പിന്നേ പത്തൊമ്പത് വയസ്സില്‍ ഇതിലും നന്നായി കവിതയൊക്കെയെഴുതാം..ഇതൊരുമാതിരി നാലാംക്ലാസ്സിലെ കൊച്ച് മൃതം എന്ന് വാക്ക് ആദ്യമായി കണ്ടപ്പൊ എഴുതിയതു പോലുണ്ട്...
പോയി ആ വിഷ്ണുമാഷിന്റെ പ്രതിഭാഷയില്‍ ചെന്ന് ശിഷ്യപ്പെട്..
ആ പൊന്നപ്പനും നല്ലോണമെഴുതുമാരുന്നു..പക്ഷേ അവനാളു ശരിയല്ല..അതുകൊണ്ട് അതുവഴി പോകണ്ടാ..:)
ഗുരുകുലത്തിലും അക്ഷരശ്ലോകസദസ്സിലും ചെന്നാല്‍ ശരിയായ കവിതേടേ വ്യാകരണം കാണാം
ചുമ്മാ കിടക്കുന്ന ബ്ളോഗല്ലേ, എന്തുമെഴുതാം, കവിതയെന്നോ നാടകമെന്നോ ഒക്കെ വിളിക്കാം, ആര് ചോദിക്കാന്‍? ആളുകള്‍ വരും, നല്ല വാക്കുകള്‍ പറയും, പോകും; അതല്ലേ ഒരു രീതി? അംബിയേ, ക്ഷമിക്ക്. തമിഴ് നാട്ടില്‍ താമസിച്ചിട്ടുണ്ടോ? റോഡേ പോകുന്ന എല്ലാവനും 'കവിതൈ' എഴുതും കണ്ട്രിയിത്! ബ്ളോഗുലകവും അങ്ങനെ തന്നെ.
19 വയസ്സു മാത്രമുള്ള വീണയോട് അമ്ബി കാണിച്ചത് എന്തായാലും കടുത്ത മര്യാദകേടായി.ഇതിനൊന്നും ചോദിക്കാനും പറയാനും ആരും ഇവിടെ ഇല്ലേ..., കാര്യമാക്കണ്ട വീണേ ഈ ബൂലോകത്തൊക്കെ ഒന്ന് കറങ്ങി നോക്ക്.എഴുതിയ കവിതയെ സംബന്ധിച്ച് ആത്മാഭിമാനം കൂടാനേ തരമുള്ളൂ...
ഈ കൊച്ച് ഏതാണ്ട് കോളേജീപ്പഠിയ്ക്കുകയാ..ഈ മണ്ടന്‍ കവിതയും ബ്ലോഗ് ചെയ്ത് സമയം കളയുന്നത് ശരിയാണാ..പറ..പരാജിതനും വിഷ്ണുമാഷുമൊക്കെ പറ..നമ്മള് ഗുണദോഷിയ്ക്കണ്ടേ?
"--ആ ദിവ്യമഹസ്സിനെ ബുദ്ധിത്തിരികത്തിച്ചു നോക്കു---" വാനുപദേശിക്കുന്ന "മഹാകവി" കളുള്ള നാടാണ് വീണേ നമ്മുടേത്. സാക്ഷാല്‍ സഞ്ജയന്റെ ഭാഷയില്‍ "കോഴിക്കോടു മുനിസിപ്പാലിറ്റിയിലെ വഴിവിളക്കു പോലും റ്റോര്ച്ചടിക്കാതെ കാണാം , പിന്നെ ഈ ദിവ്യ മഹസ്സിനെ കാണാന്‍" എന്തിനാപോലും ഒരു തിരി കത്തിക്കല്‍ വീണ സ്വന്തം രീതിയില്‍ എഴുതൂ
അംബീ, എണ്റ്റെ നേര്‍ക്കും ധര്മ്മരോഷമാണോ? താങ്കള്‍ മനസ്സിലാക്കിയത് ഞാന്‍ ഉദ്ദേശിച്ച കാര്യമല്ലെന്ന് തോന്നുന്നു. (വിഷ്ണൂവിണ്റ്റെ കാര്യത്തിലും അതാണോ സംഭവിച്ചത്?) വീണ എഴുതി വച്ചിരിക്കുന്നത് ചവറാണെന്ന് തന്നെയാണ് ഞാനുദ്ദേശിച്ചത്. (അക്കാര്യത്തില്‍ പത്തൊമ്പതും തൊണ്ണൂറ്റൊന്നുമൊന്നുമില്ല.) പക്ഷേ ഇങ്ങനെയൊക്കെ എഴുതാന്‍ ആര്‍ക്കും ധൈര്യം തോന്നും വിധത്തിലാണ് കാര്യങ്ങളുടെ കിടപ്പെന്ന് സൂചിപ്പിച്ചെന്ന് മാത്രം. എണ്റ്റെ കാര്യം പറഞ്ഞാല്‍, വിഷ്ണു, അബ്ദു, ലാപുട തുടങ്ങി അപൂര്‍വ്വം ചിലരുടെ കവിതകള്‍ മാത്രമേ വായിക്കാറുള്ളു. കൊള്ളാമെന്ന് തോന്നിയാല്‍ കൊള്ളമെന്ന് പറയും. ഇല്ലെങ്കില്‍ മറിച്ചും. സത്യത്തില്‍ അംബിയുടെ കമന്റ് കണ്ടാണിവിടെ വന്നത് പോലും.
പിന്നെ, തമിഴ് നാട്ടില്‍ താമസിച്ചിട്ടുണ്ടോ എന്ന് ചോദിച്ചത് ധാര്‍ഷ്ട്യം കൊണ്ടല്ല. (അതെന്ത് ധാര്‍ഷ്ട്യം?) കവിത വായിക്കുന്ന ആളാണെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ പോക്കറ്റില്‍ നിന്ന് ഒരു കടലാസെടുത്ത് കാണിക്കുന്നവര്‍ ധാരാളമുള്ള സ്ഥലമാണിതെന്ന് പറയാന്‍ വേണ്ടി മാത്രമാണ്. (ചിന്നക്കടയും കടപ്പാക്കടയും ചെമ്മാന്മുക്കും അപ്സരജംഗ്ഷനുമൊക്കെ തന്നെയാണ് എനിക്കും പരിചയം. പെട്ടെന്ന് ഒരു കൊല്ലം നൊസ്റ്റാള്‍ജിയ!)
അയ്യോ..പരാജിതാ..അമ്മച്ചിയാണേ ഞാന്‍ തമാശയെഴുതിയതാ..ഞാന്‍ അങ്ങയോടെന്തു ധാര്‍മ്മിക രോഷം കൊള്ളാന്‍..ഈ കൊച്ചിനെ ഇങ്ങനെ ചൊറിയുമ്പോ വാശിയേറുന്നതൊക്കെ കാണുമ്പോ..എനിയ്ക്കുമുണ്ടേ ഒരനിയത്തി..അവളെ വല്ലാതെ മിസ്സ് ചെയ്യുന്നു..അടിപിടിയ്ക്കാഞ്ഞിട്ട് കൈ തരിയ്ക്കുന്നു. .പത്ത് വയസ്സ് താഴെയായതിനാലൊരു മകളെപ്പോലെത്തന്നെ... (ഫോണുമ്പോള് അതൊന്നും പറ്റില്ലല്ലോ..സുഖമല്ലേ..അതേ..അണ്ണനോ/? സുഖം..ന്നൊക്കേയുള്ളല്ലോ..)
താങ്കള്‍ കൊല്ലമാണന്നറിയാവുന്നതു കൊണ്ട് ഒരു മ്യൂച്ചല്‍ നൊസ്റ്റാല്‍ജിയ ആയിക്കോട്ടേയെന്നു വച്ചാണ് ബസ്സ് പോണ റൂട്ടൊക്കെ പറഞ്ഞതും.. സത്യം സത്യം..
പിന്നെ ഈ കളി വിട്ടെന്ന് പറഞ്ഞത് വീണയുടെ അടുത്ത പോസ്റ്റില്‍ ചീട്ടെറക്കിയോണ്ടാണ്..
ന്റമ്മേ.. വെള്ളം..
ഞാനെഴുതിയിരിയ്ക്കുന്നത് വായിച്ചാല്‍ ഞാന്‍ രോഷാകുലനാനന്നൊക്കെ തോന്നും സത്യം തന്നെ..ഇപ്പോള്‍ നോക്കിയപ്പോഴാ തോന്നുന്നത്..പക്ഷേ ഞാനിതെഴുതുമ്പോള്‍ ചിരിയ്ക്കുക പോലും ചെയ്തിരുന്നു.
പിന്നെ പരാജിതാ തമിഴന്റെ കാര്യം..ആരും കവിതയെഴുതിപ്പോകും അല്ലേ..എന്താ ആ ഭാഷയുടെ ഒരു സാധ്യത..കവിതയെഴുതാന്‍ തന്നെ ഉണ്ടാക്കിയ ഭാഷ എന്നു ചിലപ്പോള്‍ തോന്നും. മലയാളത്തിനത്രയും കവിതയില്ല..മറ്റു ചില ഗുണങ്ങള്‍ തമിഴിന്റേതില് നിന്നു കൂടുതലുണ്ടെങ്കിലും. ഇതു മാത്രം തമാശയല്ല കേട്ടാ:)
തമിഴ് ഭാഷയെപ്പറ്റി പറഞ്ഞത് സത്യം. വെറുതെ പേശിയാല് തന്നെ കവിത പോലെ. പക്ഷേ ഈ ജനമൊക്കെ 'എഴുതുന്ന കവിത'യുണ്ടല്ലോ, ഒറ്റ പ്രാവശ്യം വായിച്ചാല്‍ മതി "മേം കോന്‍ ഹൂം? കഹാ ഹൂം?" എന്ന് ചോദിച്ചുപോകും, ആരും. സാമ്പ്ള്‍ രണ്ടെണ്ണം അയയ്ക്കണോ? അല്ലെങ്കില്‍ വേണ്ട, പകരം കുറെ ബ്ളോഗ് കവിതകള്‍ വായിച്ചാല്‍ മതി.
എഴുതിയതിന് വിചാരിക്കാത്ത അര്‍ത്ഥം? 'എനിക്ക് വെവരം കുറവാണേ'യെന്നൊക്കെ എഴുതുന്നത് തമാശയല്ല, കൊഞ്ഞനം കുത്തിക്കാണിക്കലാണെന്ന് ആര്ക്കാണംബീ അറിയാത്തത്? പോരെങ്കില്‍ അംബി ഒരു ദിവസം എത്ര പെഗ്ഗ് വിവരം അകത്താക്കുമെന്ന് ഞാന്‍ ചോദിച്ചില്ലായിരുന്നു താനും.
ങാ നേരം വെളുത്തോ .ങേ..ഈചര്‍ച്ച ഇതു വരെ തീര്‍ന്നില്ലേ.പരാജീ,ഹമ്പീ(അങ്ങനെയേ വിളിക്കൂ...കോപാക്രാന്തരായി വന്നാല്‍ ഞാനോടുമേ...),Ambi പറഞ്ഞതൊക്കെ തമാശയായിട്ടാണെന്ന് എനിക്ക് മനസ്സിലായതാണ്(എള്ളോളം കാര്യവുമുണ്ട്).ഞാന്‍ തെറ്റിദ്ധരിച്ചിട്ടില്ല.ബൂലോകത്ത് തുടര്‍ച്ചയായി കവിത എന്ന പേരില്‍ പോസ്റ്റ് ചെയ്യുന്ന പല ബ്ലോഗര്‍മാരുമുണ്ട്.കവിത എന്ന് വിളിക്കാന്‍ എനിക്ക് തന്നെ ധൈര്യം പോരാത്തതുകൊണ്ട്(ഒന്നോ രണ്ടോ തവണ ഒഴികെ) എന്റെ പോസ്റ്റുകളില്‍ ഇതാ ഒരു കവിത എന്ന് പിന്മൊഴിയിലേക്ക് വിളിച്ചുകൂവാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.അക്ഷരത്തെറ്റില്ലാതെ ഒരു വരി പോലും എഴുതാനറിയാത്തവര്‍ എങ്ങനെ കവിതയെഴുതണം, എന്തല്ല കവിത എന്നൊക്കെ പ്രസംഗിക്കുന്നത് കേള്‍ക്കണമെങ്കില്‍ ബൂലോകത്ത് തന്നെ വരണം.ജാമ്യം:എന്റെ പോസ്റ്റുകളിലും കമന്റുകളിലും അക്ഷരത്തെറ്റുകള്‍ ധാരാളമുണ്ട്. അതൊന്നും പൊക്കിപ്പിടിച്ച് എന്നെ കൊല്ലാന്വരല്ലേ(പോസ്റ്റു വായിക്കുമ്പോള്‍ അക്ഷരതെറ്റ് ചൂണ്ടിക്കാണിച്ചുതരുന്നവരോട് ഞാന്‍ നന്ദിയുള്ളവനായിരിക്കും).ഇതിപ്പോള്‍ വീണേടെ ബ്ലോഗിലായത് നന്നായി.ഇല്ലെങ്കില്‍ കമന്റിട്ടവനെ കൊലവിളിച്ച് ആട്ടിയോടിച്ചേനേ.എപ്പോഴും ഗൌരവ പ്രകൃതമുള്ള പരാജീ,താങ്കളൊരു നല്ല വായനക്കാരനാണ്(സര്‍ട്ടിഫൈഡ് ബൈ...).കവിത എന്ന പേരില്‍ -എന്ത് കുന്തമെങ്കിലുമാവട്ടെ-എഴുതാന്‍ തോന്നുത് പ്രോത്സാഹിപ്പിക്കപ്പെടണം എന്നാണ് എനിക്കു തോന്നുന്നത്.പിന്നെ,പോസ്റ്റിനു പിന്നില്‍ ഉള്ള ആള് ,അയാളൂടെ പ്രായം അനുഭവം ഇതൊക്കെ പരിഗണിക്കണമെന്നുതന്നെയാണ് എന്റെ പക്ഷം.ബൂലോകത്ത് കവിതയ്ക്കും കവിതാനിരൂപണത്തിനും ഒരു പൊതുവേദി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഈ വേളയില്‍ ഞാന്‍ ആശിക്കുകയാണ്.അവിടെ ആസ്ഥാന നിരൂപകനായി പരാജി,എഴുതാന്‍ ലാപുട, പൊന്നപ്പന് ,അബ്ദു(ഞാന്‍ വായിച്ചിട്ടില്ല), അനിയന്‍സ്.....അങ്ങനെ കവിതയെഴുതുന്നവരൊക്കെ.എന്തു പറയുന്നു...? നമുക്കങ്ങട് തൊടങ്ങ്യാലോ... NB:ഈ തോന്ന്യാസമൊക്കെ എഴുതാന്‍ അവസരം തന്നതിനും ക്ഷമയുടെ നെല്ലിപ്പടിക്കല്‍ മിണ്ടാതിരിക്കുന്നതിനും കുമാരി വീണയോട് നന്ദി രേഖപ്പെടുത്തുന്നു.(ക്ഷമിക്കണേ...)
വിഷ്ണു, എപ്പോഴും ഗൌരവപ്രകൃതമോ? എനിക്കോ? മരണവീട്ടില്‍ നിന്ന് മാമുക്കോയയെ അനുകരിക്കുക, പെണ്ണുങ്ങളോട് ദ്വയാര്‍ത്ഥം പറഞ്ഞ് രസിക്കുക തുടങ്ങിയ കലാപരിപാടികളില്ലെന്നേ ഉള്ളു.
നല്ല വായനക്കാരന്? മനസ്സിരുത്തി അച്ചടിസാഹിത്യം വായിച്ച കാലമേ മറന്നു. സാഹിത്യം പോയിട്ട് ഞാനെഴുതുന്ന പരസ്യം പോലും പത്രത്തില്‍ വരുമ്പോള്‍ വായിക്കാറില്ല. ബ്ളോഗുവായനയും ഉടനേ നിന്നോളും. എല്ലാവരും കവിതയെഴുതട്ടെ എന്ന് പറഞ്ഞതിലെ ഇരട്ടത്താപ്പ് മനസ്സിലായി. എങ്കിലല്ലേ വിഷ്ണുവെഴുതുന്ന തകര്‍പ്പന്‍ സാധനങ്ങളുടെ വില ജനത്തിന് മനസ്സിലാകൂ. (ഗൌരവമായി എടുക്കല്ലേ!)
ആസ്ഥാനനിരൂപകന്? ഞാന്‍ വിഷ്ണുവിണ്റ്റെ കവിതയെപ്പറ്റി കമണ്റ്റെഴുതിയത് ആ പട്ടത്തിന് വേണ്ടിയാണെന്നൊന്നും കരുതിയില്ലല്ലോ? ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പറയാന്‍ 'കവിയും കാഥികനും വിമര്‍ശകനു'മൊന്നുമാകണ്ട കാര്യമില്ല. (കടപ്പാട്: ദേവന്) സാമാന്യബുദ്ധിയും ഏഴാം ക്ളാസ്സ് വരെയുള്ള മലയാളപഠനവും മതി. വിമര്‍ശനം എണ്റ്റെ ലൈനേയല്ല വിഷ്ണു.
വീണയ്ക്ക്, തന്നോട് മാപ്പൊന്നും ചോദിക്കുന്നില്ല. ആ സ്റ്റേജൊക്കെ എപ്പഴേ കഴിഞ്ഞു പോയി, അല്ലേ?
ചേട്ടന്മാരെ, നന്ദി. ഒരുപാട് നന്ദി. ഇന്നലെ ഈ കുശ്മാണ്ടം അടച്ചു വച്ചു പോയി പഠിക്കാനുള്ള പൊത്തോം വായിച്ചു. ആ നേരം കൊണ്ടു ഇവിടെയൊരു മൈതാനമാക്കിയതു ഞാനറിഞില്ല. എന്തായാലും എന്റെ പൊട്ടക്കവിത കാരണം ചര്‍ച്ച ഗൌരവമായതില് ഞാന്‍ കൃതാര്‍ഥയായി. ചന്ദ്രു, സൂ ചേച്ചി, അംബി ച്ചേട്ടന്, പരാജിതന് ചേട്ടന്, വിഷ്ണു ചേട്ടന്, കുട്ടന്മേനോന് ചേട്ടന്, ഇന്ത്യ ഹെറിറ്റേജ്, കൊച്ചുതാരം, കുഞാപ്പു, എല്ലാര്ക്കും ഒരുപാടൊരുപാട് നന്ദി. വിമര്ശനങള് ഇനിയും വേണം എങ്കിലെ നന്നാക്കാനാകൂ. പക്ഷെ കൂമ്പടഞു പോകുന്ന തരത്തില്‍ വേണ്ടാട്ടോ.. -വീണ.
'ബ്ളോഗുവായനയും ഉടനേ നിന്നോളും'-അതു മാത്രം പറയരുത്.'എല്ലാവരും കവിതയെഴുതട്ടെ എന്ന് പറഞ്ഞതിലെ ഇരട്ടത്താപ്പ് മനസ്സിലായി.' എന്റെ മാര്‍ക്കറ്റിങ് തന്ത്രം പരാജയപ്പെടുത്തല്ലേ പരാജിതാ. കവിതയെഴുതുന്നവര്ക്കൊക്കെ ചില നല്ല മാനുഷിക ഗുണങ്ങള്‍ ഉണ്ടാവുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാനിങ്ങനെയൊക്കെ....എന്തൊക്കെ പറഞ്ഞാലും ഈ ബ്ലോഗുലകത്തിന്റെ ആസ്ഥാന നിരൂപകനായി താങ്കളെ വാഴിച്ചേ അടങ്ങൂ.പാസിനെക്കുറിച്ച് എഴുതിയത് ഓര്‍മയുണ്ട്.'സാമാന്യബുദ്ധിയും ഏഴാം ക്ളാസ്സ് വരെയുള്ള മലയാളപഠനവും മതി.' മതി
ഇതിലൊന്ന് കമന്റണോ വേണ്ടയോ എന്ന് സംശയിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഇത് ഒരു കവിതയെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക് വഴി മാറുന്നത് ശ്രദ്ധിച്ചത്. വീണ എഴുതിയത് കവിതയേയല്ലെന്നോ കവിത എന്ന് വിളിച്ചാലും അത് നല്ലതല്ലെന്നോ ഒക്കെയാണ് എനിക്കും തോന്നിയത്. പക്ഷേ ഇപ്പോഴും പാലാ നാരായണന് നായര്‍ക്കും സരസകവി മുലൂരിനുമൊക്കെ പഠിക്കുന്നവര്‍ കവിത എഴുതി തകര്‍ക്കുകയും അവയെക്കുറിച്ചെല്ലാം നല്ല വാക്കുകള്‍ മാത്രം പറയാന്‍ ആളുണ്ടാവുകയും ചെയ്യുന്ന ഈ ബൂലോഗത്തില്‍ ( അമ്മയാണെ കുശുമ്പല്ല. പൊന്നപ്പനെയോ വിഷ്ണുവിനെയോ പോലെ കവിതയെ മനസ്സിലാക്കുന്ന രണ്ടോ മൂന്നോ പേരുടെ കമന്റും വിമര്‍ശനങ്ങളും മാത്രമായാല്‍ ഞാന്‍ ധന്യന്‍) വീണക്കും എഴുതാം. അതിനടിയിലും നന്നായി എന്നെഴുതി ഒരു ചിരിമുഖം ഇടുകയും ചെയ്യും എല്ലാരും. പിന്നെ കൊല്ലത്തുകാര്‍ നമ്മുടെ ഒരു കൊച്ച് അയല്‍ക്കാരിയെ ഇങ്ങനെ വിമര്‍ശിച്ച് കൂമ്പടപ്പിച്ചു കളയണ്ട.(അങ്ങനെയൊന്നെങ്ങാന് കിളിര്‍ത്തു വരുന്നെങ്കില്‍). ദേ എനിക്കും കേറി കൊല്ലം നൊസ്റ്റാള്‍ജിയ.
എല്ലാരും എഴുതട്ടെ. വായിക്കുന്നവരെല്ലാം നല്ലത് പറയട്ടെ. ഈ ബൂലോഗം മുഴുവന്‍ മഹാ കവികളാല്‍ നിറയട്ടെ. തഥാസ്തു...
കവിയായിട്ടു കൂട്ടിയില്ലെങ്കിലും നൊസ്റ്റാള്‍ജിയ അടിപ്പിക്കാന്‍ വന്നാല്‍ ശിശുവും വിളിച്ചുപറയും, കൊല്ലം കീ ജയ് എന്ന്, ദേവേട്ടന്, കൊല്ലം കൂട്ടുബ്ലോഗ് ഒരു നല്ല ആശയം തന്നെ, ഒന്നു തുടങ്ങിയാലോ?
skദേവേട്ടാ അതൊരു നല്ല ഐഡിയാ. അറിയട്ടേ മാലോകര്‍ കൊല്ലത്തിന് പെരുമ. കൈയ്യിലുള്ളതു കൊണ്ടു ദേവേട്ടന് തന്നെ തുടങിക്കോളു. താമസിയാതെ ഞാനും നോക്കട്ടെ ഞങള്‍ അപ്പികളെ സംഘടിപ്പിക്കാന്‍. അതിനു ചന്ദ്രന് അങ്കിള്‍ (കേരളഫാര്‍മര്‍) മുന്‍ കൈ എടുക്കുമെന്നു കരുതുന്നു.!! എന്നാല്‍ നമുക്കു ഗോദയില്‍ കാണാം?. -വീണ
നേരത്തെ ഒരിക്കല്‍, അംബിയുടെ 'വെറും കഥ'യില്‍ കേറി രു തമാശ പറഞ്ഞപ്പോ 'ദേ ഈ മൈനാഗന്‍ പ്രാദേശികവാദം പറയുന്നു' എന്ന് ആരോ പറഞ്ഞപ്പോള്‍ നിര്‍ത്തിയതാ എന്റെ കൊല്ലം മാഹാത്മ്യം. എന്നാലും, ഈ പതിനൊന്നാളും ഒന്നിച്ചുകേറി ഗോളടിക്കുമ്പോ, ഞാനെങ്ങനാ കുന്തം വിഴുങ്ങിയ മാതിരി നില്ക്കുക? അതുകൊണ്ട് ഞാന്‍ റെഡിയാ ദേവേട്ടാ. കഴിയുന്ന പോലെ സഹായിക്കാം. എന്തായാലും മലോകര്‍ക്ക് അല്പം അരിവുണ്ടാകുന്ന കാര്യമല്ലേ, ഉഗ്രന്‍ ആശയം. കൊല്ലത്തെപ്പറ്റി അല്പം ചില വിവരങ്ങളും ഏറെ വിവരക്കേടുകളും എനിക്കുണ്ടെന്ന അഹങ്കാരം കൊണ്ട് പറഞ്ഞുപോയതാ! ക്ഷമിക്കല്ലേ. വീണയെപ്പോലെയുള്ള വിവരസ്രോതസ്സുകളെയും ഇക്കാര്യത്തില്‍ കൂട്ടാമെന്ന് തോന്നുന്നു. കൊല്ലം മാഹാത്മ്യം പറഞ്ഞപ്പോ ഇടയ്ക്കുകേറി തിരുവന്തോരം സങ്കുചിതത്വം പറഞ്ഞില്ലല്ലോ. ഓക്കേ... റെഡി...! ഇതാ പച്ചക്കൊടി
വിഷ്ണു, പണി പുലിപ്പാലില്‍ തന്നെയാണല്ലോ തരുന്നത്! വിമര്‍ശിക്കണമെങ്കില്‍ കാശ് തരണമെന്ന് പരോക്ഷമായെങ്കിലും പറയാതിരുന്നത് മഠത്തരമായി. അനിയന്‍സേ, കൊല്ലത്തുകാരനാണെന്നറിഞ്ഞപ്പോള് പ്രത്യേക സന്തോഷം.
ദേവാ, തുടങ്ങിയേരെ, എല്ലാവരും കൂടെയുണ്ട്. (ഇത് പോലൊരൈഡിയ ഒരിക്കല്‍ അംബിയുടെ ബ്ലോഗില്‍ ആരോ ചര്‍ച്ച ചെയ്തതായി ഒാര്‍മ്മ.) ദേവന് ഉത്സാഹിച്ചാല്‍ സംഗതി നടക്കുമെന്നുറപ്പ്.
വീണേ, തിരുവന്തോരം ബ്ലോഗന്മാരെ തടുത്തു കൂട്ടി അംബിയേയും എന്നെയുമൊക്കെ തല്ലിച്ചേക്കല്ലേ! ആശംസകള്‍.
വിഷ്ണുവേ, ഒരു കാര്യം ചോദിക്കാന്‍ മറന്നു. കവിതയെഴുതുന്നവന് മാത്രമേ മാനുഷികഗുണമുള്ളു? ചാരായഷാപ്പില് തല്ലുണ്ടാക്കുന്നവനും കാണുമിഷ്ടാ, അത്. (ഉദാഹരണം ഞാനല്ല കേട്ടോ.)
ആഹാ, വീണേ, ഇതെന്താ കൊല്ലം, തിരുവനന്തോരം കാരുടെ ഗ്രൂപ്പുകളിയാണോ ഇവിടെ??
പിന്നെ കമന്റു വച്ചവരുടെ കൂട്റ്റത്തില് ഒരു കൊച്ചു താരത്തിന്റെ സൈറ്റും കണ്ടു. പക്ഷെ കമന്റിടാന്‍ നോക്കിയിട്ട് പറ്റുന്നില്ല. പിന്മൊഴിയിലേക്കും കമന്റുകള്‍ ഫോര്‍വാര്‍ഡ് ചെയ്തിട്ടില്ല എന്നു തോന്നുന്നു.
എല്ലാവരും കൊച്ചുതാരത്തിനെ സ്വാഗതം ചെയ്യൂ, പിന്നെ അറിവുള്ളവര്‍ പിന്മൊഴിയില് വരുവാന്‍ എന്തുചെയ്യണം എന്നൊന്നു പറഞ്ഞു നല്കു
നേരം വെളുക്കും വരെ കവിത വായിച്ചിട്ട് നേരം വെളുത്തപ്പോ ദേ പ്രാദേശികവാദവുമായി വരുന്നു....ഞാന്‍ പറഞ്ഞ കാര്യങ്ങളെ പറ്റി ബൂലോക കവികളൊന്നും കമന്റിയില്ലല്ല്.കവിതക്കൂട്ടായ്മയെപ്പറ്റി... ചില മാനുഷിക ഗുണങ്ങള്‍ -പരാജിതാ,കവികളെക്കൂടാതെ ചില നിരൂപകര്‍ക്ക് കൂടി ഇതുണ്ടെന്ന് പറയാന്‍ ഞാന്‍ ധൈര്യപ്പെടുകയാണ്...:) പിന്നെ, ചാരായഷാപ്പ്....എ അയ്യപ്പന് ...ചുള്ളിക്കാട്...കുഞ്ഞിരാമന് നായര്‍ ...ഇതൊക്കെ തമ്മില്‍ ...
ഞാന്‍ പണ്ടേ ഒരു വഴുവഴുപ്പന്‍ സമദൂരക്കാരനാ..അതുകൊണ്ട് കൊല്ലം പ്രാദേശികവാദവും കവിതാ കൂട്ടായ്മയും ..രണ്ടിനുമുണ്ട്.. പക്ഷേ ഒരു ഡിമാന്റ് മാത്രം..മാടുതീനിയെ വിട്ടൊരു കളിയുമില്ല. ആര്‍ക്കും നിരസിയ്ക്കാനാവാത്ത ഓഫറുകളുമായി ഞാനിവിടെത്തന്നെയുണ്ടേ:)
പിന്നെ ഒരു കാര്യം പറഞ്ഞോട്ടേ..ഈ കുമാരി വീണയുടെ കാര്യമാണ്..ചില കമന്റുകള്‍ ശ്രദ്ധിയ്ക്കൂ
“പിന്നേ.. ചേട്ടന്മാരെ ഞാന്‍ വൃത്തത്തിനൊപ്പിച്ചു കവിതയെഴുതി മലയാളം മുന്ഷിയാവാന് പോവേല്ലേ..!! “
“ഇന്നലെ ഈ കുശ്മാണ്ടം അടച്ചു വച്ചു പോയി പഠിക്കാനുള്ള പൊത്തോം വായിച്ചു. ആ നേരം കൊണ്ടു ഇവിടെയൊരു മൈതാനമാക്കിയതു ഞാനറിഞില്ല.“
“ഇല്ലേല് നമ്മുടെ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയെപ്പോലെ അച്ചന് കമ്പ്യുട്ടര്‍ പിടിച്ചെടുക്കും.!!.“
“ചന്ദ്രനങ്കിള്, മൂന്ന് മീറ്റുകള്‍ക്ക് തേങ്ങ ഉടച്ച ക്ഷീണം നമ്മുടെ ചേട്ടന്മാര്ക്കും ചേച്ചി മാര്‍ക്കും മാറട്ടെ അതു കഴിഞ്ഞു പോരെ തിരു:മീറ്റ്?. “
41 comments:
ഒര്രു കുഞ്ഞു കവിത
-വീണ
മൃഗമാവാഞ്ഞതു നന്നായി...
അല്ലെങ്കില്‍ എന്തായിരുന്നു ആ കോമരങ്ങളുടെ സ്ഥിതി?.അവര്‍ മൃതപ്രായരായേനെ...
ഏതായാലും സഗതി കൊള്ളാം..:)
:)
സൂ ചേച്ചീ , എന്താ? ഒരു വളിച്ച ചിരി?
-വീണ.
പിന്നേ പത്തൊമ്പത് വയസ്സില്‍ ഇതിലും നന്നായി കവിതയൊക്കെയെഴുതാം..ഇതൊരുമാതിരി നാലാംക്ലാസ്സിലെ കൊച്ച് മൃതം എന്ന് വാക്ക് ആദ്യമായി കണ്ടപ്പൊ എഴുതിയതു പോലുണ്ട്...
പോയി ആ വിഷ്ണുമാഷിന്റെ പ്രതിഭാഷയില്‍ ചെന്ന് ശിഷ്യപ്പെട്..
ആ പൊന്നപ്പനും നല്ലോണമെഴുതുമാരുന്നു..പക്ഷേ അവനാളു ശരിയല്ല..അതുകൊണ്ട് അതുവഴി പോകണ്ടാ..:)
ഗുരുകുലത്തിലും അക്ഷരശ്ലോകസദസ്സിലും ചെന്നാല്‍ ശരിയായ കവിതേടേ വ്യാകരണം കാണാം
പോയിരുന്ന് പഠിയ്ക്ക് കൊച്ചേ
:)
:)
ചുമ്മാ കിടക്കുന്ന ബ്ളോഗല്ലേ, എന്തുമെഴുതാം, കവിതയെന്നോ നാടകമെന്നോ ഒക്കെ വിളിക്കാം, ആര് ചോദിക്കാന്‍? ആളുകള്‍ വരും, നല്ല വാക്കുകള്‍ പറയും, പോകും; അതല്ലേ ഒരു രീതി?
അംബിയേ, ക്ഷമിക്ക്. തമിഴ് നാട്ടില്‍ താമസിച്ചിട്ടുണ്ടോ? റോഡേ പോകുന്ന എല്ലാവനും 'കവിതൈ' എഴുതും കണ്ട്രിയിത്! ബ്ളോഗുലകവും അങ്ങനെ തന്നെ.
പിന്നേ.. ചേട്ടന്മാരെ ഞാന്‍ വൃത്തത്തിനൊപ്പിച്ചു കവിതയെഴുതി മലയാളം മുന്ഷിയാവാന് പോവേല്ലേ..!!
സൂ ചേച്ചിക്കു കാര്യം പിടികിട്ടി. “പോയിക്കിടന്നുറങ്ങു പെണ്ണേ “ എന്നാണാ സ്മൈലിയില് ഉള്ളത്??.! സൂ ചേച്ചി അതു പറഞില്ല ചേട്ടന്മാരതു തുറന്നു പറഞു. അത്രയേ ഉള്ളൂ.... ദാങ്സ്.
- വീണ.
19 വയസ്സു മാത്രമുള്ള വീണയോട് അമ്ബി കാണിച്ചത് എന്തായാലും കടുത്ത മര്യാദകേടായി.ഇതിനൊന്നും ചോദിക്കാനും പറയാനും ആരും ഇവിടെ ഇല്ലേ...,
കാര്യമാക്കണ്ട വീണേ ഈ ബൂലോകത്തൊക്കെ ഒന്ന് കറങ്ങി നോക്ക്.എഴുതിയ കവിതയെ സംബന്ധിച്ച് ആത്മാഭിമാനം കൂടാനേ തരമുള്ളൂ...
അമ്പിയുടെ കമന്റ് കണ്ടിട്ട് എനിക്കിപ്പൊ ഒരു സംശയം ഇതിന്റെ പേര് മഹാകാവ്യമെന്നായിരുന്നോ ?
വിഷ്ണു മാഷേ അഞ്ച് അഞ്ചര ആറടി ഉയരവും നാല് നാലരയടി വീതിയും നുറ്റിനാല്പതുകിലോയുമുള്ള എന്നെ അമീബി എന്നുവിളിച്ചത് ഒട്ടും ശരിയായില്ല
(അമീബായുടെ സ്ത്രീലിംഗമാണോ? എങ്കില്‍ ഞാന്‍ ശക്തമായി പ്രതിഷേധിയ്ക്കുന്നു..അമീബാന്നു മാത്രമല്ല പെണ്ണേ ന്നും വിളിച്ചു...)സുട്ടിടുവേന്‍
പൊയിലക്കട മാടക്കട ചിന്നക്കട ചെമ്മാമ്മുക്ക് പവര്ഹൌസ്സ് അപ്സര പുളിയത്ത് മുക്ക് അയത്തില്‍ പുന്തലത്താഴം മുരാരിമുക്ക് മുഖത്തല കണ്ണനല്ലൂര്‍ വടക്കേമുക്ക് നെടുമ്പന കല്ലമ്പലം ഞെക്കാട് മുത്താന പാലച്ചിറ ചെറുന്നിയൂര്‍ കച്ചേരിപ്പടി കലൂര്‍ ഇടപ്പള്ളി ബിര്‍മിംഹാം വോല്വെര്ഹാമ്പ്റ്റൊന് എന്നിവിടങ്ങളൊഴിച്ച് ഒരു സ്ഥലവും കണ്ടിട്ടില്ല പരാജിതാ..വെവരം കൊറവാ ഷമീ:)
ഈ കൊച്ച് ഏതാണ്ട് കോളേജീപ്പഠിയ്ക്കുകയാ..ഈ മണ്ടന്‍ കവിതയും ബ്ലോഗ് ചെയ്ത് സമയം കളയുന്നത് ശരിയാണാ..പറ..പരാജിതനും വിഷ്ണുമാഷുമൊക്കെ പറ..നമ്മള് ഗുണദോഷിയ്ക്കണ്ടേ?
ഹൊ ആരേയെങ്കിലുമൊക്കെ ഗുണദോഷിച്ചു കഴിയുമ്പോ എന്തൊരു സമാധാനമാണന്നാ..
:)
(വീണ്ടും സ്മയിലിയിട്ടിട്ടൊണ്ടേ..പച്ചാളത്തിന്റെ വെള്ളക്കളസം)
അംബിച്ചേട്ടാ, ദേണ്ടെ അപ്പുറത്ത് ഞാന്‍ വീണ്ടും പോസ്റ്റി.
-വീണ.
കോമരം എന്നുദ്ദേശിച്ചത് സത്യത്തില്‍ ആരെയാണെന്ന് ഞാന്‍ പറയട്ടേ...
വിഷ്ണുമാഷ് എന്നെ ഉദ്ദേശിച്ചതാണ്,എന്നെത്തന്നെ ഉദ്ദേശിച്ചതാണ്, എന്നെ മാത്രം ഉദ്ദേശിച്ചതാണ്
ഹം.....പീ.....കോമരമല്ല, തെറ്റി കോമരങ്ങള്‍ എന്നല്ല്യോ കൊച്ചിന്റെ പ്രയോഗം...ഇതൊരു പ്രതീകാത്മക കവിതയാണ് മോനേ...
"--ആ ദിവ്യമഹസ്സിനെ ബുദ്ധിത്തിരികത്തിച്ചു നോക്കു---" വാനുപദേശിക്കുന്ന "മഹാകവി" കളുള്ള നാടാണ് വീണേ നമ്മുടേത്. സാക്ഷാല്‍ സഞ്ജയന്റെ ഭാഷയില്‍ "കോഴിക്കോടു മുനിസിപ്പാലിറ്റിയിലെ വഴിവിളക്കു പോലും റ്റോര്ച്ചടിക്കാതെ കാണാം , പിന്നെ ഈ ദിവ്യ മഹസ്സിനെ കാണാന്‍" എന്തിനാപോലും ഒരു തിരി കത്തിക്കല്‍ വീണ സ്വന്തം രീതിയില്‍ എഴുതൂ
ഞാന്‍ കളിയും കളവും വിട്ടു
www.chodyachihnam.blogspot.com
എല്ലാവര്‍ക്കുമീ കൊച്ചുജാലകത്തിലേക്കും സ്വാഗതം.
അംബീ,
എണ്റ്റെ നേര്‍ക്കും ധര്മ്മരോഷമാണോ? താങ്കള്‍ മനസ്സിലാക്കിയത് ഞാന്‍ ഉദ്ദേശിച്ച കാര്യമല്ലെന്ന് തോന്നുന്നു. (വിഷ്ണൂവിണ്റ്റെ കാര്യത്തിലും അതാണോ സംഭവിച്ചത്?) വീണ എഴുതി വച്ചിരിക്കുന്നത് ചവറാണെന്ന് തന്നെയാണ് ഞാനുദ്ദേശിച്ചത്. (അക്കാര്യത്തില്‍ പത്തൊമ്പതും തൊണ്ണൂറ്റൊന്നുമൊന്നുമില്ല.) പക്ഷേ ഇങ്ങനെയൊക്കെ എഴുതാന്‍ ആര്‍ക്കും ധൈര്യം തോന്നും വിധത്തിലാണ് കാര്യങ്ങളുടെ കിടപ്പെന്ന് സൂചിപ്പിച്ചെന്ന് മാത്രം. എണ്റ്റെ കാര്യം പറഞ്ഞാല്‍, വിഷ്ണു, അബ്ദു, ലാപുട തുടങ്ങി അപൂര്‍വ്വം ചിലരുടെ കവിതകള്‍ മാത്രമേ വായിക്കാറുള്ളു. കൊള്ളാമെന്ന് തോന്നിയാല്‍ കൊള്ളമെന്ന് പറയും. ഇല്ലെങ്കില്‍ മറിച്ചും. സത്യത്തില്‍ അംബിയുടെ കമന്റ് കണ്ടാണിവിടെ വന്നത് പോലും.
പിന്നെ, തമിഴ് നാട്ടില്‍ താമസിച്ചിട്ടുണ്ടോ എന്ന് ചോദിച്ചത് ധാര്‍ഷ്ട്യം കൊണ്ടല്ല. (അതെന്ത് ധാര്‍ഷ്ട്യം?) കവിത വായിക്കുന്ന ആളാണെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ പോക്കറ്റില്‍ നിന്ന് ഒരു കടലാസെടുത്ത് കാണിക്കുന്നവര്‍ ധാരാളമുള്ള സ്ഥലമാണിതെന്ന് പറയാന്‍ വേണ്ടി മാത്രമാണ്. (ചിന്നക്കടയും കടപ്പാക്കടയും ചെമ്മാന്മുക്കും അപ്സരജംഗ്ഷനുമൊക്കെ തന്നെയാണ് എനിക്കും പരിചയം. പെട്ടെന്ന് ഒരു കൊല്ലം നൊസ്റ്റാള്‍ജിയ!)
അയ്യോ..പരാജിതാ..അമ്മച്ചിയാണേ ഞാന്‍ തമാശയെഴുതിയതാ..ഞാന്‍ അങ്ങയോടെന്തു ധാര്‍മ്മിക രോഷം കൊള്ളാന്‍..ഈ കൊച്ചിനെ ഇങ്ങനെ ചൊറിയുമ്പോ വാശിയേറുന്നതൊക്കെ കാണുമ്പോ..എനിയ്ക്കുമുണ്ടേ ഒരനിയത്തി..അവളെ വല്ലാതെ മിസ്സ് ചെയ്യുന്നു..അടിപിടിയ്ക്കാഞ്ഞിട്ട് കൈ തരിയ്ക്കുന്നു.
.പത്ത് വയസ്സ് താഴെയായതിനാലൊരു മകളെപ്പോലെത്തന്നെ...
(ഫോണുമ്പോള് അതൊന്നും പറ്റില്ലല്ലോ..സുഖമല്ലേ..അതേ..അണ്ണനോ/? സുഖം..ന്നൊക്കേയുള്ളല്ലോ..)
താങ്കള്‍ കൊല്ലമാണന്നറിയാവുന്നതു കൊണ്ട് ഒരു മ്യൂച്ചല്‍ നൊസ്റ്റാല്‍ജിയ ആയിക്കോട്ടേയെന്നു വച്ചാണ് ബസ്സ് പോണ റൂട്ടൊക്കെ പറഞ്ഞതും..
സത്യം സത്യം..
പിന്നെ ഈ കളി വിട്ടെന്ന് പറഞ്ഞത് വീണയുടെ അടുത്ത പോസ്റ്റില്‍ ചീട്ടെറക്കിയോണ്ടാണ്..
ന്റമ്മേ..
വെള്ളം..
ഞാനെഴുതിയിരിയ്ക്കുന്നത് വായിച്ചാല്‍ ഞാന്‍ രോഷാകുലനാനന്നൊക്കെ തോന്നും സത്യം തന്നെ..ഇപ്പോള്‍ നോക്കിയപ്പോഴാ തോന്നുന്നത്..പക്ഷേ ഞാനിതെഴുതുമ്പോള്‍ ചിരിയ്ക്കുക പോലും ചെയ്തിരുന്നു.
എഴുതിയതിന് വിചാരിയ്ക്കാത്ത അര്ഥമൊക്കെവരും അല്ലേ...
പിന്നെ പരാജിതാ തമിഴന്റെ കാര്യം..ആരും കവിതയെഴുതിപ്പോകും അല്ലേ..എന്താ ആ ഭാഷയുടെ ഒരു സാധ്യത..കവിതയെഴുതാന്‍ തന്നെ ഉണ്ടാക്കിയ ഭാഷ എന്നു ചിലപ്പോള്‍ തോന്നും.
മലയാളത്തിനത്രയും കവിതയില്ല..മറ്റു ചില ഗുണങ്ങള്‍ തമിഴിന്റേതില് നിന്നു കൂടുതലുണ്ടെങ്കിലും.
ഇതു മാത്രം തമാശയല്ല കേട്ടാ:)
അംബീ,
വാശിയേറിയോ? ആര്‍ക്ക്? അതാണ് ബെസ്റ്റ് തമാശ.
തമിഴ് ഭാഷയെപ്പറ്റി പറഞ്ഞത് സത്യം. വെറുതെ പേശിയാല് തന്നെ കവിത പോലെ. പക്ഷേ ഈ ജനമൊക്കെ 'എഴുതുന്ന കവിത'യുണ്ടല്ലോ, ഒറ്റ പ്രാവശ്യം വായിച്ചാല്‍ മതി "മേം കോന്‍ ഹൂം? കഹാ ഹൂം?" എന്ന് ചോദിച്ചുപോകും, ആരും. സാമ്പ്ള്‍ രണ്ടെണ്ണം അയയ്ക്കണോ? അല്ലെങ്കില്‍ വേണ്ട, പകരം കുറെ ബ്ളോഗ് കവിതകള്‍ വായിച്ചാല്‍ മതി.
എഴുതിയതിന് വിചാരിക്കാത്ത അര്‍ത്ഥം? 'എനിക്ക് വെവരം കുറവാണേ'യെന്നൊക്കെ എഴുതുന്നത് തമാശയല്ല, കൊഞ്ഞനം കുത്തിക്കാണിക്കലാണെന്ന് ആര്ക്കാണംബീ അറിയാത്തത്? പോരെങ്കില്‍ അംബി ഒരു ദിവസം എത്ര പെഗ്ഗ് വിവരം അകത്താക്കുമെന്ന് ഞാന്‍ ചോദിച്ചില്ലായിരുന്നു താനും.
എന്താ വീണാ ഇതു ഇങ്ങനെ അപ്സെറ്റാകാതെ... അസൂയകൊണ്ടാ അവര്‍ അങ്ങനെ കമന്റുന്നതു.
അതൊന്നും കാര്യമാക്കണ്ടാന്നെ.
ചെരുതാണെങ്കിലും നല്ല കവിത.
ങാ നേരം വെളുത്തോ .ങേ..ഈചര്‍ച്ച ഇതു വരെ തീര്‍ന്നില്ലേ.പരാജീ,ഹമ്പീ(അങ്ങനെയേ വിളിക്കൂ...കോപാക്രാന്തരായി വന്നാല്‍ ഞാനോടുമേ...),Ambi പറഞ്ഞതൊക്കെ തമാശയായിട്ടാണെന്ന് എനിക്ക് മനസ്സിലായതാണ്(എള്ളോളം കാര്യവുമുണ്ട്).ഞാന്‍ തെറ്റിദ്ധരിച്ചിട്ടില്ല.ബൂലോകത്ത് തുടര്‍ച്ചയായി കവിത എന്ന പേരില്‍ പോസ്റ്റ് ചെയ്യുന്ന പല ബ്ലോഗര്‍മാരുമുണ്ട്.കവിത എന്ന് വിളിക്കാന്‍ എനിക്ക് തന്നെ ധൈര്യം പോരാത്തതുകൊണ്ട്(ഒന്നോ രണ്ടോ തവണ ഒഴികെ) എന്റെ പോസ്റ്റുകളില്‍ ഇതാ ഒരു കവിത എന്ന് പിന്മൊഴിയിലേക്ക് വിളിച്ചുകൂവാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.അക്ഷരത്തെറ്റില്ലാതെ ഒരു വരി പോലും എഴുതാനറിയാത്തവര്‍ എങ്ങനെ കവിതയെഴുതണം, എന്തല്ല കവിത എന്നൊക്കെ പ്രസംഗിക്കുന്നത് കേള്‍ക്കണമെങ്കില്‍ ബൂലോകത്ത് തന്നെ വരണം.ജാമ്യം:എന്റെ പോസ്റ്റുകളിലും കമന്റുകളിലും അക്ഷരത്തെറ്റുകള്‍ ധാരാളമുണ്ട്. അതൊന്നും പൊക്കിപ്പിടിച്ച് എന്നെ കൊല്ലാന്വരല്ലേ(പോസ്റ്റു വായിക്കുമ്പോള്‍ അക്ഷരതെറ്റ് ചൂണ്ടിക്കാണിച്ചുതരുന്നവരോട് ഞാന്‍ നന്ദിയുള്ളവനായിരിക്കും).ഇതിപ്പോള്‍ വീണേടെ ബ്ലോഗിലായത് നന്നായി.ഇല്ലെങ്കില്‍ കമന്റിട്ടവനെ കൊലവിളിച്ച് ആട്ടിയോടിച്ചേനേ.എപ്പോഴും ഗൌരവ പ്രകൃതമുള്ള പരാജീ,താങ്കളൊരു നല്ല വായനക്കാരനാണ്(സര്‍ട്ടിഫൈഡ് ബൈ...).കവിത എന്ന പേരില്‍ -എന്ത് കുന്തമെങ്കിലുമാവട്ടെ-എഴുതാന്‍ തോന്നുത് പ്രോത്സാഹിപ്പിക്കപ്പെടണം എന്നാണ് എനിക്കു തോന്നുന്നത്.പിന്നെ,പോസ്റ്റിനു പിന്നില്‍ ഉള്ള ആള് ,അയാളൂടെ പ്രായം അനുഭവം ഇതൊക്കെ പരിഗണിക്കണമെന്നുതന്നെയാണ് എന്റെ പക്ഷം.ബൂലോകത്ത് കവിതയ്ക്കും കവിതാനിരൂപണത്തിനും ഒരു പൊതുവേദി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഈ വേളയില്‍ ഞാന്‍ ആശിക്കുകയാണ്.അവിടെ ആസ്ഥാന നിരൂപകനായി പരാജി,എഴുതാന്‍ ലാപുട, പൊന്നപ്പന് ,അബ്ദു(ഞാന്‍ വായിച്ചിട്ടില്ല), അനിയന്‍സ്.....അങ്ങനെ കവിതയെഴുതുന്നവരൊക്കെ.എന്തു പറയുന്നു...? നമുക്കങ്ങട് തൊടങ്ങ്യാലോ...
NB:ഈ തോന്ന്യാസമൊക്കെ എഴുതാന്‍ അവസരം തന്നതിനും ക്ഷമയുടെ നെല്ലിപ്പടിക്കല്‍ മിണ്ടാതിരിക്കുന്നതിനും കുമാരി വീണയോട് നന്ദി രേഖപ്പെടുത്തുന്നു.(ക്ഷമിക്കണേ...)
വിഷ്ണു,
എപ്പോഴും ഗൌരവപ്രകൃതമോ? എനിക്കോ? മരണവീട്ടില്‍ നിന്ന് മാമുക്കോയയെ അനുകരിക്കുക, പെണ്ണുങ്ങളോട് ദ്വയാര്‍ത്ഥം പറഞ്ഞ് രസിക്കുക തുടങ്ങിയ കലാപരിപാടികളില്ലെന്നേ ഉള്ളു.
നല്ല വായനക്കാരന്? മനസ്സിരുത്തി അച്ചടിസാഹിത്യം വായിച്ച കാലമേ മറന്നു. സാഹിത്യം പോയിട്ട് ഞാനെഴുതുന്ന പരസ്യം പോലും പത്രത്തില്‍ വരുമ്പോള്‍ വായിക്കാറില്ല. ബ്ളോഗുവായനയും ഉടനേ നിന്നോളും. എല്ലാവരും കവിതയെഴുതട്ടെ എന്ന് പറഞ്ഞതിലെ ഇരട്ടത്താപ്പ് മനസ്സിലായി. എങ്കിലല്ലേ വിഷ്ണുവെഴുതുന്ന തകര്‍പ്പന്‍ സാധനങ്ങളുടെ വില ജനത്തിന് മനസ്സിലാകൂ. (ഗൌരവമായി എടുക്കല്ലേ!)
ആസ്ഥാനനിരൂപകന്? ഞാന്‍ വിഷ്ണുവിണ്റ്റെ കവിതയെപ്പറ്റി കമണ്റ്റെഴുതിയത് ആ പട്ടത്തിന് വേണ്ടിയാണെന്നൊന്നും കരുതിയില്ലല്ലോ? ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പറയാന്‍ 'കവിയും കാഥികനും വിമര്‍ശകനു'മൊന്നുമാകണ്ട കാര്യമില്ല. (കടപ്പാട്: ദേവന്) സാമാന്യബുദ്ധിയും ഏഴാം ക്ളാസ്സ് വരെയുള്ള മലയാളപഠനവും മതി. വിമര്‍ശനം എണ്റ്റെ ലൈനേയല്ല വിഷ്ണു.
വീണയ്ക്ക്, തന്നോട് മാപ്പൊന്നും ചോദിക്കുന്നില്ല. ആ സ്റ്റേജൊക്കെ എപ്പഴേ കഴിഞ്ഞു പോയി, അല്ലേ?
ചേട്ടന്മാരെ,
നന്ദി. ഒരുപാട് നന്ദി. ഇന്നലെ ഈ കുശ്മാണ്ടം അടച്ചു വച്ചു പോയി പഠിക്കാനുള്ള പൊത്തോം വായിച്ചു. ആ നേരം കൊണ്ടു ഇവിടെയൊരു മൈതാനമാക്കിയതു ഞാനറിഞില്ല. എന്തായാലും എന്റെ പൊട്ടക്കവിത കാരണം ചര്‍ച്ച ഗൌരവമായതില് ഞാന്‍ കൃതാര്‍ഥയായി.
ചന്ദ്രു, സൂ ചേച്ചി, അംബി ച്ചേട്ടന്, പരാജിതന് ചേട്ടന്, വിഷ്ണു ചേട്ടന്, കുട്ടന്മേനോന് ചേട്ടന്, ഇന്ത്യ ഹെറിറ്റേജ്, കൊച്ചുതാരം, കുഞാപ്പു,
എല്ലാര്ക്കും ഒരുപാടൊരുപാട് നന്ദി. വിമര്ശനങള് ഇനിയും വേണം എങ്കിലെ നന്നാക്കാനാകൂ. പക്ഷെ കൂമ്പടഞു പോകുന്ന തരത്തില്‍ വേണ്ടാട്ടോ..
-വീണ.
'ബ്ളോഗുവായനയും ഉടനേ നിന്നോളും'-അതു മാത്രം പറയരുത്.'എല്ലാവരും കവിതയെഴുതട്ടെ എന്ന് പറഞ്ഞതിലെ ഇരട്ടത്താപ്പ് മനസ്സിലായി.' എന്റെ മാര്‍ക്കറ്റിങ് തന്ത്രം പരാജയപ്പെടുത്തല്ലേ പരാജിതാ.
കവിതയെഴുതുന്നവര്ക്കൊക്കെ ചില നല്ല മാനുഷിക ഗുണങ്ങള്‍ ഉണ്ടാവുമെന്നതിന്റെ അടിസ്ഥാനത്തിലാണ്
ഞാനിങ്ങനെയൊക്കെ....എന്തൊക്കെ പറഞ്ഞാലും ഈ ബ്ലോഗുലകത്തിന്റെ ആസ്ഥാന നിരൂപകനായി താങ്കളെ വാഴിച്ചേ അടങ്ങൂ.പാസിനെക്കുറിച്ച് എഴുതിയത് ഓര്‍മയുണ്ട്.'സാമാന്യബുദ്ധിയും ഏഴാം ക്ളാസ്സ് വരെയുള്ള മലയാളപഠനവും മതി.' മതി
ഇതിലൊന്ന് കമന്റണോ വേണ്ടയോ എന്ന് സംശയിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഇത് ഒരു കവിതയെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക് വഴി മാറുന്നത് ശ്രദ്ധിച്ചത്. വീണ എഴുതിയത് കവിതയേയല്ലെന്നോ കവിത എന്ന് വിളിച്ചാലും അത് നല്ലതല്ലെന്നോ ഒക്കെയാണ് എനിക്കും തോന്നിയത്. പക്ഷേ ഇപ്പോഴും പാലാ നാരായണന് നായര്‍ക്കും സരസകവി മുലൂരിനുമൊക്കെ പഠിക്കുന്നവര്‍ കവിത എഴുതി തകര്‍ക്കുകയും അവയെക്കുറിച്ചെല്ലാം നല്ല വാക്കുകള്‍ മാത്രം പറയാന്‍ ആളുണ്ടാവുകയും ചെയ്യുന്ന ഈ ബൂലോഗത്തില്‍ ( അമ്മയാണെ കുശുമ്പല്ല. പൊന്നപ്പനെയോ വിഷ്ണുവിനെയോ പോലെ കവിതയെ മനസ്സിലാക്കുന്ന രണ്ടോ മൂന്നോ പേരുടെ കമന്റും വിമര്‍ശനങ്ങളും മാത്രമായാല്‍ ഞാന്‍ ധന്യന്‍) വീണക്കും എഴുതാം. അതിനടിയിലും നന്നായി എന്നെഴുതി ഒരു ചിരിമുഖം ഇടുകയും ചെയ്യും എല്ലാരും.
പിന്നെ കൊല്ലത്തുകാര്‍ നമ്മുടെ ഒരു കൊച്ച് അയല്‍ക്കാരിയെ ഇങ്ങനെ വിമര്‍ശിച്ച് കൂമ്പടപ്പിച്ചു കളയണ്ട.(അങ്ങനെയൊന്നെങ്ങാന് കിളിര്‍ത്തു വരുന്നെങ്കില്‍). ദേ എനിക്കും കേറി കൊല്ലം നൊസ്റ്റാള്‍ജിയ.
എല്ലാരും എഴുതട്ടെ. വായിക്കുന്നവരെല്ലാം നല്ലത് പറയട്ടെ. ഈ ബൂലോഗം മുഴുവന്‍ മഹാ കവികളാല്‍ നിറയട്ടെ. തഥാസ്തു...
ഓഫടിച്ചതിനു മാപ്പുവീണേ.
കൊല്ലത്തുകാരുടെ ഒരു കൂട്ടുബ്ലോഗ് ഉണ്ടാക്കിയാലോ? കോമഡിയും തല്ലും നടത്താനല്ല, കൊല്ലത്തിന്റെ ചരിത്രം, പഴമ്പുരാണം, ഫോട്ടങ്ങള്, പ്രശസ്തര്‍ (ഞാനൊഴികെയുള്ള പ്രശസ്തരെക്കുറിച്ചു മതി, ഇല്ലേല് ബാക്കിയുള്ളവര്‍ നിഷ്പ്രഭരായിപ്പോകും)കൊല്ലത്തിന്റെ ഭാഷ, ഭോഷ്ക്, സാമൂ, സാമ്പ പ്രശ്നങ്ങള്‍ അത്യാവശ്യം വാര്‍ത്തകള്‍?) മൈനാഗാ, പരാജിതാ, അനിയന്‍സേ, അംബീ, നളാ, വേണുമാഷേ,ബാക്കിയുള്ളോരേ? തുടങ്ങട്ടോ? വിക്കി ക്വാളിറ്റിയുള്ളതിനെ അങ്ങോട്ടും പിന്നീട് കൊണ്ടുപോകാമല്ലോ.
കവിയായിട്ടു കൂട്ടിയില്ലെങ്കിലും നൊസ്റ്റാള്‍ജിയ അടിപ്പിക്കാന്‍ വന്നാല്‍ ശിശുവും വിളിച്ചുപറയും, കൊല്ലം കീ ജയ് എന്ന്, ദേവേട്ടന്, കൊല്ലം കൂട്ടുബ്ലോഗ് ഒരു നല്ല ആശയം തന്നെ, ഒന്നു തുടങ്ങിയാലോ?
skദേവേട്ടാ അതൊരു നല്ല ഐഡിയാ.
അറിയട്ടേ മാലോകര്‍ കൊല്ലത്തിന് പെരുമ.
കൈയ്യിലുള്ളതു കൊണ്ടു ദേവേട്ടന് തന്നെ തുടങിക്കോളു. താമസിയാതെ ഞാനും നോക്കട്ടെ ഞങള്‍ അപ്പികളെ സംഘടിപ്പിക്കാന്‍. അതിനു ചന്ദ്രന് അങ്കിള്‍ (കേരളഫാര്‍മര്‍) മുന്‍ കൈ എടുക്കുമെന്നു കരുതുന്നു.!! എന്നാല്‍ നമുക്കു ഗോദയില്‍ കാണാം?.
-വീണ
നേരത്തെ ഒരിക്കല്‍, അംബിയുടെ 'വെറും കഥ'യില്‍ കേറി രു തമാശ പറഞ്ഞപ്പോ 'ദേ ഈ മൈനാഗന്‍ പ്രാദേശികവാദം പറയുന്നു' എന്ന് ആരോ പറഞ്ഞപ്പോള്‍ നിര്‍ത്തിയതാ എന്റെ കൊല്ലം മാഹാത്മ്യം. എന്നാലും, ഈ പതിനൊന്നാളും ഒന്നിച്ചുകേറി ഗോളടിക്കുമ്പോ, ഞാനെങ്ങനാ കുന്തം വിഴുങ്ങിയ മാതിരി നില്ക്കുക? അതുകൊണ്ട് ഞാന്‍ റെഡിയാ ദേവേട്ടാ. കഴിയുന്ന പോലെ സഹായിക്കാം. എന്തായാലും മലോകര്‍ക്ക് അല്പം അരിവുണ്ടാകുന്ന കാര്യമല്ലേ, ഉഗ്രന്‍ ആശയം. കൊല്ലത്തെപ്പറ്റി അല്പം ചില വിവരങ്ങളും ഏറെ വിവരക്കേടുകളും എനിക്കുണ്ടെന്ന അഹങ്കാരം കൊണ്ട് പറഞ്ഞുപോയതാ! ക്ഷമിക്കല്ലേ. വീണയെപ്പോലെയുള്ള വിവരസ്രോതസ്സുകളെയും ഇക്കാര്യത്തില്‍ കൂട്ടാമെന്ന് തോന്നുന്നു. കൊല്ലം മാഹാത്മ്യം പറഞ്ഞപ്പോ ഇടയ്ക്കുകേറി തിരുവന്തോരം സങ്കുചിതത്വം പറഞ്ഞില്ലല്ലോ. ഓക്കേ... റെഡി...! ഇതാ പച്ചക്കൊടി
ഞാനന്നേ റെഡി..അപ്പീസിപ്പോട്ട്..അല്ലേല്‍ സയിപ്പ് പറഞ്ഞ് കൊല്ലത്തോട്ട് തന്നെ അയയ്ക്കും.
പരാജിതന്റെ തെറ്റിദ്ധാരണ മാറിയില്ല...അവധിയ്ക്ക് വരുമ്പം ഞാനൊരു മാടുതീനി കാഴ്ച വയ്ക്കാം..ഒന്ന് ചിരിയ്ക്കെന്റെ മാഷേ..
:)
വിഷ്ണു,
പണി പുലിപ്പാലില്‍ തന്നെയാണല്ലോ തരുന്നത്! വിമര്‍ശിക്കണമെങ്കില്‍ കാശ് തരണമെന്ന് പരോക്ഷമായെങ്കിലും പറയാതിരുന്നത് മഠത്തരമായി.
അനിയന്‍സേ, കൊല്ലത്തുകാരനാണെന്നറിഞ്ഞപ്പോള് പ്രത്യേക സന്തോഷം.
ദേവാ, തുടങ്ങിയേരെ, എല്ലാവരും കൂടെയുണ്ട്. (ഇത് പോലൊരൈഡിയ ഒരിക്കല്‍ അംബിയുടെ ബ്ലോഗില്‍ ആരോ ചര്‍ച്ച ചെയ്തതായി ഒാര്‍മ്മ.) ദേവന് ഉത്സാഹിച്ചാല്‍ സംഗതി നടക്കുമെന്നുറപ്പ്.
വീണേ, തിരുവന്തോരം ബ്ലോഗന്മാരെ തടുത്തു കൂട്ടി അംബിയേയും എന്നെയുമൊക്കെ തല്ലിച്ചേക്കല്ലേ! ആശംസകള്‍.
കൊല്ലം ഗ്രൂപ്പിന് സകല വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. കൊല്ലത്തിന്റെയും തിരുവനന്തപുരത്തിന്റെയും അതിരിലാണ് ഞാന്‍
വിഷ്ണുവേ,
ഒരു കാര്യം ചോദിക്കാന്‍ മറന്നു. കവിതയെഴുതുന്നവന് മാത്രമേ മാനുഷികഗുണമുള്ളു? ചാരായഷാപ്പില് തല്ലുണ്ടാക്കുന്നവനും കാണുമിഷ്ടാ, അത്. (ഉദാഹരണം ഞാനല്ല കേട്ടോ.)
അംബിയേ, 'തെറ്റിദ്ധാരണ' മാറിയിട്ടില്ല, ചിരിയും മാറിയിട്ടില്ല. ഒാഫറിന്റെ കാര്യത്തില്‍ മാറ്റം വേണ്ട, സാധനം പോരട്ട്.
ആഹാ, വീണേ, ഇതെന്താ കൊല്ലം, തിരുവനന്തോരം കാരുടെ ഗ്രൂപ്പുകളിയാണോ ഇവിടെ??
പിന്നെ കമന്റു വച്ചവരുടെ കൂട്റ്റത്തില് ഒരു കൊച്ചു താരത്തിന്റെ സൈറ്റും കണ്ടു. പക്ഷെ കമന്റിടാന്‍ നോക്കിയിട്ട് പറ്റുന്നില്ല. പിന്മൊഴിയിലേക്കും കമന്റുകള്‍ ഫോര്‍വാര്‍ഡ് ചെയ്തിട്ടില്ല എന്നു തോന്നുന്നു.
എല്ലാവരും കൊച്ചുതാരത്തിനെ സ്വാഗതം ചെയ്യൂ, പിന്നെ അറിവുള്ളവര്‍ പിന്മൊഴിയില് വരുവാന്‍ എന്തുചെയ്യണം എന്നൊന്നു പറഞ്ഞു നല്കു
ഓ ടോ വിനു ക്ഷമി
നേരം വെളുക്കും വരെ കവിത വായിച്ചിട്ട് നേരം വെളുത്തപ്പോ ദേ പ്രാദേശികവാദവുമായി വരുന്നു....ഞാന്‍ പറഞ്ഞ കാര്യങ്ങളെ പറ്റി ബൂലോക കവികളൊന്നും കമന്റിയില്ലല്ല്.കവിതക്കൂട്ടായ്മയെപ്പറ്റി...
ചില മാനുഷിക ഗുണങ്ങള്‍ -പരാജിതാ,കവികളെക്കൂടാതെ ചില നിരൂപകര്‍ക്ക് കൂടി ഇതുണ്ടെന്ന് പറയാന്‍ ഞാന്‍ ധൈര്യപ്പെടുകയാണ്...:)
പിന്നെ, ചാരായഷാപ്പ്....എ അയ്യപ്പന് ...ചുള്ളിക്കാട്...കുഞ്ഞിരാമന് നായര്‍ ...ഇതൊക്കെ തമ്മില്‍ ...
ദേവന്സേ,
തുടങ്ങിക്കോ. പ്രാദേശികവാദം എന്നൊക്കെപ്പറയുന്നവനെ ഓടിച്ചിട്ടിടിക്കാം.
ഓ. ടോ. വീണേ..
ആശയം പലര്‍ക്കും കേട്ടുമടുത്തതാനെങ്കിലും, കുറിച്ചിടുന്നതില്‍ ഒട്ടും മടി വിചാരിക്കേണ്ട. ധൈര്യമായിട്ട് കാച്ചിക്കോ.
പുകഴ്ത്തലുകളേക്കാള്‍ പ്രയോജനം കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്നതാണെന്നാണു തോന്നുന്നത്. മൃതനാവേണ്ട കാര്യമില്ല കേട്ടോ. ആശംസകളോടെ
ഞാന്‍ പണ്ടേ ഒരു വഴുവഴുപ്പന്‍ സമദൂരക്കാരനാ..അതുകൊണ്ട് കൊല്ലം പ്രാദേശികവാദവും കവിതാ കൂട്ടായ്മയും ..രണ്ടിനുമുണ്ട്..
പക്ഷേ ഒരു ഡിമാന്റ് മാത്രം..മാടുതീനിയെ വിട്ടൊരു കളിയുമില്ല.
ആര്‍ക്കും നിരസിയ്ക്കാനാവാത്ത ഓഫറുകളുമായി ഞാനിവിടെത്തന്നെയുണ്ടേ:)
പിന്നെ ഒരു കാര്യം പറഞ്ഞോട്ടേ..ഈ കുമാരി വീണയുടെ കാര്യമാണ്..ചില കമന്റുകള്‍ ശ്രദ്ധിയ്ക്കൂ
“പിന്നേ.. ചേട്ടന്മാരെ ഞാന്‍ വൃത്തത്തിനൊപ്പിച്ചു കവിതയെഴുതി മലയാളം മുന്ഷിയാവാന് പോവേല്ലേ..!! “
“ഇന്നലെ ഈ കുശ്മാണ്ടം അടച്ചു വച്ചു പോയി പഠിക്കാനുള്ള പൊത്തോം വായിച്ചു. ആ നേരം കൊണ്ടു ഇവിടെയൊരു മൈതാനമാക്കിയതു ഞാനറിഞില്ല.“
“ഇല്ലേല് നമ്മുടെ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയെപ്പോലെ അച്ചന് കമ്പ്യുട്ടര്‍ പിടിച്ചെടുക്കും.!!.“
“ചന്ദ്രനങ്കിള്, മൂന്ന് മീറ്റുകള്‍ക്ക് തേങ്ങ ഉടച്ച ക്ഷീണം നമ്മുടെ ചേട്ടന്മാര്ക്കും ചേച്ചി മാര്‍ക്കും മാറട്ടെ അതു കഴിഞ്ഞു പോരെ തിരു:മീറ്റ്?. “
ഇതുകള്‍ ശ്രദ്ധിച്ചോ..മലയാളം മുന്‍ഷി, മൈതാനം , ട്രാന്‍സ്പോര്‍ട്ട് മന്ത്രി, തേങ്ങാ ഉടച്ച..തുടങ്ങിയ പ്രയോഗങ്ങളുണ്ടല്ലോ..ഉഗ്രനല്ലേ...
ഈ കൊച്ചിലൊരു മിന്നാട്ടമില്ലേ..അതുകൊണ്ട് കൊച്ച് വീണേ, പൊന്നപ്പന് പറഞ്ഞ പോലെ നീ ആനമുട്ടകള്ക്കുമേല് അടയിരുന്നു മാത്രം ഇനി ആനേ മേയ്ക്കാന്‍ നോക്കുക..
അമ്പി പറഞ്ഞത് ശരിയാണ്. ഈ വീണ കുട്ടിയുടെ കൈയ്യില്‍ സ്പാര്‍ക്കുണ്ട്. ഐ മീന്‍ മരുന്നുണ്ടെന്ന്.
വീണക്കുട്ടീ,
യൂ ഗോ ഫോര്‍ ഇറ്റ് ഗേള്‍.... തമര്ത്തൂ... :-)
ദേവേട്ടന് വെടി പൊട്ടിച്ചു കഴിഞ്ഞു.
കണ്ടുവോ?
http://desinganad.blogspot.com/
Post a Comment