അച്ചന് ഒരിക്കല്‍ പറഞ്ഞു തന്ന ഒരു സംഭവം.
കഥയല്ല സത്യമയിട്ടും നടന്നതു തന്നെ. അച്ചന് അന്നു 8 - 9 വയസ്സു പ്രായം.
(1970-71 ല്‍) സ്കൂള്‍ അവധിയ്ക് അച്ചന് ഠൌണില്‍ മുത്തശ്ശി (അച്ചന്റെ അമ്മയുടെ അമ്മ)
യുടെ വീട്ടില്‍ പോയി നില്‍ക്കാറുണ്ടത്രേ. അവിടെ ഒരു റേഡിയൊ ഉണ്ട്. പല്ലിളിച്ച് ഇടയ്ക്കിടയ്ക്കു
കണ്ണിറുക്കി കാണിക്കുന്ന റേഡിയോ!!!. അങ്ങനെയൊരു സാധനം കണ്ടിട്ടുണ്ടോ?
- പഴയ വാല്‍വ് റേഡിയൊ - മുന്നില്‍ ബാന്‍ഡ് മാറ്റാനുള്ള മൂന്നാല് വെളുത്ത
ബട്ടണ്‍ ഉണ്ടാവും അതാണത്രേ പല്ലിളിച്ചു കാട്ടണ പോലെ യും അതിന്റെ
മുന്നിലെ പച്ച നിറത്തില്‍ കത്തണ “മാജിക് ഐ വാല്‍വ് “ കണ്ണിറുക്കി കാട്ടണ
പോലെയും അച്ചനു തോന്നിയത് . കഷ്ടം.. ആ റേഡിയോ കാണാനുള്ള ഭാഗ്യം
എനിക്കുണ്ടായില്ല!!!.
മുത്തശ്ശിയുടെ വീട്ടില്‍ അച്ചന്റെ വല്യമ്മയും നാലു പെണ്മക്കളും ഉണ്ട്. മിക്ക
ദിവസവും സന്ധ്യയ്ക്കു റേഡിയോയില്‍ ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കാന്‍ ആ
മാമിമാര് റേഡിയോയുടെ മുന്നില്‍ വന്നിരിക്കും.
ഒരിക്കല്‍ മുത്തശ്ശി കുളിച്ചു കുറിയൊക്കെയിട്ട് സന്ധ്യാ ദീപം കത്തിക്കാനായി
വന്നപ്പോള്‍ മാമിമാര് പാട്ടില്‍ ലയിച്ചിരിക്കുന്നു.
പാട്ടാണെങ്കിലോ “ഏഴു സുന്ദര രാത്രികള്‍ ഏകാന്ത സുന്ദര........”
ഫ............!!!!. പോയിനെടീ കേറിയകത്ത്. ... നാമം ജപിക്കേണ്ട നേരത്ത്
അവളുമാരുടെ ഒരു പാട്ടും കൂത്തും.....”
അവരൊക്കെ കല്ല്യാണം കഴിഞ്ഞു പോകും വരെ ചലച്ചിത്ര ഗാനം എന്ന സംഗതി
അവിടത്തെ റേഡിയോയില്‍ അവര്‍ കേട്ടിട്ടില്ലത്രെ!!.
അച്ചനിതു പറഞപ്പോള് ഞാനോര്‍ത്തത് ഇപ്പോള്‍ മുത്തശ്ശി ഉണ്ടായിരുന്നെങ്കില്‍
അവിടുത്തെ ടി. വി. യുടെ ഗതി എന്താവുമെന്നാണ്?!!
- വീണ.
Thursday, November 02, 2006
Subscribe to:
Post Comments (Atom)
11 comments:
അച്ചന് ഒരിക്കല്‍ പറഞ്ഞു തന്ന ഒരു സംഭവം.
കഥയല്ല സത്യമയിട്ടും നടന്നതു തന്നെ.
- വീണ
അച്ചനല്ല വീണ അച്ഛന് achchhan
നല്ല കഥ,വിണ.
ഇതു പോലത്തെ റേഡിയോ ഞാനും കണ്ടിട്ടുണ്ടു.അതു ഓണ്‍ ചെയ്തു കഴിഞ്ഞാല്‍ ഒരു അഞ്ചു മിനിറ്റു പിടിക്കും ചൂടായി ശബ്ദം പുറത്തേക്കു വരാന്‍.
വീണേ പോസ്റ്റുകള്‍ ഇങ്ങനെ വീണുകൊണ്ടീരിക്കുകയാണല്ലൊ.
അപ്പോള്‍ മുത്തശ്ശി ഉള്ളതോ ഇല്ലാത്തതൊ നല്ലത്.
വീണ പറ.
നന്ദി. അനോണി.
പഠിച്ചു വരുന്നതേയുള്ളൂ.
-വീണ.
മുസാഫിര്‍, കഥയല്ല. സത്യമായും കഥയല്ല.
സുല്‍, മുത്തശ്ശി വേണം . എങ്കിലല്ലെ ഒരു രസമുള്ളൂ. പക്ഷെ മുത്തശ്ശി ടി. വി. കാണണ്ട. എന്നാല്‍ പ്രശ്നമാവും.ഉറപ്പ്.
-വീണ
പുതിയ പോസ്റ്റുകള്‍ ധാരാളം വരുന്നുണ്ടല്ലോ. കൊള്ളാം.
മുത്തശ്ശി ഉണ്ടായിരുന്നെങ്കില്‍ ടി.വി. കണ്ടേനെ. അല്ല പിന്നെ... ഇപ്പോള്‍ ധാരാളം സീരിയലുകള്‍ കാണാനില്ലേ ;)
പണ്ടൊരു മുത്തശ്ശി ടി.വി. കണ്ട് അതില്‍ വരുന്ന അഭിനേതാക്കളെപ്പറ്റി ഇങ്ങനെ പറഞ്ഞതോര്‍മ്മ വരുന്നു :
ഹൊ, മക്കളേ.. എത്ര പേരാ ഇതിനകത്ത് കിടന്ന് തുള്ളുകയും ചാടുകയുമൊക്കെ ചെയ്യുന്നെ? അവരെവിടന്നാ വരുന്നേ.. എങ്ങോട്ടാ പോകുന്നേ.. അവരുടെ ഭക്ഷണമെന്താ? അവരെവിടെയാ ഉറങ്ങുന്നത്? ഇതിനകത്ത് എവിടെയാ ഇതിനൊക്കെ സൌകര്യം????!!!! ;-)
വീണേ വീണെ വീണപ്പെണ്ണേ....
ആശംസകള്‍. :)
വീണാജീ,
ആ റേഡിയോ കാണാനുള്ള ഭാഗ്യം ഉടന്‍ ഉണ്ടാക്കിത്തരാം. അത്തരമൊന്ന് എന്റെ വീട്ടിലുണ്ട്. ഇപ്പൊളും വര്‍ക്കിംഗ് കണ്ടീഷന്‍ തന്നെ. അതിന്റെ ഒരു പടമെടുത്ത് പോസ്റ്റ് ചെയ്യാട്ടോ.
ഇന്നത്തെ മുത്തശ്ശിമാര്‍ ടിവിയില്‍ കണ്ണീര് സീരിയലുകള്‍ കണ്ട് നാമം ജപിക്കാന്‍ മറന്നുപോകുന്നു, വീണേ.
ഞങ്ങടെ വല്ല്യമ്മായി (അച്ഛന് പെങ്ങള്) ഇതുപോലെ ടിവി വന്നകാലത്ത് പകല്‍ ക്രിക്കറ്റ് കണ്ട് രാത്രി സിനിമയെങ്ങാനും കാണുമ്പോള്‍, 'കുട്ടികള്‍ ക്ഷീണിച്ചുപോയി' എന്ന് പറയാറുണ്ടായിരുന്നു...
കഥ പറയാനും കളിയാക്കാനും മുത്തശ്ശിമാര്‍ അടുത്തില്ലാത്ത ഇന്നത്തെ ലോകത്തെ കുട്ടികളുടെ കാര്യം ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍ ?..
വീണയുടെ, കഥ പറയുന്ന ശൈലി കൊള്ളാം..
Post a Comment