Wednesday, November 01, 2006

പറയാമോ?




ഈ രണ്ടു ചിത്രങളും എന്താണെന്നു പറയാമോ?. (കഴിയുമെങ്കില്‍ നല്ല അടിക്കുറിപ്പുകള്‍ കൂടെ ഇടണേ!).
ഉത്തരങ്ങള്‍ ഞാന്‍ അടുത്ത് പോസ്റ്റിലിടാം.
- വീണ.

18 comments:

P Das said...

കണ്ണിന്റെ ക്ലച്ച് പിടിക്കാഞ്ഞിട്ടോ,
കമ്പ്യുട്ടറിന്‍ മോണിട്ടറ് കേടായിട്ടോ,
അടിച്ച കള്ളിന്റെ ബലം കൂടിയിട്ടോ...?
കണ്ണ് പിടിക്കണില്ല കുട്ട്യേ!

ആദ്യത്തേത് ആകാശം,മേഘം.. പിന്നത്തെ ഒരു തിരി നാളം..ശരിയാണോ?

Mubarak Merchant said...

മോളിലത്തത് വിന്‍ഡോസ് എക്സ്പീടെ ബാക്ഗ്രൌണ്ട് പടം.
അടീലത്തത് സൂര്യാസ്തമയം.

മുസാഫിര്‍ said...

വീണ വെളുപ്പാന്‍ കാലത്ത് കണ്ട സ്വപനത്തിന്റ്റെ ഫോട്ടൊ .

Anonymous said...

തടാകക്കരയിലെ പച്ചപ്പുള്ള ഒരു മൈതാനം
പിന്നെ സായം സന്ധ്യ / ഉഷസ്സ് ?.

നന്ദു.

വഴിപോക്കന്‍ said...

ആദ്യത്തേത്‌ വാല്‍ക്കണ്ണാടി
രണ്ടാമത്തേത്‌ ഭൂതക്കണ്ണാടി
മൂന്നാമതൊരു ചിത്രമുണ്ടായിരുന്നെങ്കില്‍ ആറന്മുളക്കണ്ണാടിയെന്ന് പറയാമായിരുന്നു

keralafarmer said...

വെള്ളെഴുത്ത്‌ ബാധിച്ചതുകൊണ്ടാകാം മുകളിലത്തേത്‌ ഒരു പുഷ്പം താഴത്തേത്‌ കത്തിവീഴുന്ന എണ്ണതുള്ളി.

Santhosh said...

സുല്ല്.

Adithyan said...

ഒന്നാമത്തെത് - പ്രാചീന ശിലായുഗത്തിനും ഹിമയുഗത്തിനും ഇടക്ക് ജീവിച്ചിരുന്ന ആര്‍ക്കിയോപ്‌ടെറെക്സ് എന്ന ദിനോസര്‍ പക്ഷി ഒരു മൈതാനത്തിനു മുകളില്‍ക്കൂടി പറക്കുന്നതിനെ കുടിയന്‍ ബൈജു ഫോട്ടോയെടുത്താല്‍ എങ്ങനെ ഇരിക്കും എന്നതിന്റെ സാമ്പിള്‍

രണ്ടാമത്തെത് - ചുവന്ന എല്‍.പി.ജി ഗ്യാസ് സിലിണ്ടര്‍ വെല്‍ഡ് ചെയ്യുന്ന ഫ്ലെയിമിന്റെ സ്പാര്‍ക്കിന്റെ പടം ശ്രീജിത്തോ പച്ചാളമോ ക്യാമറയില്‍ എടുത്തത്. എന്താ സംഭവം എന്നറിയാന്‍ എത്തിനോക്കുന്ന ഒരു നീര്‍ക്കോലിത്തലയും ചിത്രത്തില്‍ കാണാവുന്നതാണ്.

nalan::നളന്‍ said...

അതു കലക്കി ആദീ..
സത്യം പറ , പുതിയ ക്യാമറ വച്ചെടുത്ത ആദ്യത്തെ പടങ്ങളല്ലേ, അതോ‍ സ്മിര്‍നോഫിനു പരസ്യപ്പടം പിടിച്ചതാണോ ?

Adithyan said...

യ്യോ ഇതു ഞാനല്ലേ...

ഇത് വീണ

വീണ, ഒരു ഉപചാരം ഉള്ളതു മറന്നു - വെല്‍ക്കം റ്റു ബ്ലോഗ് വേള്‍ഡ്, നൈസ് റ്റു മീറ്റ് യു.

sreeni sreedharan said...

എന്‍റമ്മച്ചീ..
സമ്മതിച്ചു തന്നിരിക്കുന്നൂ.... :)

(പച്ച സമാധാനം, ചുവപ്പ് ക്യൂബയിലും ഹിരോഷിമയിലും തെറിച്ചു വീണ നിരാലമ്പരായ ആളുകളുടെ രക്തം, മഞ്ഞ (പിത്തമായിരിക്കും..) അ..അതെ...അല്ല..മൌനം,മൌനം ;)


സ്വാഗതം!

സുല്‍ |Sul said...

ഹൊ വീണേ ഇതിനാണൊ നീ വന്നത്.

ഞാന്‍ കണ്ണില്‍ എണ്ണയൊഴിചു കാത്തിരിക്കുകയായിരുന്നു. ഈ പടം കണ്ടിട്ട് കണ്ണിലെ എണ്ണ കണ്ണില്‍തന്നെ സ്ഥിരതാമസമാക്കിയൊ എന്നൊരുസംശയം.

ഏതായാലും ബ്ലറാനെന്തെളുപ്പം അല്ലെ

-സുല്‍

സുഗതരാജ് പലേരി said...

ഫോട്ടം പിടിക്കുമ്പം കൈ വിറച്ചതാ.

Anonymous said...

ആദ്യത്തേത്‌ ചെടികളുടേയും ആകാശത്തിന്റേയും പ്രതിബിംബം വെള്ളത്തില്‍ പതിച്ചപ്പോള്‍.
രണ്ടാമത്തേത്‌ ഒരു തിരിനാളം,
ഒരു ചുവന്ന തിരശ്ശീലക്കു മറു വശത്തുനിന്നും എടുത്തത്‌.
ശരിയാണോ? സമ്മാനം വല്ലതുമുണ്ടോ?

വീണ said...

ചക്കര,ഇക്കാസ്, മുസഫിര്‍, നന്ദു, വഴിപോക്കന്‍, കേരള ഫാറ്മര്‍, സന്തോഷ്, ആദിത്യന്‍, നളന്‍, പച്ചാളം, സുല്‍, സുഗതരാജ്, ഇടശ്ശേരി...എല്ലാവര്‍ക്കും നന്ദി. ചാനലുകാര്‍ ചോദിക്കുമ്പോലെ ഒരു കുസൃതി ചോദ്യമാണു. സീരിയസ്സായി എടുക്കണ്ട K'ട്ടോ? സസ്പെന്‍സ് രണ്ടു ദിവസം കൂടെ നില്‍ക്കട്ടെ എന്താ?.
- വീണ.

ഡാര്‍വിന്‍ said...

I think the first one is desktop picture of windows xp. another one is...bomb blasting in iraq...???

Unknown said...

വീണേ,
തിരശ്ഛീനമായ നിരാലംബതയുടെ പരിഛേദനമായേ എനിക്ക് ഇതിനെ കാണാന്‍ കഴിയൂ. ഞാനും ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍കേസും പണ്ട് അമ്പലക്കര തെച്ചിക്കാവിലെ പൂരപ്പറമ്പില്‍ ബീഡി വലിച്ചിരിക്കുമ്പോള്‍ ഒരിക്കല്‍........

(ഞാനിപ്പോ അന്റാര്‍ട്ടിക്കയിലാ... എന്തൊരു തണുപ്പെന്റമ്മച്ചീ....) :-)

Siju | സിജു said...

ആദ്യത്തേതു കിടക്ക
രണ്ടാമത്തേതു കണ്ണാടി
ഞാന്‍ ഭയങ്കര ഡിഫ്രന്റാ..