പപ്പടം പൊട്ടിയ്ക്കാനറിയണം
അപ്പോ പപ്പടം പൊള്ളിയ്ക്കനറിയണ്ടേ?
പൊള്ളിക്കാനറിയണം, പൊട്ടിക്കാനുമറിയണം
പൊള്ളിച്ചാലും പൊട്ടിച്ചാലും കേട് പപ്പടത്തിന്.
******************************************************
കാക്കയ്ക്കു നിറം കറുപ്പ്
കാക്കാത്തിയ്ക്കും നിറം കറുപ്പ്
കാക്കയ്ക്കു കറുപ്പ് വേണ്ട
കാക്കാത്തിയ്ക്കെന്നാല് കറുപ്പേ വേണ്ടൂ.
കാക്ക കറുപ്പു കൊത്തിപ്പറന്നു.
കാക്കാത്തി കറുപ്പടിച്ചു കറങി നടന്നു.
*****************************************************
മുത്തിനു വേണ്ടതു മുത്തം
മുത്തം നല്കാന് മുത്തശ്ശി.
മുത്തിനില്ലാത്തതും മുത്തശ്ശി
പഴങ്കഥയിലുള്ളതു മുത്തശ്ശി.
*******************************************************
നേരിന് അറിവ് നേരറിവ്
നട്ടിന് അറിവ് നാട്ടറിവ്
നാട്ടാര്ക്കില്ലാത്തതും ഈ നേരറിവ്
********************************************************
Sunday, November 12, 2006
Subscribe to:
Post Comments (Atom)
14 comments:
ആങ്ഹാ അംബിച്ചേട്ടന് അങ്ങനെ പറഞൊ?
- വീണ
കുഞ്ഞുണ്ണിമാഷുക്കു പഠിക്ക്യാ ?
മുസാഫിറേട്ടാ,
എന്നെ ചീത്ത പറഞാ ഇങിനിരിക്കും.
- വീണ.
:-)
വീണാമണീ..ഇതു കോള്ളാം എന്നു പറഞ്ഞില്ലേ എല്ലാരും കൂടെ എന്നെ തല്ലിക്കൊല്ലും..കണ്ടില്ലേ എത്രപേരാ ചോദിയ്ക്കാനും പറായാനുമുള്ളത്..
പക്ഷേ പറയാതെ വയ്യ..കവിതയൊക്കെ കൊള്ളാം മേലാല്‍ ആവര്‍ത്തിയ്ക്കരുത്..
ചുമ്മാ പറായുന്നതാ കൊച്ചേ..ഫീലരുത്..
ഈ വാശി നല്ലതാ..
പണ്ടൊരു മഹാബ്ലോഗുകവി ഒരു വിദേശരാജ്യത്തു പോയി..അവിടെ വച്ചൊരു ശനിയാഴ്ച അടിച്ച കള്ളേറിപ്പോയതു കാരണം ഒരു ഉത്തരാധുനികനെഴുതി. ആദ്യമായി ബ്ലോഗ് ചെയ്തു..ഒറ്റദിവസത്തിനകം കമന്റായും അല്ലാതേയുമൊക്കെ വധഭീഷണി വരെ ചെന്നു എന്നാണ് പാണന്മാര് പാടി നടക്കുന്നത്..
എന്തായാലും വേണ്ടൂല്ല ആ വാശിയ്ക്കെഴുത്തു തുടങ്ങിയ അവന് ഇതുവരെ പേനാ താഴത്തു വച്ചിട്ടില്ല എന്നാണ് ലേറ്റസ്റ്റാ കിട്ടിയ റിപ്പോര്‍ട്ട്.(ഷമി ..വരമൊഴിപ്പേനാ).ഇപ്പം വലിയ ബൂലോഗ പുലിയാ ആളെപ്പറയൂല്ല..
പിന്നെ
പരീക്ഷയ്ക്കു തോറ്റുപോയാ നല്ല രണ്ട് പോത്തിനെ വാങ്ങിച്ചു തരും ഞാന്‍..ങാഹാ..
വീണ തിരുവനന്തപുരം മീറ്റ് ഉണ്ടെങ്കില്‍ പങ്കെടുക്കനേ.
ആദ്യകവിതയിലെ ആശയത്തെ ഞാനാസ്വദിക്കുന്നു, എല്ലാത്തിലേയും ശൈലിയും
വീനയെവിടെപ്പോയി..ഒന്നിനും വിടാതെ മറുപടിയെഴുതുന്നതാരുന്നല്ലോ..ഇനിയെങ്ങാനും വൃത്തമഞ്ജരി വാങ്ങാന്‍ പോയിരിയ്ക്കുകയാണോ?
വീണേ...വീണേ..വീണക്കമ്പീ...
പൊള്ളാത്ത പപ്പടം പൊട്ടില്ല വീണേ..
പൊട്ടാത്ത പപ്പടം കൊള്ളില്ല വീണേ..
കൊള്ളാത്ത പപ്പടം തിന്നല്ലേ വീണേ..
തിന്നാത്ത പപ്പടം തള്ളല്ലേ വീണേ..
കവിതയുടെ ആനമുട്ടകളാണ് ഓരോ വാക്കും. ഓരോ വാക്കിലും അടയിരിക്കൂ.. കുറേ ആനകളെ മേച്ചു നടക്കാം.. അടയിരുന്നില്ലേല് വലിയ വലിയ ചീമുട്ടകളാകുമെന്നു പറയണ്ടല്ലോ.. അപ്പോ all the very best!
അംഗനവാടിപ്പാട്ടുകളെല്ലാം നന്നായി പഠിച്ച മട്ടുണ്ടല്ലോ. അനിയന് (ഞാനല്ല) അംഗനവാടിയിലാ പഠിക്കുന്നേ?
അംബിച്ചേട്ടാ, ഞാനിവിടെ തന്നെ ഉണ്ടേയ് .. മറുപടി അപ്പുറത്തിട്ടു.
ഇന്നലെ ഇതും കഴിഞു പഠിക്കാനിരുന്നു. ഇല്ലേല് നമ്മുടെ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയെപ്പോലെ അച്ചന് കമ്പ്യുട്ടര്‍ പിടിച്ചെടുക്കും.!!.
ചന്ദ്രനങ്കിള്, മൂന്ന് മീറ്റുകള്‍ക്ക് തേങ്ങ ഉടച്ച ക്ഷീണം നമ്മുടെ ചേട്ടന്മാര്ക്കും ചേച്ചി മാര്‍ക്കും മാറട്ടെ അതു കഴിഞ്ഞു പോരെ തിരു:മീറ്റ്?. അറിയിക്കണം. ക്ലാസ്സിനു ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ആണെങ്കിലും അച്ചന് വിടുമെങ്കിലും വരാം..
പൊന്നപ്പന് ചേട്ടന്റ മറുപടിക്കവിത നന്നായിട്ടുണ്ട്.
മുസാഫിറേട്ടന്, ഇടങള്‍, അനംഗാരിയേട്ടന്.. എല്ലാവര്ക്കും നന്ദി.
-വീണ.
പപ്പടം പൊട്ടിച്ചു വീണവന്നു
കാക്കയതൊക്കെയും കൊണ്ടുപോയീ
മുത്തശ്ശി തല്ലാനൊരുങ്ങി നില്‍ക്കെ-
നാട്ടുകാര്‍ നേരറിവോര്ത്തു ചൊല്ലി
"കാക്കക്കും തന്‍കുഞ്ഞ് പൊന്കുഞ്ഞാണേ-
കാക്ക കുളിച്ചീടില് കൊക്കാകുമോ
കാക്കക്കറുപ്പിനുണ്ടേഴഴക്
എങ്കില്‍, കാക്കക്കും പൂച്ചക്കും താലികെട്ട്".
ശിശു
അവസാനത്തെ ആ മൂന്നു വരികള്‍ - ...ശ്ശി ബോധിച്ചു :)
Post a Comment