Wednesday, November 01, 2006

വഴി തെറ്റിയ മന്ത്രി!

പുട്ടും പയറും പപ്പടവും ഇടിച്ചു യോജിപ്പിച്ചു ബസ് വരും മുന്‍പേ
എങ്ങനെയെങ്കിലും ഒന്നകത്താക്കി പോകാന്‍ ധൃതി വയ്ക്കുമ്പൊഴാണ് ചെറുക്കന്റെ
(എന്റെ അനിയന്‍ - അപ്പൂസ്) ഒരു ക്വസ്റ്റ്യന്‍ .
അപ്പഴേ വീണേച്ചി ആക് ച്വലി എന്താ സംഭവിച്ചെ?.
എന്തു സംഭവിക്കാന്‍ ? പുട്ടു പൊടിച്ചു, പപ്പടവും പയറും കൂട്ടി കുഴച്ചു. എന്തേ?.
ച്ചേയ് അതല്ല. ഇന്നലേയ് പ്രധാന മന്ത്രി വന്നപ്പം... ഞാന്‍ വാര്‍ത്ത മുഴുവന്‍
കേട്ടില്ല.
അതാണു കുഴപ്പം നീ കേള്‍ക്കേണ്ടതു നേരെ ചൊവ്വേ കേള്‍ക്കില്ല.. അതെങ്ങനെ
നിനക്കു പരസ്യം മതിയല്ലോ?. പോ...പോ‍.. പോയി പേപ്പര്‍ നോക്കി മനസ്സിലാക്ക്
(സത്യത്തില്‍ മുഴുവനായി ഞാനും കേട്ടില്ല. മാത്രവുമല്ല കേട്ടതു ചെറുക്കനോടു
പറയാനും കൊള്ളില്ല അതു കൊണ്ട് ചെറുക്കനെ വെരട്ടി!! എങനെയുണ്ടെന്റെ
പുത്തീ.....?).

‘പ്രധാനമന്ത്രിയെ വഴി തെറ്റിച്ചു’ എന്നു കേട്ടപ്പം ഞാനൊന്നു ഞെട്ടി!. മാനം
മര്യാദയ്ക്കു കഴിയുന്ന ആളാണ് നമ്മുടെ സര്‍ദാര്‍ജി. അദ്ദേഹത്തെ കേരളത്തില്‍
കൊണ്ടുവന്നു വഴി തെറ്റിച്ചൊ?. (ഒന്നാമതു കേരളത്തില്‍ പീഡ്ഡനത്തിന്റെയും
വാണിഭത്തിന്റെയും കാലം. വല്ല ക്ലിന്റനങ്കിളുമാണേല്‍ പോട്ടേന്നു വയ്ക്കാം.
അങ്ങേരു ആളത്ര ശരിയല്ലല്ലോ!.) എന്നാലും കേരളക്കരുടെ ഓരൊ പണിയേ..
പിന്നെയാണു മനസ്സിലാ‍യതു അദ്ദേഹത്തിനെ ‘വഴിതെറ്റിച്ചതല്ല‘ ഞങ്ങടെ
തിരോന്തരത്തെ ഡ്രൈവര്‍ ചേട്ടന് വഴി തെറ്റിയതാണെന്ന്. വെറുതെ മനുഷ്യന്
കണ്‍ഫ്യൂഷ്യനുണ്ടാക്കി.
ഞങ്ങള്‍ക്കും നല്ല കാലം വരാന്‍ പോണു. അറിഞ്ഞില്ലേ എയര്‍ പോര്‍ട്ടില്‍
പുതിയ ടെര്‍മിനല്‍ , വിമാനം നന്നാക്കാന്‍ ഹാങ്കര്‍ . ഹോ.. അങനെയിപ്പം
കൊച്ചി ക്കാരു മാത്രം സുഖിക്കേണ്ട. ഇനി ഞങടെ വിഴിഞ്ഞം പോര്‍ട്ട്
കൂടെയൊന്ന് ശരിയാക്കിത്തരണെ എന്റെ ആറ്റുകാലമ്മേ. എന്നിട്ടു വേണം
ഞങള്‍ക്കൊന്നു ഞെളിയാന്‍ ...!
- വീണ

18 comments:

വീണ said...

പ്രധാന മന്ത്രിയെ ‘വഴി തെറ്റിച്ചെന്നു‘ കേട്ടപ്പോ ഒന്നു ശങ്കിച്ചു.
-വീണ

Santhosh said...

പീഡനം എന്നു മതി വീണേ.

Areekkodan | അരീക്കോടന്‍ said...

എന്തു സംഭവിക്കാന്‍ ? പുട്ടു പൊടിച്ചു, പപ്പടവും പയറും കൂട്ടി കുഴച്ചു. എന്തേ?.
മറുപടി അസ്സലായി...വളരെ വളരെ ഇഷ്ടപ്പെട്ടു...പക്ഷെ കൊച്ചിക്കരോടുള്ള അസൂയ സ്ത്രീ ജന്മം തന്നെ അല്ലേ?

Peelikkutty!!!!! said...

അല്ലാ..ഇന്നു പുട്ടു ഡേ ആണൊ..ആദ്യം കണ്ടു വക്കാരിപുട്ട്,പിന്നെ സുല്ലിന്റെ പുട്ട് മാഷ് ..ഇതാപ്പം ഇവിടെ പുട്ടും പപ്പടോം..

-ഒരു പുട്ടു ഫാനി.

സുല്‍ |Sul said...

പുട്ടടിച്ചു ബസ്സില്‍കേറുന്ന പരിപാടിക്കു അഗ്രുപറഞ്ഞപോലെ കോപ്പിറൈറ്റ് ഉണ്ട് വീണെ. ഇനി വീണയെ സ്യൂട്ട് ഇടീക്കേണ്ടിവരോ ആവൊ

-സുല്‍

സു | Su said...

അനിയനെ വിരട്ടിയതിന്റെ സന്തോഷം ഫോട്ടോയില്‍ കാണുന്നുണ്ട്. :)

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഇപ്പ മനസ്സിലായാ... ഒരു തിരോന്തൊരം ഡ്രൈവര്‍ ചേട്ടന്‍ മതി നമ്മുടെ പ്രധാനമന്ത്രിയെ പേടിപ്പിക്കാന്‍ ....അല്ലേ വീണേ...

ഗുപ്തന്‍സ് said...

വീണക്കുട്ട്യേ..നന്നായിട്ടുണ്ട്‌ പുട്ടുപുരാണം.. കൊച്ചീക്കാരോടുള്ള ആ അസൂയ അസ്സലായിട്ടുണ്ട്‌..

മുസാഫിര്‍ said...

വീണക്കുട്ടി.
പുട്ടും പയറും പപ്പടവും ? പഴം വിട്ടില്‍ ഉണ്ടായിരുന്നില്ല അല്ലേ ?

സൂര്യോദയം said...

വീണേ... നന്നായി (വീണത്‌ നന്നായി എന്നല്ല ഉദ്ധേശിച്ചത്‌)

കുറുമാന്‍ said...

തിരിവനന്തപുരം എയര്‍പോര്‍ട്ട് കുളിച്ചാല്‍ നെടുമ്പാശേരിയാകുമോ? പറയൂ ബൂലാകരെ?

വീണേ - നമകാലീന സംഭവങ്ങള്‍ അങ്ങനെ പോരട്ടെ

sreeni sreedharan said...

തിരോന്തരം എയര്‍പോട്ട് കുളിച്ചാല്‍ നെടുമാശ്ശേരി ആവില്ലെന്നു മാത്രമല്ല, വരുന്ന സായിപ്പന്മരോട് “സ്വാഗതം അപ്പീ” എന്നു പറഞ്ഞാല്‍ ഇടീം കിട്ടും :)

(കുറു എന്നെ രക്ഷിച്ചോണേ ;)

Unknown said...

ഡേയ് ഡേയ് പച്ചാളം... വിട്ട് കളി... കൊച്ചിയെ കുറിച്ച് പറയിക്കല്ല്... കൊട്ട്‌കള് വാങ്ങിച്ച് പിടിക്കും മച്ചമ്പി... എയര്‍പ്പോര്‍ട്ടിനെ പറഞ്ഞതെ അതോട നിക്കട്ട്... മതി... ഇനിയൊരു ഭൂമിശാസ്ത്രപരമായ ചേരിതിരിവിന് ഈ ബ്ലോഗ് ശക്തമല്ലാ‍ാ... :)

ചന്തു said...

ഹും..ഈ നെടുമ്പശ്ശേരിയൊക്കെ എന്ന ഉണ്ടായെ ? വീണേ നമ്മളോടാകളി അല്ലേ ! പ്രധാനമന്ത്രിയെ വരെ വഴി തെറ്റിച്ചവരാ നമ്മള്‍ അല്ലേ..അങ്ങോട്ടു പറഞ്ഞ് കൊട് ;-))

വീണ said...

ചേട്ടന്മാരേ,
ഈ കൊമ്പത്തെ നെടു നെടുമ്പാശ്ശേരിയൊക്കെ വരും മുന്‍പു സായ്പന്മാര്‍ കേരളം കാണാന്‍ ഈ പാവം തിരോന്തരം വിമാനത്താവളത്തിലെ കൊടും ചൂടിലും പൊടിയിലും വിയര്‍ത്ത് പുറത്തു വരുമ്പൊള്‍ ഞങള്‍ പാവം തിരൊന്തരന്കാരന്റെ “സ്വാഗതം അപ്പീ” യും കേട്ട് അവര്‍ അണിയിച്ച ചന്ദന മാലയും സിന്ദൂര തിലകവുമായാണ് കൊച്ചിയിലെത്തിയതെന്ന പഴം പുരാണം മറക്കല്ലേ .
ഞാന്‍ ഒറ്റയ്ക്കല്ല, പൊന്നമ്പലം ചേട്ടനും, ചന്തു ചേട്ടനും ഒക്കെ എനിക്കു കൂട്ടുണ്ട് ഓര്‍മ്മകള് ഉണ്ടായിരിക്കണം.
-വീണ.

ഇടിവാള്‍ said...

വീണക്കുട്ടി, നന്നായി കേട്ടോ ;)

പക്ഷേ, കൊച്ചിയില്‍ ഡൊമസ്സ്റ്റിക്ക് ടെര്‍മിനല്‍ പണ്ടേ ഉണ്ടായിരുന്നല്ലോ, അതിലൂടെ പല സായിപ്പന്മാരും, തിരോന്തരം അപി കാണാതേയും കേള്‍ക്കാതേയും വന്നിട്ടുണ്ടേ..

ജയ് നെടുമ്പാശ്ശേരി .. ;)

Rasheed Chalil said...

ഹ ഹ ഹ കൊള്ളാം വീണാ... (ചുള്ളാ... എന്നണ് പറയാന്‍ വന്നത്. ഇവിടെ ചുള്ളീ എന്ന് പറയേണ്ടി വരുമോ ? - ഇത് ഓടോയാണോ ?)

asdfasdf asfdasdf said...

വീണേ നന്നായി എഴുത്ത്.

കേരളത്തിന്റെ തലസ്ഥാനത്തെ അപ്പികളുടെ തന്‍പ്രമാണിത്തവും അസൂസയും നിമിത്തമാണ് തിരോന്തരം വി(മാ)നത്താവളം ഇതുവരെ പുഷ്ടിപ്പെടാത്തതെന്ന് പറഞ്ഞാല്‍ അതില്‍ കഴമ്പില്ലാതില്ല. മുന്നൂറോളം കോടിചെലവിട്ട് ഇപ്പൊപണിയുന്ന സാധനത്തില്‍ ഒരേസമയം മൂന്നു ഫ്ലൈറ്റിനേ നില്‍ക്കാന്‍ കഴിയു. അതും നാലുകൊല്ലത്തെ പണിക്ക് ശേഷം..
qw_er_ty