Monday, November 06, 2006

ജനനത്തീയതി

പണ്ട് ഞങ്ങളുടെ ലാബ് അസ്സിസ്റ്റന്റായിരുന്ന ചാക്കോ ചേട്ടന്‍ മോനെ എല്‍ . കെ. ജി
യില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയി. നഗരത്തിലെ ഒരു “സ്വാശ്രയ” സ്കൂളിലായിരുന്നു പോയതു.
അപേക്ഷ പൂരിപ്പിച്ചപ്പോള്‍ ജനന വര്‍ഷം ചാക്കോ ചേട്ടന്‍ ഇങ്ങനെ എഴുതി : 1998-99.
ഗുമസ്തന്‍ ചോദിച്ചു ഇതെന്താ ഇഷ്ടാ ഒരുമാതിരി ഓഫീസിലും ബാങ്കിലുമൊക്കെ സാമ്പത്തിക വര്‍ഷം
എഴുതുന്ന പോലെ 1998-99 ?. 98 ഓ 99 ഓ ? ഏതെങ്കിലും ഒന്നെഴുത്
ചാക്കോ ചേട്ടന്‍ പറഞ്ഞു : കുഞ്ഞേ, മറിയാമ്മ പെറ്റതു ഡിസംബര്‍ 31 നു രാത്രി 11.55 നും 12.10 നും
ഇടയ്ക്കാണെന്നാ നേഴ്സമ്മ പറഞ്ഞതു. അപ്പോപ്പിന്നെ 98 ലും വരും 99 ലും വരും. 98 ആണൊ 99
ആണൊ എന്നു ഞാനിപ്പൊയെങ്ങനാ കുഞ്ഞേ തറപ്പിച്ചെഴുതുന്നെ?.
വിയര്‍ത്തത് ഗുമസ്തന്‍!!.

- വീണ.

10 comments:

വീണ said...

ചാക്കോച്ചേട്ടന്‍ ജനനത്തീയതി ഇങ്ങനെ എഴുതി.....
-വീണ

സൂര്യോദയം said...

ഹ ഹാ... അത്‌ കലക്കീ...

സുല്‍ |Sul said...

ജനന വര്‍ഷം മാത്രം ചോദിക്കുന്ന സ്വാശ്രയം ആദ്യമായി കാണുവാ അല്ല കേള്‍ക്കുവാ‍.

31/12 ആണ് ദിനമെങ്കില്‍ 98 വര്‍ഷം
1/1 ആണെങ്കില്‍ 99 വര്‍ഷം.

ഇതില്‍കൂടുതല്‍ എന്താ വേണ്ടെ.

ഓ.ടാം. : വീണയുടെ ജനന വര്‍ഷം ഏതാ? (പ്രൊഫൈല്‍ നോക്കി ഞാന്‍ കോപ്പിയടിക്കില്ല. സത്യം)

-സുല്‍

വീണ said...

സുല്ലേട്ടാ,
ആയിരത്തി തൊള്ളാ‍യിരത്....... ങാ. ങാ അതു വേണ്ടാട്ടൊ!!.

സുഭദ്രം, അതു കൊള്ളാട്ടോ ജന്മദിന/വര്‍ഷ ശൂന്യര്‍..??? പുതിയ ഐഡിയ.

സു | Su said...

ഏതായാലും ചാക്കോച്ചേട്ടന്‍,അതുപോലൊരു പാതിരാത്രിയില്‍ കല്യാണം കഴിക്കാഞ്ഞത് നന്നായി. അല്ലെങ്കില്‍ അതോ ഇതോ എന്നാലോചിച്ച് രണ്ട് വാര്‍ഷികദിനം ഉണ്ടാക്കിയേനെ. ;)

മുസാഫിര്‍ said...

കുട്ടിക്കെന്താണു പേരിട്ടത് , വീ‍ണാ,

സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍ ‘ എന്നൊ മറ്റൊ ആണൊ ?

ചന്ദ്രസേനന്‍ said...

വീണെ ഇതു വായ്ച്ചപ്പൊ ആകപ്പാടെ ഒരു അങ്കലാപ്പ്....

പിന്നെ കൊച്ചുണ്ണി പറയാറുള്ളതോര്‍ത്തപ്പൊ സമാധാനമായി..

ചന്ദ്രസേനന്‍ said...

കായംകുളം കൊച്ചുണ്ണിയല്ല...ആ സെന്‍സര്‍ബോഡ് കൊച്ചുണ്ണി..

വീണ said...

ചന്ദ്രുവേട്ടാ, ഈ സെന്‍സര്‍ ബോര്‍ഡ് കൊച്ചുണ്ണിയുടെ പരിപാടിയിലും ഒരു ആന ബ്ലന്ഡര്‍ ഒന്നു രണ്ട് “ഉപ്പുസോഡാ”യ്ക്കു മുന്‍പു കേട്ടു. പിന്നെ ആ ജോയിച്ചേട്ടനെ വിളിച്ചിട്ടു കിട്ടിയതുമില്ല. സംഭവം എന്താന്നല്ലെ, അതിലെ ക്രേസി കാളില്‍ ഒരാളെ വിളിച്ചു പറ്റിക്കുന്നുണ്ടായിരുന്നു. തടി കുറയ്ക്കാനുള്ള ആയുര്‍വേദത്തിന്റെ എന്തൊ മരുന്നു വില്‍ക്കുന്ന സ്ഥാപനം എന്നു പറഞായിരുന്നു കാള്‍. അതില്‍ അയാള്‍ പറയുന്നതു കേട്ടു. ഇരുപത്തഞ്ചു മുപ്പതു കൊല്ലമായി ഞാന്‍ ഈ പണി ചെയ്യുന്നു ഇതു വരെ ആരും പരാതി പറഞി ട്ടില്ല എന്നൊക്കെ. ഒടുവില്‍ ക്രേസി റ്റി.വീ ന്നാണെന്നു പറഞപ്പോള്‍ മറ്റേ ആള്‍ ചോദിക്കുകയാണ് ഓ കലാഭവന്‍ പ്രജോതേട്ടനായിരുന്നോ എന്നു!.
25-30 കൊല്ലം കട നടത്തുന്ന ആള്‍ക്കു കുറഞതു 45-55 വയസ്സെങ്കിലും വരില്ലെ?. പിന്നെങനെ പ്രജൊദിനെ ഏട്ടാന്നു വിളിക്കും. അപ്പൊ പറഞു വിളിപ്പിക്കുമ്പം ഇതൊക്കെ നേരത്തെ ക്ലാസ്സെടുക്കേണ്ടതല്ലെ?. അതു കൊണ്ടു കൊച്ചുണ്ണി യും ശരിയല്ല കേട്ടോ!!.
- വീണ.

ചന്ദ്രസേനന്‍ said...

കേട്ടു :(...എന്നാലും അപ്പോഴും കൊച്ചുണ്ണി പറഞ്ഞില്ലെ ...”കഥയില്‍ ചോദ്യമില്ല”..:)