“ഹലോ സുരേഷേട്ടാ എവിടെത്തീ ..”
“ദാ....എത്താറായല്ലോ.. എന്താടീ...?”
“ ഇല്ല ഞാന്‍ വെറുതെ തിരക്കീന്നെയുള്ളൂ”
“ അതെന്താ ഫോണില്‍ ട്രെയിന്റെ ശബ്ദം....?”
“...ഹത്....അതു പിന്നെ ....ടീവീലാ..ചേട്ടാ.. സീരിയല്‍ നടക്കുന്നു.
നായിക പഴയ കാമുകനെ തിരക്കിപ്പോയതാത്രെ.....!”
“..ഓ.ക്കെ ഓ..ക്കെ മോളെവിടേ..?”
“...അവളോ......അവളപ്പുറത്തെ ചേച്ചീടടുത്ത് നിക്കുവാ.. ഇവിടെ നിന്നിട്ട്
ഭയങ്കര ബഹളം എനിക്കാണേല്‍ രാവിലേ തുടങ്ങീതാ തലവേദന... പിന്നേയ്...
ഞാന്‍ വിളിച്ചതേ ..... ഇന്നു ഞാനൊന്നും ഉണ്ടാക്കീലാട്ടൊ വരുമ്പോ കഴിക്കാന്‍
എന്തേലും മേടിച്ചോണ്ട് വരണേന്നൊന്നു പറയാനാ.......ലാന്റ് ഫോണ്‍ കേടാ അതോണ്ടാ..”
“ഓ..ക്കെ ഓക്കേ നീ മൊബൈലിലെ കാശു കളയണ്ടാ. . ഞാന്‍ വരുമ്പൊ
എന്തെങ്കിലും കൊണ്ട്വരാം...... ബൈ.”
“ബൈ യേട്ടാ....”.
റെയില്‍ വേസ്റ്റേഷനിലെത്തിയതും ബിന്ദു ധൃതിയില്‍ ഇറങ്ങി ടാക്സി
സ്റ്റാന്‍ഡിലേയ്ക്കു നടന്നു. സുരേഷ് പതിവു പോലെ ബൈക്കെടുക്കാന്‍ ഷെഡ്ഡിലേയ്കും...!!!!!!!
Thursday, January 11, 2007
Subscribe to:
Post Comments (Atom)
26 comments:
ഒരു മൈക്രോ കഥ...ശീലാവതി.
വീണേ നല്ല കഥ...
തേങ്ങ എന്റെ വകയാവട്ടേ
:))
എന്നിട്ടു ? ബാക്കി ഭാഗത്തിനായി ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്നു.. ( പണ്ടു മാത്യൂ മറ്റതിന്റെ നോവലു വായിക്കുമ്പോ കിട്ടണ ത്രില്ലാ.. ;) )
ഇതു പതിവാണോ?
എന്നിട്ടും ഈ സുരേഷേട്ടാ വിളി എന്തിനാ...
സോറി.. മാത്യൂ മറ്റതിന്റെ .. എന്നല്ല,,,,
മാത്യൂ മറ്റത്തിന്റെ എന്നാണ്! 85-95 കാലഘട്ടങ്ങളിലെ, ചെറുപ്പക്കാരുടെ നാഡീ/ധമനി/കോശങ്ങളില്‍ പൈങ്കിളിയുടെ കുളിരു കോരിയൊഴിക്കുന്നതില്‍ ഇദ്ദേഹത്തിനുള്ള പങ്ക് വളരേ വലുതായിരുന്നു! വിക്കിപീടികയില്‍ തപ്പിയാല്‍ വരെ കിട്ടും ! അഞ്ചു സുന്ദരികള്‍ എന്നതായിരുന്നു ഇദ്ദേഹത്തിന്റെ മ്മ്മാസ്റ്റര് പീസ് ;)
സമ്മതിക്കില്ല ഇടിവാളെ, മാത്യൂ മറ്റത്തിന്റെ ഹിറ്റ് “കാവല്‍മാടം” ആണ്, ഒരു റോബിന്റെയും സോഫിയയുടേയും കഥ, ഹൊ എന്തൊരു ടെന്‍ഷന്‍ ആരുന്നെന്നോ, അവര്‍ക്ക് പിള്ളേരും പിള്ളേരുടെ പിള്ളേരും ആയിട്ടാ തീര്‍ന്നത്.
അതിലും എനിക്ക് ഫേവറിട്ട് “ആയിരംകാവ്” ഉം മറ്റും ആയിരുന്നു..
:))
വീണേ, ഓഫിന് മാപ്പ്..പുരാനീ യാദേം..
-പാര്‍വതി.
മിനിയില്‍ നിന്ന് മൈക്രോയിലേയ്ക്ക്...
സംഭവം കൊള്ളാം.
വിവി
ആ കൊച്ച് ഭയങ്കരമായ അര്‍ത്ഥതലങ്ങളുള്ള ഒരു കഥയെഴുതിയിട്ട് നിങ്ങളെല്ലാം കൂടിയതിനെ പൈങ്കിളിയാക്കി.
ഛായ്.. ലജ്ജാവഹം
ഇടിവാളേട്ടാ.. മാത്യ മറ്റതു തന്നെയായിരുന്നു നല്ലത്.
അഞ്ചു സുന്ദരികള്‍ സെന്റ് തെരേസാസ് ഹോസ്റ്റലില്‍ നടന്ന കഥയാണെന്ന് എത്ര ഗോസിപ്പിറക്കിയിട്ടുള്ളതാ.
പാര്‍വതീ.. കാവല്മാടത്തിലല്ലേ സോഫിയുടെ ആങ്ങളമാര് റോബിനെ കാട്ടില്‍ കൊണ്ടു പോയി കൊല്ലാറാക്കി വിടുന്നത്
അലിപ്പഴം, മെയ്ദിനം, ... അതൊരു കാലം :-)
ഹാവൂ, എന്റെ സിമിലര്‍ ടേസ്റ്റുള്ള രണ്ടുപേരെ കണ്ട ശന്തോശം! എന്താ പറയുവാ..
സിജുവേ, പാര്‍വതീ...
വേറൊന്നില്ലേ, ജോണ്സന് ചേട്ടന് ഒരു കോടീശ്വരനായ അന്ധന്, അയാലൊരു പെണ്ണിനെ ( റോസിലിന്?)കെട്ടുന്നു .. അവള് സൂത്രത്തില്‍ വേറൊരു ഗെഡിയുമായി സെറ്റപ്പിലാവുന്നു, ജോണ്‍സന്റെ കൂടെ ജീവിക്കുമ്പോള്‍ ത്അന്നെ...
ജോണ്‍സനു സംശയം തോന്നുന്ന നേരത്താണു അമേരിക്കയില്‍ നിന്നും അദ്ദേഹത്തിന്റെ നേര്‍ച്ചങ്ങാതി ഒരു കണ്ണു വൈദ്യരു വന്ന് ജോണ്‍സന്റെ കണ്ണു മാറ്റിപ്പിടിപ്പിക്കുന്നു രഹസ്യമായി, (റോസിലിന് അറിയാതെ)..
ജോണ്സന് കാഴ്ച തിരിച്ചു കിട്ടിയ ശേഷവും റോസിലിനോട് അന്ധനായിതന്നെ അഭിനയിക്കുന്നു. ചേട്ടായി ഇപ്പ്ലും കണ്ണുപൊട്ടന് ആണെന്നും കരുതി റോസിലിന് ഒരൂസം മറ്റേ ചുള്ളനെ വിളിക്കുന്നു..
ജോണ്സന് ചേട്ടായി രണ്ടെണ്ണത്തിനേം കയ്യോടെ പിടിക്കുന്നു..
അതിന്റെ അവസാന രണ്ടു ലക്കം വായിക്കാനുള്ള ഭാഗ്യം ഈയുള്ളവനുണ്ടായില്ല, കാരണം, അച്ഛ്ഹന് ഒരൂസം ഞാനിതു വായിക്കുന്നതു കണ്ടുപിടിച്ച്, “കഥ ഇതുവരെ” എന്നു തുടങ്ങുന്ന ഭാഗം മുഴുവന്‍ വായിച്ചു. അതോടെ “മ” വാരികകള്വീട്ടില് ബ്ലോക്കു ചെയ്തു !
ആ നോവലിന്റെ പേര് ഓര്‍മ്മയുണ്ടോ ആര്‍ക്കെങ്കിലും ?
റോസിലിന്റെ ആത്മാവിനു നിത്യ ശാന്തി നേര്‍ന്നുകൊണ്ട്..
ഒരു ആരാധകന്
വീണാ ഓഫിന് മാപ്പ്
കാവല്‍മാടം... പാളയം ... ഹവ്വാബീച്ച്... ഇടിവാള്‍ജീ അതല്ലേ മനസാക്ഷിക്കോടതി.
അദ്വന്നേ.. മനസ്സാക്ഷിക്കോടതി !
ഇത്തിരിയാളു പുല്യാണല്ലോ
ഈ സാധനം ഞാന്‍ വായിച്ചിട്ടില്ല, എന്നാലും എന്താ ഒരു ഇമാജിനേഷന്
വീട്ടിലും ഇതും ബ്ലോക്ക്ഡ് ആയിരുന്നു. ദുഷ്ടരായ മാതാപിതാക്കള്‍ എന്നോട് മാത്ര്ഭൂമി വായിച്ചാ മതിയെന്നു പറഞ്ഞു.
ഞാനാരാ മോന്.. സ്കൂളിലെ കൂട്ടുകാരെ കൊണ്ട് ഒരോ ആഴ്ചയും മനോരമ വെച്ചു പുസ്തകം കവര്‍ ചെയ്യിപ്പിച്ചു കൊണ്ടു വരീച്ചു, പകരം എന്റെ കണക്ക് ഹോംവര്‍ക്ക് കോപ്പിയടിക്കാന്‍ കൊടുത്തു :-)
കഥയ്ക്ക് ചേര്‍ന്ന കമന്റുകള്‍!!
തന്നെ തന്നെ സിജു, കണക്കിന്റെ ഹോംവര്‍ക്ക് കാണിച്ച് കൊടുക്കുന്നതിനും കൈയക്ഷരം മാറ്റി ഹിന്ദി-ഇംഗ്ലീഷ് പകര്‍ത്തെഴുതി കൊടുക്കുന്നതിനും എനിക്ക് പ്രതിഫലം കിട്ടിയിരുന്നത് ഇങ്ങനെയായിരുന്നു, ഒരു മുഴുവന്‍ മനോരമയും കൊണ്ടൊക്കെ ബുക്ക് പൊതിയല്‍..
ഇപ്രാവശ്യം നാട്ടില്‍ പോയപ്പോ എട്ടാം ക്ലാസ്സിലെ സഹപാഠീനെ കണ്ടു, അവനെന്നേ മനസ്സിലായില്ല, പരിചയപെട്ട വഴിക്ക് അവനെന്നെ പറ്റി ഓര്‍ക്കുന്ന കാര്യം പറഞ്ഞത് പണ്ട് ക്ലാസ്സിലിരുന്ന് മംഗളം വായിക്കുന്ന എന്നെ സുകുമാരകുറുപ്പ്(സോമനാഥകുറുപ്പ് സാറെന്ന് വിവഷ) ക്വസ്റ്റനടിച്ച് പൊക്കീട്ട് ആന്‍സറും പറഞ്ഞു, അവടെന്താ പണിന്ന് ചോദിച്ച പുള്ളിയോട് വായിച്ചോണ്ടിരുന്ന നോവലിന്റെ കഥയും പറഞ്ഞു കൊടുത്തൂന്ന സംഭവമാന്ന്.അമ്മേടെ കൂടെ നില്‍ക്കുമ്പോഴാ അവന്റെ ഈ അയവെട്ടല്‍, എന്താ ചെയ്യുക..അവനവന് ചെയ്യുന്ന....എന്നൊക്കെയല്ലേ.. :(
(അവനെന്റെ ലോവര്‍ പ്രൈമറിയിലെ ഹിഡ്മിസ്റ്റ്രസിന്റെ മോനാ)കുറെ പഴയ മുഖങ്ങളെ കട് ഹാപ്പിയായി.
അതേയ് ഇടിവാളെ ഇതന്നേല്ലേ ഈ “വാധാ” ഹിന്ദി പടത്തിന്റെ കഥ, എന്തൊരു നെറ്റ്വര്ക്കപ്പാ..ഹൊ!!
വീണേ മാപ്പ്... :))
-പാര്‍വതി.
വീണേ, നല്ല കഥക്കഷ്ണം !!! ഇനിയും എഴുതുക.
ശരിക്കും സിജൂ, ആ പാവം റോബിനെ പെങ്ങളെ പ്രേമിച്ചൂന്ന് പറഞ്ഞ് വേട്ടയ്ക്ക് പോവുമ്പോ കൂട്ടത്തില്‍ കൊണ്ട് പോവുന്നതും എന്നിട്ട് തലയ്ക്കടിക്കുന്നതും എന്നിട്ടയാളെ ഒരു പാവം കാട്ടുമൂപ്പനും പെണ്ണും രക്ഷിക്കുന്നതും എന്നിട്ട് ഒരു റെഞ്ജറിന്റെ വീട്ടിലെത്തുന്നതും അവസാനം ഒരു റെയ്ഞ്ചറാവുന്നതും അവസാനം നാലുവയസ്സുകാരന് മോനെ കാണുന്നതും ഹൊ...വെറുതെ കഥ മുഴുവന്‍ ഓര്‍മ്മിപ്പിച്ചു. അന്നത്തെ ആ ഹെഡ്ലൈറ്റ് തലയില്‍ കെട്ടിയ പടം വരെ ഓര്‍മ്മ വന്നു.
-പാര്‍വതി.
പാര്‍വതീ ആ മുതലാളിയുടെ പേര് വരെ ഓര്‍മ്മയുണ്ട്. റാഫേല്‍ മുതലാളി... ഒരു മകന്റെ പേര് ജെയിംസ്...
ഹാവൂ... അത്യാവശ്യമുള്ളൊരു കാര്യം ഓര്‍ക്കണമെങ്കില്‍ തലകുത്തി നിക്കണം.
വീണേ ഓടോ ഒരു ഇന്ത്യന്‍ മാപ്പും പോരെങ്കില്‍ ഒരു വേള്‍ഡ് മാപ്പും ഇവിടെ സമര്‍പ്പിക്കുന്നു.
വീണക്കുട്ടിയുടെ 'സാരോപദേശകഥ'യെ പൈങ്കിളിയാക്കി പഞ്ചാര നുണയുന്ന ആസ്വാദകലോകമേ... നിങ്ങള്‍ ചെയ്യുനാതെന്താണെന്ന് നിങ്ങളറിയുന്നുണ്ടോ? ഇല്ലെങ്കില്‍ വീണയോടുതന്നെ ചോദിക്കൂ! ഈ കഥ വലിച്ചുനീട്ടി ഒരു ബൊക്സോഫീസ് സിനിമയെടുക്കാന്‍ ആരുമില്ലേ ഇവിടെ?
അഭിനവ ശീലാവതി ആളു കൊള്ളാല്ലോ വീണക്കുട്ടീ,
കഥയറിയാതെ ആട്ടം കണ്ടോരാണോ പഴംകഥയും കൊറിച്ചോണ്ടു തിരിച്ചു പോണ കണ്ടു?
മൈക്രോ ആണെങ്കിലും പറയാനുദ്ദേശിച്ച കാര്യം പറയാന്‍ സാധിച്ചിട്ടുണ്ട് കേട്ടോ.
വീണേ :) കഥ നന്നായിട്ടുണ്ട്ട്ടോ.
മത്യൂ മറ്റം...!. എന്റമ്മേ !!
എനിക്കിതു തന്നെ വേണം. ആ അതുല്യാ ചിറ്റ പണ്ടെ പറഞ്ഞതാ പോയിരുന്നു പഠിയ്ക്കു
പെണ് ണേന്ന് ..! എന്നിട്ടു കേട്ടൊ ..കേട്ടില്ല.
അതിനിതു കിട്ടിയാപ്പോരാ...!
മാത്യൂ മറ്റത്തിന്റെ ഒരേ സമയം മൂന്നൊ നാലോ പേരുകളില്‍ ആനുകാലികങ്ങളില്‍ നോവല്‍ എഴുതിയിരുന്നത്രേ..!. ആരാധകരേ അറിയുന്നവര്‍ അതുകൂടെ അപ് ഡേറ്റു ചെയ്യു..
എന്റെ മൈക്രോ കഥ വായിച്ചവര്‍ക്കും വായിക്കാത്തവര്‍ക്കും എല്ലാം ഒത്തിരി ഒത്തിരി നന്ദി :)
വീണേ,
കഥ നന്നായി. എങ്കിലും അയാള്‍ ഭക്ഷണം എന്ത് വാങ്ങി എന്ന് കൂടി മെന്‍ഷന്‍ ചെയ്യാമായിരുന്നു.
ഓടോ: മിനിയേക്കാള്‍ എനിയ്ക്കിഷ്ടം മൈക്രോ ആണ്. കഥയുടെ കാര്യവും അങ്ങനെ തന്നെ. ;-)
ദില്ബേട്ടാ :) നന്ദി.
അതാരാ ബൂലോകരറിയാത്ത ഒരു “മിനി” ?
വീണേ കഥ കൊള്ളാം...
ദില്‍ബൂ ഇത്രേം വലിയ താങ്ങു (ഓടോ)വേണായിരുന്നോ?..(എന്നെ എന്തൊക്കെ ഉപദേശിച്ച മനു.. അല്ലല്ല ആസ്ഥാനസുരനാ)
പിന്നെ വെള്ള പൂശാനുള്ള വീണേടെ വിഫലശ്രമോം...
കഥയേക്കാള്‍ എനിക്കിഷ്ടപ്പെട്ടു..
വീണക്കുട്ടീ..താമസിച്ചാണു കഥ വായിക്കാന്‍ പറ്റിയതു..നല്ല കഥ ..മോളേ..ഇനിയും എഴുതണം..നന്നായിരിക്കുന്നു..
Post a Comment