ഇന്നു ഞായറാഴ്ച , പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. കുറെ വരയും തൊഴിയും
അതൊക്കെ കഴിഞ്ഞു. എന്നാപ്പിന്നെ കുറച്ച് കപ്പലണ്ടി (നിലക്കടല)
വറക്കാമെന്നു കരുതി. (അനിയന് അപ്പൂസ് കുറെ നാളു കൊണ്ടെ പറയുന്നു അവനു
കപ്പലണ്ടി വറുത്തു കൊടുക്കണമെന്നു) അങനെ അച്ചന്റെ കാലുപിടിച്ച് ( ചന്ദു
ചേട്ടനെ പോലെ പുറം ചൊറിയാന്‍ തോന്നിയില്ല) കുറെ തോടുള്ള കപ്പലണ്ടി
അവന് വാങി വച്ചിരുന്നു. മണലും അവന് തന്നെ സാംഘടിപ്പിച്ചു. (ഇപ്പോ മണലിനാണെങ്കി എന്താ പാട് ... അപ്പുറത്തെ അങ്കിള്‍ വീടു വയ്ക്കാന്‍ ഇറക്കിയ മണലീന്നു ചെറുക്കന് വെളുപ്പിനെ പോയി തപ്പിയതായിരിക്കണം.)
അടുക്കളയില്‍ കൊണ്ടു ചെന്നാല്‍ അമ്മ ഓടിയ്ക്കും അതു കൊണ്ടു മുറ്റത്ത് തീയ് കൂട്ടി വറുക്കാന്‍ തുടങി. ചെറുക്കനാണേല്‍ അടുത്തൂന്നു മാറൂല്ല. ശരിയായോ വീണേച്ചിയേ... ശരിയായോ വീണേച്ചിയേ... എന്നു നാഴികയ്ക്കു നൂറു വട്ടം ചോദിച്ചൊണ്ട് പുറകെ നടക്കുന്നു. എന്തൊരു നാശം എന്തെങ്കിലും ഒന്നു ചെയ്തു കൊടുക്കാമെന്നു കരുതിയാല്‍ സ്വൈരം തരില്ലെന്നേയ്. കപ്പലണ്ടി മൂക്കുന്ന മണം വന്നപ്പോഴെ ഓടിയെത്തി വാങാറായോ (എടുക്കാറായോ) എന്നും തിരക്കി. ഇപ്പത്തരാം എന്നു പറഞു അവിടെ പിടിച്ചിരുത്തി. ഒരു പേപ്പര്‍ നിലത്തിട്ട് അതില്‍ തണുക്കാനായി മണലോടെ നിരത്തിയിട്ടു. അവനെ കാവലിനായി ഇരുത്തിയിട്ടു ഞാന്‍ കുളിക്കാന്‍ പോയി.
കുളിയൊക്കെ കഴിഞ്ഞ് തിരികെ വന്നപ്പൊഴുണ്ട് എന്റ്റമ്മച്ചിയേ പേപ്പറും, മണലും കുറെ തോടും!..എന്താ ചെയ്യാ?. ചെറുക്കനുണ്ട് കുറെ അപ്പുറത്ത് മാറിയിരുന്നു ചിരിക്കുന്നു!!.
- വീണ.
Saturday, November 04, 2006
Subscribe to:
Post Comments (Atom)
12 comments:
ഇന്നു ഞായറാഴ്ച , പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. കുറെ വരയും തൊഴിയും
അതൊക്കെ കഴിഞ്ഞു.
-വീണ
നിലക്കടല വറുക്കുന്നതിനു മുന്‍പുണ്ടായിരുന്ന വരയും തൊഴിയും വറുത്തതിനു ശേഷവും ഉണ്ടായിരുന്നൊ ? രസമായിട്ടുണ്ട് എഴുത്ത് ..
കൊള്ളാം ഇന്‍സ്റ്റെന്റ് പോസ്റ്റ്...
ഇന്നു ഞായറാഴ്ചയല്ലേ....മറ്റോന്നും ചെയ്യാനില്ല...അലക്കാനുള്ള തുണിയൊക്കെ വാഷിങ്ങ് മെഷീനിലിട്ട്...ചുമ്മാതിരിക്കുമ്പോഴതാ..ആരോ കപ്പലണ്ടി വറക്കുന്ന മണം...വന്നു നോക്കിയപ്പോഴതാ...ചേച്ചിയും അനിയനും കൂടി കപ്പലണ്ടി ഒക്കെ തിന്ന് കുറേ മണലും..തോടും മാത്രം... ഇനി കുറേ കപ്പലണ്ടി വാങ്ങിയിട്ടു തന്നെ കാര്യ്ം...ഡാ..വേഗം വാ...നമ്മുക്കിന്നു കപ്പലണ്ടി വറുക്കാം...നന്ദി ഒരു sunday idea തന്നതിന്...:)
അന്‍വറേ, എനിക്കു കിട്ടീല്ല ചെക്കനാ തിന്നതു മുഴുവന്‍!!.
-വീണ
വീണ, മനോഹരമായിരിക്കുന്നു.:)
ഇങ്ങക്ക് സ്വാഭാവികമായി നര്‍മ്മം വഴങ്ങുന്നു. വളരെ നല്ലത്.
ഇതേ മാതിരി നര്‍മ്മം എടുത്ത് അമ്മാനമാടുന്ന ഒരാള്‍ ഈയിടെ ബ്ലോഗ്ഗില്‍ വന്നിരുന്നു. പക്ഷേ വന്നേലും സ്പീഡില്‍ ആള് കെട്ടിപ്പോയി. അപ്പോ ഇനി വീണയുടെ നറുക്ക് ഉടനെ വീഴുന്ന ലക്ഷണമുണ്ട്. :)
(ഞാന്‍ ഈയിടെ ഒരു ബ്ലോഗിലും നില്‍ക്കാറില്ല. ഓട്ടമോട് ഓട്ടമാണ്)
ആദീ, നന്ദി.
ഭൂതകാലത്തിന്റെ നഷ്ട സ്വപ്നങളുടെ പുറന്തോടു പൊട്ടിച്ചു വര്‍ത്തമാനത്തിലേയ്ക്കു വരൂ. ഭൂതകാലത്തില്‍ കിടന്നോടിയിട്ടു എന്തെടുക്കാനാ?.ഈ വര്‍ത്തമാനവും വരാനിരിക്കുന്ന ഭാവിയെയും കണ് തുറന്നു കാണൂ.
-വീണ.
കുട്ടന് ചേട്ടാ,
തൊഴിച്ചെന്നതു നേരാ - അവന്റെ പുറത്ത് സത്യമായിട്ടും വരയിട്ടതു ഞാനല്ല.
കമ്പ്യൂട്ടറുകളുടെ ഇടയില്‍ പാമ്പുകളുണ്ടെ. സത്യം ഇന്നാളൊരിക്കല് ഒരു സുഹൃത്ത് ഒരു പടം അയച്ചു തന്നു സി.പി.യു ന്റെ ഉള്ളില്‍ നിന്നും പാമ്പിനെ പിടിച്ച ഫോട്ടൊ!!.
- വീണ.
ഭൂതകാലമെന്നത് നഷ്ടവസന്തങ്ങളാണെനിക്ക്. കൂട്ടുകാരുടെ ധാരാളിത്തം, അര്മ്മാദത്തിനായുള്ള ദിനരാത്രങ്ങള്‍, ഒരു കോളേജും ഒരു ഹോസ്റ്റലും നിറയെ സമാനമനസ്കര്‍ അടുത്ത കുരുത്തക്കേട് എന്ത് ഒപ്പിക്കും എന്നതില്‍ റിസര്‍ച്ച് നടത്തി നടന്ന കാലം, സിനിമക്കു സിനിമ പഞ്ചാരക്കു പഞ്ചാര ബൈക്ക് റെയ്സിനു ബൈക്ക് റെയ്സ് ബീച്ചിന് ബീച്ച്, അങ്ങനെ അങ്ങനെ :)
ഇപ്പോ ഓര്‍ക്കുമ്പോള്‍ വല്ലാത്ത നഷ്ടബോധം.
qw_er_ty
വീണേ... അപ്പോ സണ്‍ ഡേ ഹോബി’യിലോട്ട് ഒരു ഐറ്റം കൂടെ കയറി അല്ലേ - കടലവറുക്കല്!
വറുത്ത് കരിച്ചില്ല... മൊരിച്ചതേയുള്ളു - നന്നായി :)
ആദീ,
നഷ്ട്ങള് നഷ്ട്ങള് തന്നെ. വേദനിച്ചിട്ടെന്തു കാര്യം?. ഒമര്ഖയാമങ്കിളിനെ കണ്ടു പഠിക്കൂ.
പിന്നെ വല്ലപ്പോഴും, നസീറങ്കിളിന്റെ പിക്നിക്, ലാലേട്ടന്റെ സുഖമോ ദേവി, സര്‍വ്വകലാശാല, അതൊക്കെ ഒന്നു കാണൂ ഒക്കെ ശരിയാവും.
-വീണ
വീണേ, വൈകിയ ഒരു സ്വാഗതം..
ഒരു വേള കുട്ടിക്കാലത്തേക്ക് കൂട്ടി കൊണ്ടു പോയി ഈ എഴുത്ത്.വിശേഷങ്ങള്‍ ഇനിയും പോരട്ടെ
Post a Comment