അത്ര കണിശ്ശക്കരനല്ലെങ്കിലും ഞങള്‍ക്കുമുണ്ട് ഒരു ബിഗ് ബെന്‍ .!
തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്‍പില്‍ പത്മതീര്‍ത്ഥക്കുളത്തിനു സമീപം മാളികയില്‍ അനേകം വര്‍ഷം പഴക്കമുള്ള ഒരു മുഴുത്ത മുത്തച്ഛന്‍ ക്ലോക്ക് , പേര് “മേത്തന്‍ മണി”.
മുസ്ലീമിന്റെ മുഖവും അതിനു വശത്തായി രണ്ടു മുട്ടനാടുകളും ക്ലോക്കിന്റെ ഡയലിനു മുകളിലായി ഉണ്ട്. അര മണിക്കൂര്‍ / ഒരു മണിക്കൂര്‍ ആകുമ്പോള്‍ രണ്ടു ആടുകളും വശങ്ങളിലേയ്ക്കു നീങ്ങും അപ്പോള്‍ മുഖം വായ തുറക്കും. അപ്പോഴെയ്ക്കും ആടുകള്‍ ചാടി വന്നു മുഖത്തിന്റെ രണ്ടു കവിളുകളിലുമായി ഇടിയ്ക്കും അപ്പോള്‍ മണി നാദം കേള്‍ക്കും. ഇതാണു ഞങളുടെ ബിഗ് ബെന്‍ അഥവാ മേത്തന്‍ മണി. ഇപ്പോഴത്തെ ‘കുക്കൂ’ ക്ലോക്ക് പോലും നാണിച്ചു പോകും. ഐസി യും ചിപ്പും ഒന്നും ഇല്ലാത്ത അക്കാലത്ത് വെറും പുള്ളിയും ചക്രവും ഒക്കെ കൂട്ടി യോജിപ്പിച്ച് പണിതതാണിത്. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ഇതു സ്ഥാപിച്ചതെന്നു പറയുന്നു.
ഇതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ “ദി. ഹിന്ദു” വിന്റെ റിപ്പോര്‍ട്ടര്‍ ഭംഗിയായി ഇവിടെ കൊടുത്തിട്ടുണ്ട്.
തിരോന്തരവും മേത്തന്‍ മണിയും കണ്ടിട്ടില്ലാത്തവര്‍ക്കായി സി-ഡിറ്റു കാര്‍ അതു ഫ്ലാഷിലാക്കി ഇവിടെ ഇട്ടിട്ടുണ്ട്. ഡൌണ്‍ലോഡ് ചെയ്തു കണ്ടോളു.
ഇതിനു മുന്നിലെ റോഡിലാണ് പത്മനാഭസ്വമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാണ്ഡവരുടെ പ്രതിമ കെട്ടി നിര്‍ത്തുന്നതു.
അതോടൊപ്പം എന്നും വൈകുന്നേരം ക്ഷേത്രത്തിനു താഴെ (കൈപ്പട താഴെ) വേല കളിയും ഉണ്ടാവും. (വേലകളി - അമ്പലപ്പുഴക്കാരുടേതാണെന്നു സമ്മതിക്കുന്നു കേട്ടൊ. ഇനി അതേക്കേറി പിടിച്ചേക്കല്ലേ!!)
ഇതൊക്കെ ഞങ്ങളുടെ നമ്പരുകളില്‍ ചില ഞുറുക്കു പണികള്‍ മാത്രം.
ഇവരെന്തറിയുന്നു. അല്ലേ ചന്ദു ചേട്ടാ. ഇനിയും ഇനിയും പറഞാല്‍ തീരാത്ത എന്തെല്ലാം ...എന്തെല്ലാം......
ഹോ!! ഞങളുടെ തിരോന്തരത്തിനെ സമ്മതിക്കണം :)
--വീണ.
Saturday, November 04, 2006
Subscribe to:
Post Comments (Atom)
3 comments:
അത്ര കണിശ്ശക്കരനല്ലെങ്കിലും ഞങള്‍ക്കുമുണ്ട് ഒരു ബിഗ് ബെന്‍ .!
-വീണ
തിരുത്ത്..
എന്നും വൈകുന്നെരം എന്നു ഉദ്ദേശിച്ചതു ഉത്സവ സമയത്താണേ..വീണ
മേത്തന്‍ മണിയും പെരും തച്ചനുമായി എന്തെങ്കിലും ബന്ധമുണ്ടോ വീണാ?
Post a Comment