപദേശിക്കുവാന്ന് കരുതി കാതടച്ചേച്ചാ മതി. കേട്ടോ!
വീണയേ,
കൂമ്പടപ്പിക്കാന് വന്നവരുടെ വായടപ്പിക്കുന്ന എഴുത്താണല്ലോ ഇത്. ഉഷാറായി. പിന്നെ, അതുല്യ പറഞ്ഞത് കാര്യമാക്കണ്ട, കേട്ടോ. പഠിത്തത്തിനിടയിലും കുറച്ച് ബ്ളോഗിങ്ങാകാം. (പഠിത്തം കുന്തമായത് കാരണം വഴിയാധാരമായിപ്പോയ ആളാ ഞാനൊക്കെ, അത് വേറെ കാര്യം.) ആശംസകള്‍.
വീണ , പഠിപ്പൊക്കെ കഴിഞ്ഞ് വേഗം വരണേ. :)
നമിച്ചു..വീണാവാദിനി..നമിച്ചു
പരാജിതന് പറഞ്ഞ പോലെ കൂമ്പടപ്പിയ്ക്കാന് വന്നവന്റെ വായടപ്പിച്ചു കളഞ്ഞല്ലോ..
വീണേ ഇതു നീ തന്നെ എഴുതിയതാണോ..സത്യം പറ..
പൊന്നപ്പന്, വിഷ്ണുമാഷ് എന്നിവരൊന്നും ഇതു കാണുന്നില്ലേ..പൊന്നപ്പാ..ഈ കൊച്ച് ആനമുട്ടകളിലടയിരുന്നു തുടങ്ങി.
പിന്നെ ഒരു കാര്യം..
പഠിച്ചാലും ബ്ലോഗിയാലും സന്തോഷിയ്ക്കണം..
അല്ലാത്തതിലൊന്നും വല്യ കാര്യമില്ല..
പഠിയ്ക്കുമ്പോള്‍ പഠിയ്ക്കുക..ബ്ലോഗുമ്പോല് ബ്ലോഗുക..
(work while u work..play while u play..)
അതിന്റെ ശരിയ്ക്കുള്ള അര്‍ത്ഥം ഈ സായിപ്പു നാട്ടില്‍ വന്നപ്പോഴാണറിയുന്നത്..
വീണകുഞ്ഞേ.. ഞാന്‍ പഠിയ്കാന്‍ പറഞ്ഞതിനോട് എല്ലാരും കുറുകുറുക്കുന്നു. ബ്ലോഗ്ഗ് ഒക്കെ നല്ലതാണു, എഴുതാം വായിയ്കാം, തമാശിയ്കാം, തര്‍ക്കുത്തരം പറഞ്ഞിരിയ്കാം. പക്ഷെ, ബ്ലോഗിലിരിയ്കുമ്പോള് അതിലപ്പുറത്തേയ്ക് പരിചയങ്ങള്‍ വളരുന്നു, മീറ്റാവുന്നു, ഒറ്റയ്കും തെറ്റയ്കും സൗഹ്രദങ്ങളും വളരുന്നു. പിന്നെ മെയിലുകളാവും, ചാറ്റില്‍ കാണുമ്പോ ഹി യാവും, പുതിയ പോസ്റ്റിന്റെ ലിങ്കുകള്‍ കൈമാറും, അല്ലെങ്കില്‍ താന്‍ വായിച്ചവയില്‍ നല്ലത് കാണുമ്പോ പങ്കു വയ്കപെടുന്നു. ഓഫീസില്‍ വന്നിരുന്നത് ഇത് ചെയ്യുമ്പോ അരി പ്രശ്നം എന്ന് മുറവിളിയുണ്ടാവുമ്പോഴും, ഇടയ്ക് ഒരു റിലാക്സ് എന്ന നിലയ്ക് ചലേഗ. പക്ഷെ ഇഞ്ചിനിയറിങ്ങിനു പഠിയ്കുന്ന വീണ ബ്ലോഗ്ഗില്‍ വന്ന് സൗഹ്രദം കൂടി ഒരുപാട് സമയം ചിലവഴിയ്കരുതെന്നേ ഞാന്‍ അഭിപ്രായപ്പെട്ടുള്ളു.
വീണേ സത്യം പറയാലോ...കഥ അസ്സലായി.
ഞാന്‍ അതുല്യ ചേച്ചിയുടെ ഗ്രൂപ്പിലാണ് ഞാന്‍.
പഠിക്കുമ്പോള്‍ പഠിക്കുക.
ബ്ലോഗാന്‍ ഇനിയും സമയം വരും
വര്‍ഷം വരും
വേനല്‍ വരും
അതു കൊണ്ട്
വീണേ..
ഇപ്പോ ചത്തു പോകും എന്നു തോന്നുന്നു വെങ്കില്‍ മാത്രം ബ്ലോഗ്ഗ്. അതും വേണ്ട എന്നാണ് എന്റെ അഭിപ്രായം.
ഒരു വേലയും ഒപ്പം ഓഫീസിലിരുന്ന് ബ്ലോഗാന്‍ ശമ്പളം തരുന്ന കമ്പനിയും കിട്ടിയിട്ടു പോരേ..
ചിണുങ്ങേണ്ട.. പോയിരിന്നു പഠിക്ക്...
എനിക്കാണെങ്കില്‍ ഉപദേശിക്കണത് പണ്ടേ ഇഷ്ടമല്ല, കേട്ടാ ഞാനോടും,
അതേയ്യ് ഞാന്‍ ഒരു ഐഡിയ പറയാം, ഡൈലി പഠിത്തം ഒക്കെ ഉണ്ടോ(എങ്കില്‍ അതും പോലെ ഡൈലി ഇത്തിരി നേരം ബ്ലോഗ്ഗാനും കമന്റ് വായിക്കാനും ഒക്കെ വയ്ക്കുക, ഹോസ്റ്ററ്റ്ലില് പ്രേത കഥ പറയുന്ന സമയം കുറയുകയും ചെയ്യും, അത് മതീന്നേ, പഠിക്കാന്‍ മുട്ടുമ്പോ പഠിക്കുക, എഴുതാന്‍ മുട്ടുമ്പോ എഴുതുക, അങ്ങനല്ലേ ജീവിതം, ല്ലേ അതുല്യചേച്ചീ (ആ കൊച്ചിനെ എല്ലാരൂടെ ഉപദേശിച്ച് പേടിപ്പിക്കാതെന്നെ)
:-)
-പാര്‍വതി.
വീണക്കുട്ടി,
ഞാനും അതുല്യാജി പറഞ്ഞതിനോടു യോജിക്കുന്നു.
പഠിക്കാനുള്ളപ്പോള് പഠിക്കുകയും വല്ലപ്പോഴും കുറച്ചു സമയം മാത്റം ബ്ലോഗ്ഗിങ്ങിനായി നീക്കി വക്കുകയും ചെയ്യുക.
(മൂത്തവര്‍ പറയുന്നതും മുതുനെല്ലിക്കയും) ആദ്യം കൈക്കും പിന്നെ അവരവരുടെ ഭാഗ്യം പോലെ എന്നു രാജേഷ് എന്ന ഒരു ബ്ലോഗ്ഗര്‍ പറഞ്ഞിട്ടുണ്ടു.
അതുല്ല്യ ചിറ്റ വടി താഴെ ഇട്ടൊ ആവൊ? ഞാനൊന്നു കമന്റുകള്‍ നോക്കീട്ടുടനെ പൊയ്ക്കോളാം Kട്ടോ!.
കോളേജില്‍ നിന്നും വന്നിട്ട് കുറെ നേരം കമ്പ്യൂട്ടര്‍ ഇരിക്കുന്ന മുറിയുടെ വാതുക്കല് കറങി നടന്നു. അപ്പോഴെ അപ്പൂസ് അമ്മയോട് പറയുവാണ് “അമ്മാ ഇവളെന്തോ ഒപ്പിച്ച മട്ടുണ്ട് ഇവിടുന്നു മാറുന്നില്ല എന്ന്” ചെക്കനു കുശുമ്പാ..
എല്ലാ ഉപദേശങ്ങള്‍ക്കും കമന്റുകള്‍ക്കും വളരെ വളരെ നന്ദി. പേരെടുത്തു പറയുന്നില്ല എല്ലാര്ക്കും നന്ദി..
ഒരമ്മയുടെ വ്യാകുലതകള്‍ ഞാന്‍ അതുല്ല്യ ചിറ്റയുടെ വാക്കുകളില്‍ കാണുന്നു. നന്ദി.. അതുല്ല്യേച്ചി എന്നു ഞാന്‍ മുന്‍പു സംബോധന ചെയ്തിട്ടു അതുല്ല്യ ചിറ്റ യക്കിയതു ഇപ്പോള്‍ മനസ്സിലായില്ലെ?. അമ്മ കഴിഞാല് പിന്നെ ചിറ്റയ്ക്കല്ലെ സ്വാതന്ത്ര്യം?.
നിര്‍ത്തുന്നില്ല തോന്നുന്നതു എഴുതി വയ്ക്കാം ഇടയ്ക്കു ബ്ലോഗ്ഗില്‍ വരാം
-വീണ.
ഇപ്പൊ എനിക്ക് ഞാനും അവിടെ പോയിരുന്നൊന്നൊരു സംശയം..അല്ല ഇനിഞാന്‍ പോയിരുന്നൊ ...ആ..
ആ കുട്ടിക്ക് വീട്ടീന്നാവശ്യത്തിന് ചൂണ്ട്പലകകളുകൊടുക്കുന്നുണ്ടാവും..ഇപ്പോ ഇവിടെന്നും ആയി...
പിന്നെ പഠിത്തം,അതുനമ്മള്‍ ഒന്നിനേം കുറിച്ച് അധികം ചിന്തിക്കാണ്ട് ചെയ്യണ്ട കാര്യാണ്..
ഞാന്‍ അതു മനസ്സിലാക്കിയപ്പോഴെക്കും വൈകി..
ഒരു work=FS cos theeta യും ഒരു ട്രഗണോമെട്രിയും കാരണം +2 എന്റെ ജീവിതത്തിനു തന്നത് -2 ഇയറും ടീച്ചര്‍മ്മാരുടെ ദേഷ്യവും മാത്രമായിരുന്നു..അതുകൊണ്ട് വീണെ ബുക്കിലോള്ളത് അങ്ങോട്ട് വിശ്വസിക്കുക പരീക്ഷക്ക് അതുപോലെ അങ്ങോട്ടെഴുതുക വിജയം സുനിശ്ചിതം.
ഈ കുട്ടിയുടെ കഴിഞ്ഞ പോസ്റ്റ് കവിതയിലും കൊല്ലത്തിലുമൊക്കെ നല്ലൊരു തുടക്കവും ചര്‍ച്ചയുമായി..ദേശിംഗനാട് ബ്ലോഗിന് തുടക്കമിട്ടു ..ഈ പോസ്റ്റില്‍ പഠനത്തെപ്പറ്റി ഒരു ചര്‍ച്ചയായാലും നല്ലത്..
ഞാനൊന്നു ചോദിച്ചോട്ടേ..എന്റെ ജീവിതത്തിലെ പത്തുപന്ത്രണ്ട് കൊല്ലം നില്‍ക്കാനും തിരിയാനും ഇടമില്ലാതെ തല്ലിയും പഴുപ്പിച്ചും പഠിത്തമാരുന്നു..ഡിസ്റ്റിംഷന്‍ എന്നൊരു ഭാരവുമായി എസ്.എല്‍ .എല്‍ സീ..
അതു കഴിഞ്ഞ് കോളേജ്..രണ്ടുകൊല്ലം പ്രീഡിഗ്രീ ..കുറച്ചൊന്നുളപ്പിയെങ്കിലും അതിനും ഒരു ഫസ്റ്റ്ക്ലാസ്സ് ഒപിച്ചെടുത്തു..എത്തിപ്പെട്ടതൊരു തൊഴില്‍ ബിരുദത്തിന്..
ആദ്യമൊക്കെ പഠനത്തിന്റെ ഹാങ്ങോവര്‍ തോന്നിയെങ്കിലും നന്നായങ്ങര്മാദിച്ചു..
ഒന്നൊന്നരകൊല്ലം ജോലിയില്ലാതെയുള്ള കുത്തിയിരുപ്പും രസമാരുന്നു..
പറഞ്ഞു വന്നത് എന്റെ കൂടെ തൊഴില്‍ പഠന ശാലയിലൊരു കൂട്ടൊണ്ടാരുന്നു..അവനിങ്ങനൊന്നും തല്ലിപ്പഴുപ്പിച്ചൊന്നും പഠിച്ചിട്ടില്ല..അവന്റെ സ്കൂളാണിന്നവനും ഏറ്റവും പ്രിയം..നൂറു നാവാണവന്..
എനിയ്ക്ക് സ്കൂള്‍ എന്നു കേല്‍ക്കുമ്പോഴേ..ഒരു തരം മനം മറിപ്പാണ്.എന്റെ പത്തു കൊല്ലം തുലഞ്ഞെന്നാണ് ഇന്നും എനിയ്ക്കു തോന്നുന്നത്..
ഞാനും,ആ കൂട്ടുകാരനും ഒരേ ശമ്പളം വാങ്ങി, ഒരേ ജോലി ചെയ്ത്, തൊഴില്‍ പഠന ശാലയില്നിന്നൊരേ മാര്‍ക്കു വാങ്ങി..ഒരേ ഫ്ലാറ്റിന്റെ അപ്പുറത്തും ഇപ്പുറത്തും ഉള്ള മുറിയില്‍ താമസിയ്ക്കുന്നു.
എന്റെ പത്തു പന്ത്രണ്ടു കൊല്ലം?...സ്വാഹാ..
എല്ലാം ഒരോ തലയിലെഴുത്തു തന്നെ..
എന്നാലും എന്റെ സ്കൂളില്‍ 2000 കുട്ടികളുന്റായിരുന്നു ഞാന്‍ പഠിയ്ക്കുമ്പോള്‍..
ആര്‍ക്കും നല്ലതെന്നു പറായാനുന്റാവില്ല..
ചര്‍ച്ച വരട്ടെ
ദൈവമേ! ഈ അംബിയൊക്കെ എന്തു ഭാഗ്യവാന്മാര്! എട്ടു മക്കളില്‍ അവസാനക്കാരനായ ഞാനൊക്കെ നോക്കാനും പറയാനും ആളില്ലാതെയാ വളര്‍ന്നത്. (അത് നേരത്തെ മനസ്സിലായി, അല്ലേ?) 'നാളെ പരീക്ഷയല്ലേടാ' എന്ന് നാളിതു വരെ ആരും ചോദിച്ചിട്ടില്ല. (അതു കൊണ്ട് സെക്കന്‍ഡ് ഷോ കാണുമ്പോള്‍ മനസ്സാക്ഷിക്കുത്തേയില്ലായിരുന്നു, ഒരിക്കലും.) ബിരുദത്തിന് പഠിക്കുമ്പോള്‍ (എസ്.എന്‍. കോളേജ്) അറ്റന്റന്സിണ്റ്റെ ബലം കാരണം പരീക്ഷാഹാളിണ്റ്റെ അടുത്ത് പോലും ചെല്ലാന്‍ പറ്റിയില്ല. (ഞാനല്ല, ചീട്ടുകളിയായിരുന്നു വില്ലന്‍.) ബിരുദത്തിന് പഠിച്ചത് കണക്ക്. (അത് തന്നെ!) ബിരുദാനന്തരം ഇംഗ്ളീഷ് സാഹിത്യം. അതൊരു വഴിയാക്കി, പതിവു പോലെ. പരസ്യമുണ്ടാക്കുന്ന പണിക്ക് (ഇപ്പോള്‍ ചെയ്യുന്നത്) ഉതകിയത് കറങ്ങി നടന്നപ്പോള്‍ കണ്ടതും കേട്ടതുമൊക്കെ.
എങ്കിലും ഞാന്‍ ഖേദിക്കുന്നു, പഠനകാലം പാഴാക്കിക്കളഞ്ഞതില്‍. കുറച്ച് കൂടി ഗുണനിലവാരമുള്ള ഉഴപ്പായിരുന്നു അഭികാമ്യം. തീരെ സ്റ്റാന്‍ഡേര്‍ഡില്ലാത്ത ഉഴപ്പായിപ്പോയി, കഷ്ടം! ഇനി തിരുത്താന്‍ പറ്റില്ലല്ലോ.
അത് കൊണ്ട് പഠിക്കുന്നവരോട് പറയാനുള്ളതെന്തെന്നാല്‍, പഠിച്ചാലും ശരി ഉഴപ്പിയാലും ശരി, പിന്നീടാലോചിക്കുമ്പോള്‍ സന്തോഷിക്കാനുള്ള വക വേണം. അടുത്ത ദിവസമോ, അടുത്ത വര്‍ഷമോ ആലോചിക്കുമ്പോഴല്ല. പത്തു കൊല്ലം കഴിഞ്ഞാലോചിച്ചാലും വിഷമം വരരുത്.
ദേ.. വീണക്കൊരു കഥ വീണു കിട്ടി.. നല്ല അസ്സലു കഥ.. ഇത്തരം മുട്ട കിട്ടിയാല്‍ വിടണ്ട കേട്ടോ.. അതുല്യ ചിറ്റ പറയുന്നതു കാര്യമാക്കാതെ പോസ്റ്റിക്കോ.. 'മൃത'മായ മുട്ടകളാണു കിട്ടുന്നതെങ്കില്‍ അതുല്യച്ചേച്ചി പറയുന്ന പോലെ വാല്യൂ റ്റൈം നഷ്ടപ്പെടുത്താതെ പോയിരുന്നു പഠിക്കുന്നതാവും നല്ലത്.
പഠനത്തെ പറ്റി പറഞ്ഞപ്പോഴാ, അതു പതനവും പഥനവും ആകാം. കണ്വെന്ഷണാല് ആയും അല്ലാതെയും വളരാം. ചോയിസ് വീണ തന്നെ എടുക്കുന്നതാവും നല്ലത്. ജീവിതത്തിനെ അര്‍ത്ഥപൂര്‍ണമായി നോക്കാന്‍ തോന്നിയാല്‍ നല്ലത്. ഇല്ലേലും കുഴപ്പമൊന്നുമില്ല. അര്‍ത്ഥത്തിനു തന്നെ അര്‍ത്ഥം പലതല്ലേ..
രാവിലെ മുതല്‍ ഇവിടെ തുടരുന്ന വിദുരോപദേശങ്ങള്‍,
കുറുക്കന് അതുല്യ മുതല്‍, ഞാന്‍ പറഞ്ഞതുള്‍പ്പെടെ ഇതുവരെ ഞാന്‍ കണ്ട പാരിജാതന്റെ കമന്റുവരെ ബ്ലോഗു് എന്ന ആശയത്തിന്റെ, സ്വാതന്ത്ര്യം എന്ന മഹത്തായ ആ വിവക്ഷയുടെ കഴുത്തിനു പിടിച്ചു തിരിക്കുകയായിരുന്നു.
വീണയെന്തോ എഴുതട്ടെ, എന്തോ കമന്റട്ടേ, അതിനു കിട്ടുന്ന മറുപടികള്‍ നീ എന്തിനെഴുതീ എന്ന മട്ടിലാകരുതു്.
നീ എഴുതിയതിനെ വിമര്‍ശിക്കാം. നീ എന്തു കൊണ്ടെഴുതി, നീ പള്ളിക്കൂടത്തില്‍ പഠിക്കുകയല്ലേ,? തെറ്റു് തെറ്റു്..
വലിയ വലിയ സ്ഥാനങ്ങളിലെ കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ ഒഴിവു സമയങ്ങളില്‍ ബ്ലോഗിങ്ങിനു് സമയം കണ്ടെത്തുന്നതു പോലെയാണു് വീണയും സമയം കണ്ടെത്തുന്നതെങ്കില്‍.?
നിനക്കു ജോലി കിട്ടി മിടുക്കിയായി ശംബളം വാങ്ങി,കമ്പനിയെ പറ്റിച്ചു് പിന്നെ ബ്ലോഗു തുടങ്ങു എന്നൊക്കെ ഒരിക്കലും നല്ല ഉപദെശങ്ങളല്ലാ.
hi വീണാ
കഥ കൊള്ളാം.
പഠിത്തത്തിന്റെ കാര്യമൊക്കെ വീണ തന്നെ തീരുമാനിക്കുക. പല ഓഫീസ് ബ്ലോഗര്‍മാര്‍ക്കും (ഞാനുള്‍പ്പെടെ) അഡിക്ഷന്റെ നിലയിലേയ്ക്ക് ബ്ലോഗിംഗ് എത്തി നില്ക്കുന്നു. അതുകൊണ്ടാവണം പലരും ഒരു friendly വാണിംഗ് തരാന്‍ ശ്രമിക്കുന്നത്.
പഠിത്തത്തെ മോശമായി ബാധിക്കാത്ത ഒരു റിലീഫ് ആണ് ബ്ലോഗിംഗ് തരുന്നതെങ്കില്‍ തെറ്റില്ല. പക്ഷേ, ബ്ലോഗിംഗ് അഡിക്ഷന് എന്നൊരു അപകടം മുന്നിലുണ്ട്.
ജോലി പോയാല്‍ പുല്ലേന്ന് പറഞ്ഞ് വേറൊന്ന് കണ്ടുപിടിക്കാം. അഹങ്കാരം കൊണ്ട് പറയുന്നതല്ല, ചുമ്മാ അവനവനെ തന്നെ ആശ്വസിപ്പിക്കാന്‍ നോക്കുന്നതാണ് :) പക്ഷേ പഠിത്തത്തിന്റെ കാര്യം അങ്ങനെയല്ലല്ലോ.
ആശംസകള്‍
(മറ്റൊരു ഉഴപ്പന്)
ഇപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്..ഈ പഠിയ്ക്കുമ്പോള്‍ പഠിയ്ക്കുക എന്നു പറഞ്ഞത് ഒരു നേരം ഒരു കാര്യം എന്ന വഴിയ്ക്കാണ്.
അതായത്..ഒരു ചെറിയ കഥ
ഞാനൊരു മഹസ്ഥാപനത്തില് ജോലി ചെയ്യുകയായിരുന്നു..എറണാകുളത്ത്..
സ്ഥാപനത്തിന്റെ പേരു പറഞ്ഞാലൊരുപാട് പറയേണ്ടി വരും അതുകൊണ്ട് പറയുന്നില്ല.
രാവിലേ എട്ടരയ്ക്ക് പണി തുടങ്ങും..ഉച്ചയ്ക്ക് വല്ലപ്പോഴും അരമണിയ്ക്കൂര്‍ ഊണു കഴിയ്ക്കാന്‍ സമയം കിട്ടിയാലായി..ഒരു നേരം പത്തുപണി..മൂടൊറപ്പിച്ചിയ്ക്കാനാവാതെ പണിയൊന്നൊതുങ്ങുമ്പോള് സമയം ആറര..പണി തീര്‍ന്നില്ല.ഒതുങ്ങിയതേയുള്ളൂ..പോയൊരു ചായ..പഴമ്പൊരി കാന്റീനില്‍ നിന്ന്..ഏഴു മണിയാകുമ്പോല് തിരിച്ചു വരും പഴംതുണിപ്പരുവമായിട്ടുണ്ടാകുമപ്പോള് ..
രാത്രി പത്തോ, പതിനൊന്നോ,പന്ത്രണ്ടോ ഒക്കെയാകും തിരിച്ചു വീട്ടിലേയ്ക്കു പോകുമ്പോള്‍..വീട്ടില്‍ ചെന്നാലോ കുളി..വെട്ടിയിട്ട തടി പോലെ ഒരു ഒരുമണിയാകുമ്പോള്‍ പായില്‍ വീഴും.രാവിലേ വീണ്ടും ഓട്ടം..
എന്റെ വകുപ്പ് തലവന്റെ മുതല്‍ തൂപ്പുകാരന്റെ വരെ പണി ഞാന്‍ ചെയ്യണം.
എനിയ്ക്ക് വീട്ടിലേയ്ക്ക് വിളിയ്ക്കണം..മെയില്‍ ചെയ്യണം ...വായിയ്ക്കണം..പഠിയ്ക്കണം..(ജോലി ചെയ്യണാമെങ്കില്‍ പഠിച്ചേ പറ്റുമായിരുന്നുള്ളൂ)
വല്ലപ്പോഴും കിട്ടുന്ന ശനിയാഴ്ച തുണി കഴുകണം..ഇതിനിടയില്‍ അല്‍പ്പം സമയമുണ്ടാക്കി വല്ലപ്പോഴും വീട്ടില്‍ പോകണം..നാട്ടില്‍ നിന്ന് എറണാകുളത്തു വരുന്ന എല്ലാവരേയും അച്ഛനുമമ്മയ്ക്കും പേരുദോഷമുണ്ടാക്കരുതെന്നു കരുതി ചിരിച്ചു കാണിയ്ക്കണം.അവര്‍ക്കു വേണ്ടതു ശരിയാക്കി കൊടുക്കണം..ഭക്ഷണം കഴിയ്ക്കണം..(തടിയാണേലൊട്ട് കുറയുന്നതുമില്ല)
നിനക്കെന്താടാ അവിടെ പണി എന്ന് നാട്ടുകാരുടെ ചോദ്യം കേള്‍ക്കണം..
എന്തെങ്കിലും ചെയ്തോ..ഒന്നുമില്ല..ലവന് വെറുതേയിരിയ്ക്കുന്നു എന്നു ചിലര്‍ പറഞ്ഞു..അല്ല ലവനാണ് ഈ സ്ഥാപനത്തില്‍ ഏറ്റവും ജോലിയെടുക്കുന്നതെന്ന് മറ്റു ചിലര്‍ പറഞ്ഞു..എന്തു പറഞ്ഞാലും മാസാവസാനം മിനിമം ആയിരം രൂപാ കടം..കടം തരാന്‍ ഒത്തിരി പൈസാ ശമ്പളാം കിട്ടുന്ന കൂട്ടുകാരുണ്ടായത് ഭാഗ്യം..
അവസാനം ഞാന്‍ തീരുമാനിച്ചു.ഒരു ഏഴു മണിയ്ക്കെങ്കിലും റൂമില്പ്പോകണം..ഏട്ടു മണിയ്ക്ക് ഒന്നു രണ്ട് ദിവസം പോയി..
ഞാന്‍ നേരത്തേ തന്നെ വീട്ടില്‍പ്പോകുന്നു എന്നും ജോലികള്‍ സമയത്തിനു തീര്‍ക്കുന്നില്ല എന്നു പഴി കേള്‍ക്കേണ്ടി വന്നു.
ഞാന്‍ ഡിപ്രുവടിച്ചിരുന്നു..
എന്റെ തൊട്ടു സീനിയര്‍ എന്നെ വിളിച്ചു പറഞ്ഞു..അങ്ങേരൊരു സുഹൃത്തും കൂടിയാണെന്റെ..
“ടാ $#5ര@#$..നിന്നോട് ഞാനന്നേ പറഞ്ഞതാ ..നീയിതു കേള്‍ക്കുമെന്ന്..
മൂന്നാളുടെ പണി ചെയ്തോണ്ട് എന്തെങ്കിലും നീ നേടിയോ?..പഴി കേട്ടതു മിച്ചം..ചെയ്ത ജോലി ഒന്നെങ്കിലും നിനക്ക് സംതൃപ്തി തരുന്നതു പോലെ നീ ചെയ്തോ..ഇല്ല..എല്ലാ പണിയും ചെയ്തു..
നീയാകെ ചെയ്തതെന്താണന്നറിയാമോ?
രണ്ട് പേര്‍ക്ക് കൂടി ജോലി കിട്ടുമായിരുന്നത് ഇല്ലാതാക്കി..അത്രമാത്രം.“
സത്യമാണ് അങ്ങേര് പറഞ്ഞത്.
ഇവിടെ സായിപ്പ് അഞ്ച് എന്നൊരു മണിയുണ്ടെങ്കില്‍ ആരു ചത്തു എന്നു പറഞ്ഞാലും പോകും..ഒരു നിമിഷം പോലും പിന്നെ നില്‍ക്കില്ല..അഞ്ചടിച്ചാല്‍ അമ്പീ ടൈം ടു ഗോ..ന്നു പറയും..ഉച്ചയ്ക്ക് ഒരു മണിയ്ക്കൂര്‍ ഇടവേള..രാവിലേയും വൈകുന്നേരവും അര മണിയ്ക്കൂര്‍ വീതം ഇടവേള..
അതിനും ഒരു കോമ്പ്രമൈസുമില്ല..എന്തു വന്നാലും പൊയ്ക്കോണം..അല്ലെങ്കിലത് നിന്റെ ജോലിയെ ബാധിയ്ക്കും അതുകൊണ്ട്.. ബ്രേക്ക് ഈസ്സ് കമ്പത്സറീ..ന്ന് ഭാഷ്യം..(ഈ ഇടവേള സമയത്താണ് ഞാന്‍ ബ്ലോഗുന്നത്..റൂമില്‍ വരും ഇടവേളകളില്‍...ജോലിസ്ഥലവും മുറിയും തമ്മിലൊരു റോഡിന്റെ വ്യത്യാസം മാത്രം.)
അന്നു ചെയ്തതില്‍ നിന്ന് പത്തിരട്ടി ജോലി ഞാനിന്നു ചെയ്യുന്നു..എനിയ്ക്കെല്ലാത്തിനും സമയവുമുണ്ട്..
അതാണു കാര്യം..
അതുകൊണ്ടാണവന്
work while u work ..play hile you play ന്നു പറയുന്നത്..
അവന്റെ പഠിത്തവും അതുപോലെ തന്നെ.ഞാനും പഠിയ്ക്കുന്ന സായിപ്പ് പിള്ളേര്‍ക്ക് കൊച്ചു കൊച്ചു കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാറുണ്ടിവിടെ..
പറയുന്നതിനിടയിലായാലും..ഒരു എച്ചൂസ് മീ അടിച്ച് അവന്റെ പോകാനുള്ള സമയമായാലവന്/അവള് പോകും..
ഇവരുടെ എല്ലാ കാര്യങ്ങളും വൃത്തിയായി നടക്കുന്നുമുണ്ട്..
(കുറച്ചു വലിയ കമന്റായിപ്പോയി..പിന്മൊഴി നിറയും..എന്നാലും സാരമില്ല..അഭിപ്രായങ്ങള്‍ വരട്ടേ)
വീണ മിടുക്കത്തിയാണ്. നല്ല എഴുത്തിന്റെ മണമുണ്ട്. നല്ല ധൈര്യവുമുണ്ടവള്ക്ക്. ഈ പോസ്റ്റു വായിച്ചുകഴിഞ്ഞപ്പോള്‍ അവളൊരു കൊച്ചുപെണ്ണു തന്ന്യോ അതോ ആരെങ്കിലും മിടുക്കന്മാര് എല്ലാവരെയും പറ്റിക്കുന്നതോ എന്നു സംശയവും തോന്നി.
എന്നാലും ഇപ്പോള്‍ അംബി പറഞ്ഞതാണു കാര്യം. Efficiency, Priority ഇതു രണ്ടുമാണ് ജീവിതവിജയത്തിന്റെ പ്രധാന കാതല്‍. ചെയ്യുന്ന കാര്യം നന്നായി ചെയ്യുക. ചെയ്യേണ്ട കാര്യം ആദ്യം ചെയ്യുക.
ചിലപ്പോള്‍ നമുക്കു തോന്നും ഈ ക്രിക്കറ്റുമാച്ച് കണ്ടില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടെന്താ കാര്യം? ഈ വാര്‍ത്താലേഖനം കൂടി നാം വായിക്കേണ്ടതല്ലേ, ഈ സീരിയല്‍ വിട്ടുകളഞ്ഞാലെങ്ങനെ ശരിയാവും എന്നൊക്കെ. വെറുതെ ഒന്നവഗണിച്ചുകഴിയുമ്പോള് രണ്ടു ദിവസം കഴിയുമ്പോള്‍ മനസ്സിലാവും അതിലൊന്നും വലിയ കാര്യമുണ്ടായിരുന്നില്ലെന്ന്. ഏതാണ് നമുക്കു കൂടുതല്‍ പ്രയോജനം തരാന്‍ പോകുന്നതെന്ന് നന്നായി ആലോചിച്ചെടുക്കാന്‍ കഴിയുന്നതാണ് നമ്മുടെ ആദ്യത്തെ മിടുക്ക്.
അതുപോലെ ത്തന്നെ അംബി പറഞ്ഞതും. "Work Expands or Contracts to the time allocated for" എന്നൊരു ചൊല്ലുതന്നെയുണ്ട്.
അംബി പറഞ്ഞതിനെ നൂറു ശതമാനം ശരിവെക്കുന്നു.
എന്തായാലും വീണയുടെ ബ്ലോഗ് ഒരു നല്ല ചര്ച്ചാവേദിയാവുന്നതു കണ്ട് നല്ല സന്തോഷം!
വി.
ഈ അംബിയേ കൊണ്ട് ഞാന്‍ തോറ്റു. ഞാന്‍ പഠിയ്കുമ്പോള്‍ 420/600 ആയിരുന്നും പത്തിനു സ്കൂള്‍ ഫ്സ്റ്റ്. ഇപ്പോ 599/600 വരെ കുട്ടികള്‍ വാങ്ങുന്നു. സോ പഠിച്ചാല്‍ മാത്രം കിട്ടുന്ന ഒന്നാകുന്നു മാര്‍ക്കും പിന്നെ അതിനൊപ്പമുള്ള ബാക്കി ഹൈയര്‍ സ്റ്റഡീസും പിന്നെ മെച്ചമുള്ള ജോലികളും.
പഠിയ്കുന്നത് ഭാരമായി തോന്നിയ അപ്പോ ദേ ഇത് പോലെ...... (ഒന്നിട്ടാ ഫുള്‍ സ്റ്റോപ്പ്..) പക്ഷെ പഠിത്തം കൊണ്ട് പദവി മാത്രമല്ലല്ലോ ലക്ഷ്യം അറിവും കൂടെയല്ലേ? ലക്ഷ്യത്തിനു വേണ്ടി പഠിച്ചൂന്ന് അംബിയ്കു തോന്നിയത് കൊണ്ടാണു സ്വാഹ.. എന്ന വികാരം. പിന്നെ വീണ ഇപ്പോഴുരുളുന്ന ഈ കാലഘട്ടത്തില്‍ 99% ശതമാനം കിട്ടിയാ പോലും ഗതി മേല്പ്പോട്ട് തന്നെ നില്ക്കുന്നു. പിന്നെ 24 വയസ്സുനുള്ളില്‍, എം.സി.ഏ യു, എം.റ്റെക്കും, പിന്നെ എല്ലാ കുന്ത്രാണ്ടവും പഠിച്ച് കുട്ടികള്‍ ഒരുപാട് ഉയരങ്ങളില്‍ എത്തുന്നു. നല്ല ജോലി, നല്ല പദവിയൊക്കെ ജീവിതത്തിന്റെ മാറ്റ് കൂട്ടുന്നു എന്ന് തന്നെയാണു എനിക്കു തോന്നുന്നത്. പ്രതെയ്യികിച്ച് മാതാപിതാക്കള്‍ ഇല്ലാത്ത കാശുണ്ടാക്കി കുഞ്ഞുങ്ങളെ പഠിപ്പിയ്കുമ്പോള്‍. പിന്നെ ഭാവി - അത് ചിലപ്പോ ഭിക്ഷക്കാരനു ലോട്ടറി അടിച്ചാ പിന്നെ അതുല്യേച്ചി ഈ പറഞ്ഞതൊക്കെ ആര്‍ക്ക് വേണം അല്ലെ? പക്ഷെ, അതിനാണല്ലോ, ലക്ഷം കണക്കിനു ലോട്ടറി റ്റിക്കറ്റ് അടിച്ചിട്ട് അതീന്ന് ഒരു നബ്ര് മാത്രം കുലുക്കി ഒരു എരപ്പാളി എടുക്കുന്നത്.
പറഞ്ഞപോലെ, ജോലിയെന്നത് ഒരുപക്ഷെ, ഇതോ ഇതില്‍ നല്ലതോ ഒക്കെ പോയാല്‍ കിട്ടുമെന്ന് പ്രതീക്ഷിയ്കാം. പക്ഷെ, പഠിയ്കുന്ന സമയം, അല്ലെങ്കില്‍ അതിനു ഉതകുന്ന ചുറ്റുപാടുകള്‍ ഒക്കെ ജീവിതത്തിന്റെ ഒരു ഫേസാണു. ഇന്റര്‍നെറ്റില്‍ എത്തി, ബ്ലോഗില്‍ ഒക്കെ കൈ വച്ച വീണയ്ക്, സുഹൃത്തുക്കള്‍ ഇതിലൂടെ മാത്രമാവില്ല, മെയിലുകളും, ചാറ്റുകളും, മീറ്റുകളും, ഒക്കെ അല്ലെങ്കില്‍ തന്നെ ആ കുട്ടിയുടെ സമയം അപഹരിയ്കുന്നുണ്ടാകും. അതിനിടയ്ക് ഈ പുതിയ കാല്വെല്പ്പിലൂടെയും കൂടി സമയം കളയണ്ട എന്ന് മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളു. കൊണ്ടത് കൈ അളവ്, കൊള്ളാത്തത് കടലളവ് എന്നാണല്ലോ.
കമ്പനിയേ പറ്റിച്ച് ബ്ലോഗില്‍ ഇരിയ്കരുത് എന്ന് തന്നെയാണു ഞാന്‍ എല്ലാരോടും പറയാറു. പരിചയമുള്ളവരുടെ കമന്റ് ഒക്കെ കാണുമ്പോ, ഞാന്‍ ഒരു മിസ് അടിയ്കാറുണ്ട്. അതുല്യേച്ചി ബ്ലോഗുന്നുണ്ടെങ്കില്‍, കമ്പനിയില്ലല്ലാ അതുല്യേച്ചിയ്ക് പണി. അത് കൊണ്ട്, എനിയ്കൊരു മനസ്സാക്ഷിയ്കുത്തും തോന്നാറില്ല. ബ്ലോഗ്ഗിങ്ങ് തീര്‍ച്ചയായും ഒരു അഡിക്ഷന് തന്നെയാണു. നട്ടപാതിരയ്ക് സായിപ്പിനൊട് സംവദിയ്കാന് വന്നപ്പോ ദുബായിലെ ഒരു ബ്ലോഗര്‍ സുഹൃത്ത് ജിറ്റോക്കില്. വളരെ ഹോണസ്റ്റ് ആയിട്ട് പറഞ്ഞു. ചേച്ചി, പോസ്റ്റില്‍ അമേരിയ്കക്കാര്‍ ആരെങ്കിലും കമന്റിട്ടോ ന്ന് നോക്കാന്‍ വന്നതാ എന്ന്.! ഇത് മുഴുവനും ഞാന്‍ വിശ്വസിച്ചിട്ടില്ല, ഒരുപക്ഷെ ബ്ലോഗ്ഗില്‍ നിന്ന് ഉരുത്തിരിഞ്ഞ ഏതെങ്കിലും സൗഹൃദ സംവാദത്തിലുമാകാം. ഏതായാലും, നെറ്റിലൂടെ ലോകാമാകമാനം ഉള്‍ക്കൊണ്ട് നമ്മള് ഒരുപാട് സൗഹൃദം കെട്ടിപൊക്കുന്നു. അതിരുകള്‍ കടന്ന്, സമയം മറന്ന്, ആശയങ്ങളിലേ അകല്‍ച്ചയും, അറിവുകളുടെ കുമ്പാരവും ഒക്കെ പങ്കുവെയ്കപെടുന്നു. വീണയ്ക് സ്വയം ഒരു പ്രൈയോറിരിറ്റി ലിസ്റ്റ് ഉണ്ടാക്കാന്‍ കഴിവുണ്ടായ തീരുന്ന പ്രശ്നമേയുള്ളു. ജീവിതം വീണയുടെത് തന്നെ, കൈയ്യിലുള്ളത് ഒരു ചുറ്റികയും, കണ്ണാടിയില്‍ തല്ലിയാല്‍ ഉടയുകയും, ഇരുമ്പില്‍ തല്ലിയാല്‍ ഉരുത്തിരിയുകയും ചെയ്യും.
അംബിയുടെ കമന്റിന് ഒരു സല്യൂട്ട് ! ആ കമന്റെനിക്ക് റൊമ്പ പുട്ച്ചിറ്ക്ക്.
അനോണി പറഞ്ഞതും അച്ചട്ട് : "Work Expands or Contracts to the time allocated for"
വിശദീകരിക്കാന്‍ നില്ക്കുന്നില്ല. ഉച്ചയ്ക്കത്തെ ബ്രേക്കിന് ഒരു മണിക്കൂറും വൈകിട്ട് വീട്ടിലെത്തി ഒരു മണിക്കൂറും മാത്രമായി, പിന്മൊഴിയും കമന്റെഴുത്തും ചുരുക്കാന്‍, നിര്‍ബന്ധിതനായിരിക്കുകയാണ്.
*
പറഞ്ഞ് വരുന്ന വിഷയത്തില്‍ തീരുമാനമായാലും ഇല്ലെങ്കിലും, ചര്‍ച്ച രസമാവുന്നുണ്ട്.
ഹ ഹ ഹ
അതുല്യചേച്ചീ അറിവിനു വേണ്ടി പഠനമോ...ചെച്ചി ഏതു പഠനത്തെപ്പറ്റിയാ പറയുന്നേ?
അറിവിനും ചെറിയ ഉദാഹരണമുണ്ട്
എത്ര സീസണുകളാ ഉള്ളത് നമുക്ക് ? ടീച്ചര്‍..
നാല്..പണ്ടത്തെ ഞാന്‍..(എല്പ്പി ഉസ്ക്കൂളില്)
ഏതൊക്കെ?
ഞാന്‍ തപ്പി...
അറിയില്ലാരുന്നു..
ലോകത്ത് ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും സാഡിസ്റ്റുകളാണ് എന്നെ പഠിപ്പിയ്ക്കാന്‍ വന്നിരുന്നതെന്നതു കൊണ്ട് ഞാനെന്ന ആ പാവം തടിയന് കൊച്ച് കൈവെള്ളേല് ഒത്തിരി അടി വാങ്ങിച്ചു..ഇപ്പഴാണേല്‍ തിരിച്ചൊന്നു തറപ്പിച്ചു നോക്കാനെങ്കിലും പറ്റും ..അന്ന് എനിയ്ക്കുണ്ടായിരുന്നത് അഭിമാനക്ഷതമോ..ദേഷ്യമോ..തെറി പറയാന്‍ തോന്നുന്ന ഒരു വികാരമില്ലേ അതോ ഒക്കെ ആയിരുന്നു..കരയും..
എന്നിട്ട് അവര്‍ ഉത്തരം പറഞ്ഞു ..
സമ്മര്‍, വിന്റര്‍, ഓട്ടം, ചാട്ടം,സ്പ്രിങ് ഓണിയന്‍, തേങ്ങാക്കൊല.....
മനസ്സിലായോ ന്ന് സഫ്ഫിക്സും...
മനസ്സിലായില്ല..
കാരണം മഴക്കാലം എപ്പോഴാ?
ഞാന്‍ ചോദിയ്ക്കൂല്ല..കാരണം ഞാനന്നേ ഒരു വഴു വഴുപ്പനാണ് പേടിച്ചു തൂറി,,ടിച്ചര്‍ ഇനിയും തല്ലിയാലോ..
നല്ല പോലെ അടിയ്ക്കണം മാഷേ എന്നല്ലാതെ എന്റെ അച്ഛനമ്മമാര്‍ ഒന്നും പറയില്ല..ഞാനന്ന് വളരേ നിസ്സഹായനായിരുന്നു..ആരും എനിയ്ക്കുവേണ്ടി ചോദിയ്ക്കാനില്ല..
പക്ഷേ ചോദിയ്ക്കുന്ന ചിലരുണ്ടായിരുന്നു ക്ലാസ്സില്‍..
ഉണ്ണി?, ഭഗത്ത്? സന്തോഷ്?
ഓര്‍മ്മയില്ല..
“ടീച്ചറേ അപ്പം മഴ ഏതു കാലത്തിലാ?“
“മഴക്കാലത്തിനെ ഒരു കാലമായി പറയാറില്ല..ഞാന്‍ പഠിപ്പിയ്ക്കുന്നത് കേട്ടാല്‍ മതി..മനസ്സിലായോ”..ഡെസ്ക്കില്‍ ചൂരല്‍ കൊണ്ടൊരടി..
പിന്നാര്‍ക്കും ഒന്നും ചോദിയ്ക്കേണ്ടാ..
പത്തിരുപതു വര്‍ഷം കഴിഞ്ഞ് ഇവിടെയെത്തിയപ്പോഴാണ് മനസ്സിലായത്..അതൊക്കെ സായിപ്പ്പിന്റെ സീസണുകളായിരുന്നെന്ന്..മഴക്കാലം നമ്മുടെ ഒരു സീസണ് തന്നെ....
ആ ചൂരലടിയും വെരട്ടും യൂണിവാഴ്സിറ്റി വരെ കണ്ടു..
ഇപ്പം ഇതൊക്കെ മത്തായിയ്ക്ക് നാലു $@#$#$%
പക്ഷേ ആ കൊച്ചു കുട്ടി..
ആറാം ക്ലാസ്സില്‍ മറ്റൊരു സാഡിസ്റ്റ് ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഓരോ അക്ഷരത്തെറ്റിനും ഓരോ മാര്‍ക്ക് വച്ച് കുറച്ചപ്പോ..25 നു നാലോ അഞ്ചോ മാര്‍ക്കു മാത്രം എനിയ്ക്ക്..
(ക്ലാസ്സില്‍ ജയിച്ചത് ആകെ ഒന്നോ രണ്ടോ പേര്..പിള്ളാരേ ശ്രദ്ധിയ്ക്കുന്നുണ്ട് എന്നു കാണിയ്ക്കാന്‍ കോണ്‍വെന്റ് സ്കൂളുകാര്‍ക്ക് അങ്ങനെ പല പരിപാടികളുമുണ്ട്..)
അമ്മച്ചിയാണേ ആ പേപ്പര്‍ വീട്ടിലെങ്ങനെ കൊണ്ട് കാണിയ്ക്കും ഓപ്പിട്ട് വാങ്ങിയ്ക്കും എന്നോര്‍ത്ത്..പല കുളങ്ങളുടെയും കരയില്‍ പോയി നിന്നിട്ടുണ്ടീ അംബി..ചാവാന്‍ പേടിയുണ്ടായിരുന്നതു കൊണ്ട് അന്നു ചാടി ചത്തില്ല..സത്യം..
അറിവിനു വേണ്ടി പഠനം..ഹാ....
എത്ര പഠിച്ചാലും അവസരങ്ങള്‍ക്കായുള്ള കടുത്ത മത്സരങ്ങളുണ്ടാകുമെന്നതിനെപ്പറ്റി അതുല്യ പറഞ്ഞത് ശരി തന്നെ. പക്ഷേ പലപ്പോഴും അത്തരമൊരു stress factor മനസ്സില്‍ പേറി നടക്കാത്ത കുട്ടികളാണ് കൂടുതല്‍ successful ആയി കണ്ടിട്ടുള്ളത്.
അംബീ, ടീച്ചര്മാര്... അവരെ ദൈവം രക്ഷിക്കട്ടെ!
പഠിക്കുന്നത് അറിവ് നേടാന്‍ തന്നെ. ഒരു എല്‍.കെ.ജി. ഉദാഹരണം: ആണ്ടില്‍ പതിനൊന്നു മാസവും കൊടും ചൂടിലുരുകി, മഴയ്ക്ക് ദാഹിച്ച് തളര്‍ന്ന് കിടക്കുന്ന തൃശ്ശിനാപ്പള്ളി പോലുള്ള ദേശങ്ങളിലെ ചിന്ന പശങ്കള്‍ 'റെയിന്‍ റെയിന്‍ ഗോ എവേ.. ' എന്ന് ആഹ്ളാദത്തോടെ പാടി പഠിക്കുമ്പോള്‍ നേടുന്നത് അറിവല്ലാതെ മറ്റെന്താണ്?
ഇത്രയും ടച്ചിങ്ങായുള്ള ഒരു കമന്റ് ബ്ലോഗില്‍ ഞാന്‍ ആദ്യമായാണ് വായിക്കുന്നത്. അതുല്യ ചേച്ചിയെ ബ്ലോഗ് ലോകത്തെ മഹാറാണിയാക്കി മാറ്റുന്നതും ഇതു തന്നെ.
സ്ത്രീ പക്ഷ കാഴ്ചപ്പാടില്‍ നിന്നും വിരുദ്ധമായി പുരുഷ വീക്ഷണ കോണില്‍ നിന്ന് കാര്യങ്ങള്‍ കാണുവാനും വിലയിരുത്തുവാനുമുള്ള കഴിവ് അപാരം.
ഒരു പുകഴ്ത്തല്‍ അല്ല ഉദ്ദേശം. നീ വാലു പൊക്കുമ്പേഴേ എനിക്കറിയാം എന്നു പറയാനുള്ള ആര്‍ജ്ജവം എല്ലാം അതുല്യ ചേച്ചിയുടെ വാക്കുകളില്‍ തെളിഞ്ഞു നില്ക്കുന്നു.
വീണയ്ക്കുള്ള ഉപദേശവും അതു തന്നെ.
അമ്പി തകര്‍ക്കുകയാണല്ലോ. കിടിലന്‍ കമന്റുകള്‍. നാട്ടിലെ ജോലിയേം, ഇവിടുത്തെ ജോലിയേം പറ്റി പറഞ്ഞില്ലേ, അതിനെന്റെയൊരൊപ്പ്.
അമ്പിയെ പോലെ തന്നെ നാട്ടില്‍ വച്ച്, രാവിലെ ഏഴു മുതല്‍ രാത്രി പതിനൊന്നും പന്ത്രണ്ടും വരെ കാളയെ പോലെ പണി എടുത്തിട്ടുണ്ട്. എന്നിട്ടും ഒരു പ്രോജക്റ്റ് പോലും പറഞ്ഞ സമയത്തു ‘ഗോ ലൈവ്’ നടന്നിട്ടില്ല. ഒരെണ്ണം പോലും പറഞ്ഞ ഡേയ്റ്റില്‍ ക്ലൈന്റിനു ഡെലിവര്‍ ചെയ്തു കണ്ടില്ല. ഇവിടെയോ, അഞ്ചുമണി കഴിഞ്ഞോഫീസ് കണ്ടത്, ആകെ ഒന്നോ രണ്ടോ റിലീസ് ദിവസം, ഓണ്‍ കോളിലോ, കമാന്‍ഡ് റൂമിലോ വര്‍ക്ക് ചെയ്തപ്പോള്‍ മാത്രം. ( അഞ്ചു മണി കഴിഞ്ഞിരുന്ന ഓരോ മണിക്കൂറിനും പകരം കോമ്പന്‍സേറ്ററി ഓഫും ). ഒരു പണി പോലും പറഞ്ഞ സമയത്തു തീരാതെ കണ്ടില്ല.
അമ്പിക്കു ചെന്നിട്ടു കട്ടിലിലേയ്ക്കു വീണാല്‍ മതിയാരുന്നല്ലോ. പത്തു മണിക്കു ചെന്നിട്ട്, അത്താഴമുണ്ടാക്കി കഴിച്ചു, മക്കളുടെ കാര്യം നോക്കി..ഒക്കെ ചെയ്യണ്ട കൂട്ടുകാരികളുണ്ടെനിക്ക്. സങ്കടം തോന്നാറുണ്ടു കേള്‍ക്കുമ്പോള്‍. എന്നു മാറുമോ ആവോ, നാട്ടിലെ ഐ റ്റി യിലെ ഈ വര്‍ക് കള്‍ച്ചര്‍ .
സത്യം പരാജിതാ സത്യം
ഇന്നലേം കുടെ ഞാനും ചങ്ങാതിയുമിരുന്നീ‘ റെയി റെയിന്‍ ഗോ അവേ ‘യുടെ കാര്യം പറഞ്ഞതേയുള്ളൂ
എന്താണന്നറിയുമോ..
സായിപ്പിനീ മഴ ഇഷ്ടമല്ല.കാരണം തണുപ്പു കാരണം വര്‍ഷത്തിലെ ഭൂരിഭാഗം നാളിലും വീട്ടിനു പുറത്തിറങ്ങാന്‍ കഴിയാത്ത സായിപ്പിന് സൂര്യ പ്രകാശം നമ്മുടേ പോലെ നെറ്റിയില്‍ നിന്ന് വിയര്‍പ്പ് വടിച്ചിറക്കി..ശ്ശൊ എന്തൊരു ചൂട് എന്നു പറായാനുള്ളതല്ല..അവന് സൂര്യപ്രകാശമെന്നാല് അമൃതം.
അപ്പോള്‍ ചനുപിനാന്ന് മഴ പെയ്താല്‍..
ഗ്ഗോ എവേ..ബാസ്#..ന്നു പോലും പറഞ്ഞു പോകും..
പിന്നെയിവിടുത്തെ മഴ..ഏറ്റവും വലിയ മഴ നമ്മുടെ ഇടത്തരം ചാറ്റല്‍ മഴ..ചറ്റല്‍ മഴ വന്നാല്‍ നമ്മളും ഇതെന്തോന്ന് മഴ..ഒന്നു പെയ്തു തീരുന്നുമില്ലല്ലോ എന്നു പറഞ്ഞു പോകും
തണുപ്പത്ത് ഐസുപോലുള്ള വെള്ളത്തുള്ളികള്‍ ദേഹത്തു വീണാലും അസ്സഹനീയം..
നമ്മടെ പിള്ളേരിന്നും പാടുന്നു..ഗ്ഗോ എവേ ന്ന്
(എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മഴക്കാലമെന്നണന്ന് സായിപ്പ് , മദാമ്മമാരോട് പറഞ്ഞപ്പോല്‍ ഒരു തരം അന്യഗ്രഹ ജീവിയെപ്പോലെയാണ് അവര്‍ എന്നെ നോക്കിയത്..അതുകൊണ്ട് ഇപ്പോഴെന്റെ കൈയ്യില്‍ റെഡീ മൈഡ് മറുപടിയുണ്ട്..
ഇഷ്ടപ്പെട്ട കാലം..?
ഓ ദാറ്റ്സ് സമ്മര്‍ ഡൂഡ്..
എന്റീശോയെ, ഈ വീണക്കൊച്ചിന്റെ താഴമ്പൂ സ്പാറിത്തള്ളുവാണല്ലോ...
ഈ ശിശുദിനത്തില്‍, ഈ ശിശുവിനോട് (പറഞ്ഞപോലെ, വീണയാണോ, ഈ ബൂലോകത്തിലെ ഏറ്റവും ഇളയ സന്തതി?) ഞാനും പറയട്ടെ എന്തെങ്കിലും... എന്താ പറേക... എല്ലാരും എല്ലാം പറഞ്ഞു കഴിഞ്ഞല്ലോ... ശ്ശോ... ആങ്.. ഓക്കെ... “ജബാ” !!
കുട്ട്യേടത്തീ..ഏടത്തിയിതു പറഞ്ഞപ്പോ ഒരു കാര്യം ഓര്‍മ്മ വന്നു..വേണാടിലെ ലേഡീസ് കമ്പാര്‍ട്ട്മെന്റ് കണ്ടിട്ടുണ്ടോ ആരെങ്കിലും..
നമ്മുടെ നാട്ടിലെ ഒത്തിരി അമ്മമാരും ചേച്ചിമാരുമൊക്കെ ജോലി കഴിഞ്ഞ് പച്ചക്കറിയും വാങ്ങിച്ച് ഒരുമിച്ചിരുന്ന് പിറ്റേന്നത്തെ കൂട്ടാനു നുറുക്കി പതിനൊന്ന് മണിയ്ക്ക് തമ്പാനൂരെത്തി വീട്ടില്‍ പന്ത്രണ്ടു മണിയ്ക്കെത്തി, പിറ്റേന്നു രാവിലേ എല്ലാവര്‍ക്കുമുള്ള ചോറും കറിയും ശരിയാക്കിവച്ച് അഞ്ചരയ്ക്കുള്ള വേണാടിന് തിരിച്ച് ജോലിസ്ഥലം പിടിയ്ക്കുന്ന അമ്മമാരെ ?..കാണണം..
അംബിയേ.. തീയ്യലിനു വറക്കുന്നതിനിടയിലാ ഞാനീ കമന്റിനു വരുന്നേ...
അന്നത്തെ ടീച്ചര്മ്മാര് വെറും പെഡ്ഗോഗിയോ അല്ലേല്‍ അറ്റ് തെ മോസ്റ്റ് ഒരു ബി.ഏഡ് .. ഇപ്പോ അതൊന്നുമല്ലാട്ടോ കാലം. റെഫറന്‍സും, പ്രോജക്റ്റും, ഡി.പി.ഇ.പീം, ട്ട്വിങ്കിള് ട്ട്വിങ്കിള് ലിറ്റില്‍ സ്റ്റാര്ന്ന് പാടാന്‍ പോലും, സ്പേസിന്റേയും മറ്റും പടമായിട്ടാ അവരുടെ വരവ്. ദുബായിലേ ട്ടീച്ചര്മാര്ക്ക് ഇവിടെ പിടിപ്പത് പണിയാ. " " എന്നക്ഷരം തന്നെ ലെസ്സണ്‍ പ്ലാനില്‍ ഒരാഴ്ചയാ കണക്ക്, ഒരു രണ്ട് സ്റ്റാന്‍ഡിംഗ് ലൈന്‍, തെന് ജോയിന്‍ ദെം, തെന് മിഡില്‍ എ സ്ല്ലീപ്പിംഗ് ലൈന്‍...
പക്ഷെ, പണ്ടത്തെ ട്ടിച്ചര്മ്മാരു സാഡിസ്റ്റ്.. എ സെക്കണ്ട് ഇറ്റ്!! ശാരദാംബാ മാഡത്തിന്റെ ചൂരല്‍ എന്റെ പുറത്തും ഹരിയ്കലിനു തന്ന സംഗ്യയേ ക്കാളും കൂടുതല്‍ തവണ വീണിട്ടുണ്ട്.
ഇതെനിയ്ക്കു ന്യൂസ് തന്നെ അതുല്യേച്ചീ... ശരിയ്ക്കും..? ഒള്ളതു തന്നേ..? ആങ്.. എന്നാല്‍ കൊള്ളാം... നന്നായി.
സാഡിസ്റ്റു ടീച്ചേര്‍സിന്റെ കാര്യങ്ങള്‍ ഓര്പ്പിക്കരുതേ... ആ പടികളിറങ്ങിയിട്ട് ഒരു ദശാബ്ദത്തിലേറെയായെങ്കിലും, ചൂരലിന്റെ സീല്‍ക്കാരം ‘ടീച്ചര്‍’ എന്ന പദം കേട്ടാല്‍ എന്റെ മനസ്സില്‍ ഓടിയെത്തും... ചൂരല്‍ മാത്രമല്ല സ്റ്റീലിലും തടിയിലും മെനഞ്ഞെടുത്ത സ്കേലുകളും, ലാത്തിയെ വെല്ലുന്ന കോലുകലും... ഡസ്റ്ററും ചോക്കും കൊണ്ടുള്ള ഏറുകളും, വെയിലത്തു മെറ്റലിന്റെ മേലുള്ള മുട്ടുകുത്തലും... ശ്ശോ... കാരണമില്ലാതെ, വിചാരണയില്ലാതെ, മുന്‍വിധികളുടെ ഇരയായി മാത്രം കിട്ടിയ ശിക്ഷകളുടെ എണ്ണമോര്ക്കുമ്പോള് നെഞ്ചിനുള്ളിലെവിടെയോ ഒരു നൊമ്പരം... കഷ്ടം.
അതുകൊണ്ടാണതുല്യേച്ചീ,കരടിച്ചായാ എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകം ടോട്ടോചാനായത്..
(വക്കാരീടെ പഴയ നാട്ടീന്നുള്ള തെസ്തുസ്കോ കുറയോനഗി എഴുതിയ “ടോട്ടോചാന്-ജനാലയ്ക്കരികിലെ വ്കൃതിക്കുട്ടി“ എന്ന പുസ്തകം-
പണ്ട് കേ ശാ സാ പരിഷത്തിറക്കി..ഇപ്പോ നാഷണല്‍ ബുക്ക് ട്രസ്റ്റ് ഇറക്കുന്നു ഇന്ത്യയില്‍..
അന്നു മുതല്‍ മനസ്സില്‍ കയറിയതാണ് പാവപ്പെട്ടവന്റെ കൊച്ചുങ്ങള്‍ക്കും വരെ ചേര്‍ന്നു പഠിയ്ക്കാനുള്ള രീതിയില്‍ പിള്ളേരെ ദ്രോഹിയ്ക്കാത്ത ഒരു ഉസ്കൂള് തുടങ്ങണമെന്നുള്ള ജീവിതാഭിലാഷം.:)
കാശൊക്കെ കൂട്ടിവച്ചു തുടങ്ങി..ഞാനതു തുടങ്ങും..
Post a Comment