Sunday, January 07, 2007

എന്റെ ദു:ഖം

ഭാരതത്തില്‍ എന്നൊടൊപ്പം ഉള്ള 1103238100 ജനങ്ങല്‍ക്കൊപ്പം ഞാനും അഭിമാനിച്ചു
എന്റെ രാജ്യം ഭാരതം ആണ് എന്നു . അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ അതു
ഞാന്‍ പറഞ്ഞു. വിദ്യാഭ്യാസത്തില്‍ , സ്വയം പര്യാപ്തതയില്‍ , ശാസ്ത്ര നേട്ടങ്ങളില്‍ ലോക
ത്തിനു മുന്നില്‍ ഞാന്‍ സ്വയം വലുതായ പോലെ. എന്റെ തൂലികാ മിത്രങ്ങളില്‍ ഒരാളായ
ആ‍സ്ത്രേലിയക്കാരി ക്രിസ്റ്റീ ജോണ്‍സ് ഒരിക്കല്‍ എനിക്കെഴുതി “ഞാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്
അച്ചനോടും അമ്മയോടും ഒപ്പം.ഇന്ത്യയില്‍ വന്നിട്ടുണ്ട് , ഇന്ത്യയെക്കുറിച്ഛ് എനിക്കു കേട്ടു കേള്‍വി
മാത്രമെ ഉണ്ടായിരുന്നുള്ളു. പക്ഷെ വന്നു കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു പോയി!. എന്തൊരു
മായിക പ്രപഞ്ചം!. വൈവിധ്യങ്ങളുടെ നാട്...............” ഞാന്‍ ഒറ്റ വാക്കില്‍ മറുപടിയെഴുതി
“ അതാണ് ഭാരതം”. എനിക്കഭിമാനം തോന്നിയ നിമിഷങ്ങളില്‍ ഒന്നായിരുന്നു അതു.
മറ്റൊരാളുടെ നാവില്‍ നിന്നും കേള്‍ക്കുമ്പോള്‍ രാജ്യസ്നേഹം ഉള്ള ആര്‍ക്കും തോന്നുന്ന
ഒരു അവാച്യ നിര്‍വൃതി. മുറ്റത്തെ മുല്ലയ്ക്കു മണമില്ല എന്നു പറയുന്നപോലെ നമ്മുടെ ശക്തി
യും നേട്ടങ്ങളും പലപ്പോഴും നാം അറിയാറില്ല അതു മറ്റുള്ളവര്‍ പറഞ്ഞറിയേണ്ടിവരുന്നു.

ഞാനിന്നു ദു:ഖിതയാണ്. നേരത്തെ പറഞ്ഞ അഭിമാനം എന്നില്‍ നിന്നും ചോര്‍ന്നു പോകുന്നോ
എന്നൊരു ഭയം. എന്റെ ഉയര്‍ത്തിയ തല താഴുന്നുവോ?. ഞാന്‍ ഒരു ഭാരതീയ എന്ന്
സാഭിമാനം പറഞ്ഞിരുന്ന എനിക്കിപ്പോള്‍ അങ്ങിനെ പറയാന്‍ ഒരു ഉള്‍ഭയം.
ഓരൊ ദിവസവും എന്റെ ജി.മെയില്‍ തുറക്കുമ്പോള്‍ എന്നെ കുറ്റപ്പെടുത്തി ക്രിസ്റ്റിയുടെ
മെയില്‍ വരുമോയെന്നു ഓരൊ നിമിഷവും ഞാന്‍ ഭയക്കുന്നു.പുകഴ്ത്തിയ ആ നാവില്‍ നിന്നും
ഇകഴ്ത്തിക്കൊണ്ടെപ്പൊഴാണാവോ ഒരു മെയില്‍ എത്തുക.

നോയിഡ എന്ന സ്ഥലം ഭാരതത്തിലാകരുതേയെന്നു ഞാനിപ്പോള്‍ പ്രാര്‍ഥിച്ചുപോകുന്നു.
നോയിഡ എനിക്കിപ്പോള്‍ എന്റെ സഹോദരങ്ങളെ പച്ചയ്ക്കു തിന്ന നരഭോജികളുടെ നാടാണ്.
കപ്പല്‍ച്ചേതത്തില്‍പ്പെട്ട് നടുക്കടലില്‍ ഭക്ഷണമില്ലാതെ വന്നപ്പോള്‍ സഹയാത്രികനെ
ഭക്ഷണമാക്കിയതും, ഈദി അമീന്‍ നരഭോജിയാണെന്നതും ഒക്കെ വായിച്ചറിഞ്ഞ
അന്നു അതൊക്കെ സെല്ലുലോയിഡ് കഥകളിലെപ്പോലെ മാത്രമേ എനിക്കു തോന്നിയുള്ളു.
ഇപ്പോള്‍ എന്റെ നാട്ടില്‍ ഹോ... ഓര്‍ക്കാന്‍ കൂടെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
എത്രയെത്ര ജീവനുകളാവാം അവിടെ കുരുതികഴിക്കപ്പെട്ടത്. ലോകം കണ്ടതില്‍ വച്ച്
ഏറ്റവും ക്രൂരന്മാരാകാം മൊണിന്ദര്‍ സിങ് പാന്ധറും കൂട്ടാളി സുരേന്ദ്ര കോളി യും അല്ലെങ്കില്‍
അവര്‍ക്ക് എങ്ങനെ നിര്‍ദ്ദയം ഇങ്ങനെ കൂട്ടക്കൊല ചെയ്യാനാകും.

അറസ്റ്റിലായ ഉടനെ പ്രമേഹ ബാധിതനായ പാന്ധര്‍ ബ്ലഡ് ഷുഗറ് കൂടിയതിനെ തുടര്‍ന്ന്
ആശുപത്രിയെ പ്രാപിച്ചു!. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായി ഡോക്റ്ററ്മാര്‍ നെട്ടൊട്ടമോടി!.
ഇന്നു രാവിലെ അദ്ദേഹം ആ‍ശുപത്രി വിട്ടു. ബ്ലഡ് ലെവല്‍ സൂക്ഷിക്കണം എന്ന്‍ ഡോക്ടര്‍മാര്‍
പുറകേ നടന്നു ഓറ്മ്മിപ്പിക്കുകയും ചെയ്തു!!.



ഇതില്‍ ഏറ്റവും തമാശ തോന്നിയ വാര്‍ത്ത യു.പി മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ
സഹോദരനും യു.പി. മന്ത്രിസഭയിലെ മരാ‍മത്തു വകുപ്പു മന്ത്രിയുമായ ശ്രീ ശിവപാല്‍ യാദവ്
സ്ഥലം സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രസ്താവനയാണ്. “ചോട്ടി-മോട്ടി ഘട്ട്ന” എന്നു.
എത്ര ലളിതമായ കാഴ്ചപ്പാടാണ്!!.

ഓരൊ ദുരന്തത്തിനു ശേഷവുമെന്നോണം പതിവുപോലെ ഗവണ്മെന്റ് നഷ്ട പരിഹാരം പ്രഖ്യാപിച്ചു
ഡി. എന്‍ . എ ടെസ്റ്റ് റിസല്‍ട്ട് വന്നാലുടനെ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഗവണ്മെന്റ് പ്രഖ്യാപിച്ച
അഞ്ചു ലക്ഷം രൂപ ലഭിക്കും. പട്ടിണിയില്‍ നിന്നും പട്ടിണിയിലേക്കു കൂപ്പു കുത്തുന്ന അവിടുത്തെ
പാവപ്പെട്ടവര്‍ ഈ തുക കിട്ടിയാല്‍ (കിട്ടിയാല്‍ .!!!) സംതൃപ്തരായേയ്ക്കും. കുറ്റകൃത്യം ചെയ്തവര്‍
ജാമ്യത്തിലിറങ്ങും. പണവും സ്വാധീനവും ഉപയോഗിച്ച് നല്ല വക്കീലിനെ വച്ച് അവര്‍ കോടതിയില്‍
പൊരുതും. തെളിവുകളുടെ അഭാവത്താല്‍ മറ്റു അനേകം കേസുകളെപ്പോലെ ഇതും തള്ളപ്പെടും.
പ്രാപ്പിടിയന്മാരെപ്പോലെ വീണ്ടും മോനീന്ദര്‍ സിങും സുരേന്ദ്ര കോളിയും വീണ്ടും നോയിഡ
യിലെ രാജാക്കന്മാരാകും. കുറഞ്ഞൊരു ദിവസം കൊണ്ടു നോയിഡയെ നാം മറക്കും. പുതിയ നോയിഡ
കള്‍ വാ‍ര്‍ത്തയില്‍ ഇടം പിടിയ്ക്കും. ഏറ്റവും ഒടുവില്‍ മറ്റൊരു സമാന സംഭവം കൂടി ഹൈദ്രാബാദില്‍ നിന്നും
റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഏകദേശം 25 ല്‍പ്പരം ആള്‍ക്കാരെ നോയിഡയിലെ പ്പോലെ ലൈംഗികമായി
പീഡിപ്പിച്ചശേഷം കൊന്നു കുഴിച്ചുമൂടിയതായി സംശയിക്കുന്നത്രെ. ഹൈദ്രാബാദിലെ സാങ്കേതികകേന്ദ്രമായ
സൈബറാബാദിലാണ് സംഭവം നടന്നത്. ഒന്‍പതോളം മൃതദേഹം ഇതിനോടകം കണ്ടെടുത്തു മറ്റുള്ളവയ്ക്കായി
തിരച്ചില്‍ തുടരുന്നു. ഇതൊരു തുടര്‍ക്കഥയാവുകയാണൊ?.

ചിത്രങ്ങള്‍ക്കു കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ.

15 comments:

വീണ said...

.........ഞാനിന്നു ദു:ഖിതയാണ്. നേരത്തെ പറഞ്ഞ അഭിമാനം എന്നില്‍ നിന്നും ചോര്‍ന്നു പോകുന്നോ
എന്നൊരു ഭയം. എന്റെ ഉയര്‍ത്തിയ തല താഴുന്നുവോ?......
-വീണ

സുല്‍ |Sul said...

ഞാനും ദു:ഖിതനാണു വീണ.

ഒരു “ചോട്ടി-മോട്ടി ഘട്ട്ന” ക്കു മറ പിടിക്കാന്‍ മറ്റു പല “ചോട്ടി-മോട്ടി ഘട്ട്ന” കളും. അതൊരു തുടര്‍ച്ചയാണിന്ന് എന്റെ നാട്ടില്‍. ഈ കപട രാഷ്ട്രീയക്കാരുടെയും പണച്ചാക്കുകളുടെ കയ്യില്‍ നിന്ന് ഭാരതത്തിനൊരു മോചനമുണ്ടൊ?

-സുല്‍

Anonymous said...

വീണേ, തുല്യ ദുഖിതറ്‍ ഒരുപാടുണ്ട്‌ എന്ന അറിവില്‍ സുഖമരണം സ്വപ്നം കണ്ടിരിക്കാം

സമയമുള്ളപ്പോല്‍ ഒന്ന് എത്തി നോക്കുക

jeevitharekhakal.blogspot.com

വീണ said...

മനുചേട്ടാ നന്ദി.:)
ആദ്യം, “അസ്ന“ യ്ക്ക് ഗായത്രി അവാര്‍ഡ് ലഭിച്കതിന് എന്റെ ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍.

ജീവിത രേഖകള്‍ കണ്ടു പക്ഷെ അവിടെ കമന്റ് നിയമം മൂലം നിരോധിച്ചിരിക്കുന്നു എന്ന ബോറ്ഡ് കണ്ട് ഞാനോടിപ്പോന്നു. കമന്റാന്‍ നിനക്കാരാടീ അധികാരം തന്നെ ഇതു ടീം മെംബേഴ്സിനു മാത്രമ എന്നൊക്കെ പറഞ്ഞു ബ്ലൊഗര്‍മാമന്‍ ഓടിച്ചു. ഒന്നു നോക്കണേ.

വീണ said...

പാര്‍വതി ചേച്ചീ അടുത്ത ഡല്ലീ മീറ്റിന്‍ ഉപ്പേരി വിളംബാന്‍ http://jeevitharekhakal.blogspot.com/കൂടി.

വീണ said...

സുല്‍ ചേട്ടാ :)

Unknown said...

വീണേ,
ഡോണ്ട് ഡൂ.. ഡോണ്ട് ഡൂ...

എപ്പഴും വിദേശി ഫ്രന്റ്സിനെ കേരളം ആനയാണ് കുതിരയാണ് എന്നൊക്കെ പറഞ്ഞ് പറ്റിയ്ക്കണം. എങ്ങാനും കഷ്ടകാലത്തിന് കേരളത്തില്‍ വന്ന് പെട്ടാല്‍ ഊട്ടിയോ കൊഡൈകനാലോ ആവാം അല്ലെങ്കില്‍ മനുഷ്യവാസമില്ലാത്ത കേരളത്തിലെ ഏതെങ്കിലും ഏരിയായൊക്കെ കാണിച്ച് കൊടുത്ത് മടക്കി വിടുക. ജനങ്ങളെ കാണിയ്ക്കരുത് ഒരു കാരണ വശാലും

എറ്റവും ബെസ്റ്റ് എന്നെപ്പോലെ ജാഡ കാട്ടുന്നതാ. “യൂ മീന്‍ ഐയാം ഫ്രം കേരലാ? നോ നോ.. ഐ ലെഫ്റ്റ് ദി ഡേര്‍ട്ടി പ്ലേസ് ലോങ് ബാക്ക്. ഓഹ്.. കേരലാ ഈസ് ടെറിബിള്‍.. ഫുള്‍ ഓഫ് മൊസ്ക്വീറ്റോസ് ആന്റ് പോളിറ്റീഷന്‍സ്..” എന്നൊക്കെ.

വീണ said...

എന്തിനാ ദില്‍ബേട്ടാ.... പാവം ക്രിസ്റ്റി ഭാരതത്തെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങളുമായി അവള്‍ ആസ് ട്രേലിയയില്‍ തന്നെ നിന്നോട്ടെ. ഇവിടെ കൊണ്ടന്ന് വെട്ടിക്കൊല്ലണോ?

Anonymous said...

എനിക്കും നല്ല വിഷമവും, അമര്‍ഷവും ഉണ്ട്‌.

ലിഡിയ said...

വീണേ..നൊയിഡയില്‍ നിന്ന് എഴുതുന്നു, ഇവിടെ ആളുകള്‍ ആ അഞ്ച് ലക്ഷത്തിനായി കടിപിടികൂടുകയാണ് ഇപ്പോള്‍, കൂടാതെ അവര്‍ക്ക് പാര്‍പ്പിടവും വാഗ്ദാനം ചെയ്തിരിക്കുന്നു സര്‍ക്കാര്‍, ബ്രെയിന്‍ മാപ്പിങ്ങ് വഴി മന്ത്രിമാരുടെ പേരുകളും പുറത്ത് വന്നിരിക്കുന്നു പോലും, അപ്പോള്‍ പ്രതിഫലം ഇനിയും ഉയരാം..അല്പം കുറ്റബോധത്തോടെ പറയട്ടെ, എന്റെ കുട്ടി ഈ കൂട്ടത്തിലില്ലല്ലോ എന്ന് ദുഃഖിക്കുന്നവരെ കാണാം, തണുപ്പ് കൂടുമ്പോള്‍ വന്ന് പോകുന്ന അനവസരത്തിലെ വിരുന്നുകാരാണ് പലകുട്ടികളും, ഇനി ഇത് പുതിയ ബിസിനസ്സിന് വളം വയ്ക്കരുതേ എന്ന് മാത്രം ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, നീതി ഒരു എടുക്കാചരക്കാണെന്ന് യാതാര്‍ത്ഥ്യബോധത്തോടെ..

പുതിയവില്ലന്മാര്‍ക്ക് പരിശീലനകളരിയാണല്ലോ പലപ്പോഴും ഈ കണ്ടുപിടിക്കലുകള്‍,ഇവിടെ പറ്റിയ പാളിച്ച എന്താന്നാവും അവര്‍ കണ്ടെത്തുക.

ഈ ലോകത്തെ ദൈവം വിധിക്കട്ടെ.

വേദനയോടെ.
-പാര്‍വതി.

വീണ said...

പാര്‍വതി ചേച്ചീ :)
കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് പുകഴ്ത്തലിനു ശേഷം അതു പീഡനങ്ങളുടെ നാടാനെന്ന ഖ്യാതിയും നേടിത്തന്നുവല്ലോ.
ലാഭകരമായ ബിസിനസ്സായി കേരളത്തില്‍ അതു തഴച്ചു വളര്‍ന്നതും നാം കണ്ടു.
അതുപോലെ ഇനി നോയിഡയും ചേച്ചി പറഞ്ഞപോലെ മറ്റൊരു പുതിയ ബിസിനസ്സിനു
പ്രേരകമാകില്ലെന്നു ഉറപ്പിച്ച് പറയാന്‍ കഴിയില്ല.

ഓ:ടോ: അതുല്യ ചിറ്റയ്ക്കു കൊടുത്ത വാക്കു ഞാന്‍ തെറ്റിച്ചു. ഞാന്‍ നല്ല കുട്ടിയായി ഇനി നെറ്റില്‍ വരില്ലെന്ന്. പക്ഷെ വാര്‍ത്തകള്‍ ഓരൊന്നു കാണുമ്പോഴും പ്രതികരിക്കാതിരിക്കന്‍ കഴിയുന്നില്ല. സോറി കേട്ടോ!.

സു | Su said...

ഇതാണോ വീണയുടെ ദുഃഖം? ഞാന്‍ വിചാരിച്ചു, പ്രതികരിച്ച് പ്രതികരിച്ച് പഠിക്കാന്‍ നേരമില്ലാതെ പരീക്ഷയില്‍ തോറ്റു എന്ന്. ;)

ഇതിനൊന്നും ഒരാളോ രണ്ടാളോ പ്രതികരിച്ചിട്ട് കാര്യമില്ല. പ്രതികരിക്കുന്നവന്‍ വേറെ നില്‍ക്കേണ്ടി വരും. ഒറ്റയ്ക്ക്.

വല്യമ്മായി said...

പ്രതികരണ ശേഷി നഷ്ടപ്പെടുത്താത്ത വീണയെ പോലുള്ളവര്‍ ഇനിയുമുണ്ടാകട്ടെ വളര്‍ന്നു വരുന്ന തലമുറയില്‍.

പക്ഷെ?

Areekkodan | അരീക്കോടന്‍ said...

തലക്കെട്ട്‌ ഞങ്ങളുടെ ദു:ഖം എന്നാക്കി മാറ്റാം...പക്ഷേ പ്രതികരിക്കുന്നവര്‍ക്കെതിരെ പ്രതികാരം ചെയ്യലല്ലേ നമ്മുടെ നാട്ടിലെ കാട്ടുനീതി....

ഗൗരിനാഥന്‍ said...

പ്രിയപ്പെട്ട വീണേ... ആ അഞ്ചുലക്ഷം തീര്‍ച്ചയായും ആ പട്ടിണി പാവങ്ങള്‍ക്ക് നല്ലത് തന്നെ..പക്ഷെ പണത്തിനു മുകളില്‍ പറക്കാത്ത നിയമങ്ങളും, ഉപരിപ്ലവമായ മറ്റിതര ഏജന്‍സികളുടെ ഇടപെടലുകളും അല്ല വേണ്ടത്.യഥാര്‍ത്ഥത്തില്‍ ഉള്ള സുരക്ഷ എങ്ങനെ ഉണ്ടാക്കാം എന്നാണ് നോക്കേണ്ടത് എന്ന് ആരാണ് മനസിലാക്കുക
നോയിഡ യില്‍ മാത്രമല്ല നമ്മുടെ കേരളത്തിലും കുട്ടികളെ പീഡിപ്പിക്കുന്നതില്‍ മോശമല്ല,എന്തോ കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നില്ല്യ എന്ന് മാത്രം, പക്ഷെ മരിച്ചു വീഴുന്ന മനസ്സുകള്‍ ഏറെയാണ്‌...