Sunday, December 31, 2006

കീറാമുട്ടിയിലെ ഹര്‍ത്താല്‍

ഞങ്ങടെ കീറാമുട്ടിയില്‍ ഇന്നലെ ഹര്‍ത്താല്‍ .
പ്രശ്നം മറ്റൊന്നുമല്ല. കിഴക്കേക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സേതുപ്പണിക്കരെ പടിഞ്ഞാറെക്കര
പ്രസിഡന്റ് കൊച്ചു ബാവ കുത്തിക്കൊന്നു. അതിനെന്തിനാണപ്പാ കീറാമുട്ടിയില്‍ ഹര്‍ത്താല്‍ ?. അതാണ്
എത്ര ചിന്തിച്ചിട്ടും ഈ വീണയുടെ കൊച്ചു തലയില്‍ കേറാത്തത് ?!!. ഞങ്ങടെ ഇടവും വലവുമായി കിടക്കുന്ന രണ്ടു പഞ്ചായത്തിലും ഹര്‍ത്താലു പോയിട്ട് ഒരു ബന്ദ് പോലുമില്ല പിന്നെ ഈ കീറാമുട്ടിക്കാര്‍ക്കിതെന്തിന്റെ കേടാ?

കിഴക്കെക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെക്കുറിച്ച് ആ പഞ്ചായത്തിലുള്ള ഒരു കുഞ്ഞിനുപോലും നല്ല
മതിപ്പില്ല. സേതു കള്ളനും റൌഡിയും ആണെന്നു ആ പഞ്ചാ‍യത്തിലും ഈ താലൂക്ക് മുഴുവനും എല്ലാര്‍ക്കും
അറിയാം. ഇതറിയാവുന്ന പടിഞ്ഞാറെക്കര പഞ്ചായത്ത് പ്രസിഡന്റ് കിഴക്കേക്കര പഞ്ചായത്താഫീസിനുള്ളില്‍
സേതു കള്ളവാറ്റ് നടത്തുന്നുണ്ടെന്നും പറഞ്ഞു പൊലീസിനെ കൊണ്ട് സേതുപ്പണിക്കരെ പിടിപ്പിച്ചു. പണ്ടെങ്ങൊ
അങ്ങനെയൊരു സംഭവം ഉണ്ടായതല്ലാതെ സേതുപ്പണിക്കര്‍ ഇപ്പോള്‍ കള്ളവാറ്റും മോഷണവും ഒക്കെ നിര്‍ത്തി
ഏറെക്കുറെ നല്ലനടപ്പിലായിരുന്നു. എങ്കിലും ചില മുന്‍ വൈരാഗ്യങ്ങള്‍ കാരണമാണ് സേതുവാശാനെ കൊച്ചു ബാവ
കുടുക്കിയതെന്നു പകല്‍ പോലെ വ്യക്തം. പണ്ട് സേതുവാശാന്‍ കള്ളവാറ്റ് നടത്തിയ സമയം ചക്കര എത്തിച്ചു
കൊടുത്തതു ഈ കൊച്ചുബാവയാണെന്ന പാട്ട് കിഴക്കെകരയിലും പടിഞ്ഞാറെക്കരയിലും ഈ കീറാമുട്ടിയിലും
വരെ പാ‍ണന്‍മാര്‍ വ്യാജ സി. ഡി യാക്കി കൊണ്ടു നടന്നു വില്‍ക്കുന്നുണ്ട്.

ഇത്തവണ കേസില്‍ കുടുങ്ങിയതു കൊണ്ടു സേതുവാശാനു പ്രസിഡന്റു സ്ഥാനം തെറിച്ച് മുന്‍പ്രസിഡന്റായി
എന്നതൊഴിച്ചാല്‍ അവിടെ നിന്നും തൊണ്ടി പോയിട്ട് ഒരു തോട്ടിപോലും പോലീസിനു കിട്ടിയില്ല. പക്ഷെ
കൊച്ചുബാവ ആരാ മോന്‍ വെറുതെയിരിക്കുമൊ ബാവ?. പഴയൊരു മോഷണക്കേസു കൂടെ കെട്ടിവച്ചു സേതുവിന്റെ
തലയില്‍. പണ്ട് പ്രസിഡന്റായിരുന്ന വകയില്‍ പഞ്ചായത്തു വക തെങ്ങിന്‍ തോപ്പില്‍ നിന്നും പത്തു നൂറ്റമ്പത് തേങ്ങ
ആശാന്‍ മോഷ്ടിച്ചിട്ടുണ്ട് അതു വച്ചു കേസിനൊരു ബലം കൊടുത്തു ബാവ. സേതു ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും കേസു നടന്നുകൊണ്ടേയിരുന്നു. ഇന്നലെയാണ് വിധി പ്രഖ്യാപിച്ചതു. വിധി പ്രഖ്യാപനം വന്ന ദിവസം തന്നെ വെളുപ്പിനെ ബാവയുടെ ഗുണ്ടകള്‍ സേതുവിനെ കുത്തിമലര്‍ത്തി. ഇതില്‍ പ്രതിഷേധിച്ചാണത്രെ കീറാമുട്ടിയില്‍ ഹര്‍ത്താല്‍ !!. കീറാമുട്ടിക്കാര്‍ തന്നെ സ്വന്തം നാട്ടുകാരെ വഴി തടയുന്നു, വണ്ടി തടയുന്നു, ആക്രമിക്കുന്നു. ചത്തതു കിഴക്കേക്കര മുന്‍ പ്രസിഡന്റ്, കൊന്നതു പടിഞ്ഞാറെക്കര പ്രസിഡന്റ് അതിനെന്തിനാ കീറാമുട്ടിക്കാര്‍ കീറാമുട്ടിയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ?? ആര്‍ക്കുവേണ്ടി?. ചത്ത സേതുവാശാനുവേണ്ടിയോ? അതൊ കൊല്ലിച്ച ബാവയ്ക്കുവേണ്ടിയോ?. ആ രണ്ടു പഞ്ചായത്തുകളിലും മറ്റു പഞ്ചായത്തുകളെപ്പോലെ തന്നെ വെളുപ്പിനു കോഴി കൂവി സൂര്യനുദിച്ചു.... ആള്‍ക്കാ‍ര്‍ ജോലി ചെയ്തു ആഹരിച്ചു വൈകുന്നെരം കൂടണഞ്ഞു സന്ധ്യയ്ക്കു പക്ഷികള്‍ ചിലച്ചു സൂര്യനസ്തമിച്ചു രാത്രിയായി.. ആര്‍ക്കും പ്രതിഷേധവുമില്ല ജാഥയുമില്ല. എന്നിട്ടും തിളച്ചതു
കീറമുട്ടിയിലെ ചോര!.

ഒടുവില്‍ അവരോടൊപ്പം ഞാനും എന്റെ ഗേറ്റിനു മുന്‍പില്‍ കരിങ്കൊടി നാട്ടി എന്തിനെന്നറിയാതെ കൊല്ലപ്പെട്ട സേതുവാശാന്‍ എനിക്കാരുമല്ല അദ്ദേഹത്തെ കുറിച്ചുള്ള കേട്ടറിവുകള്‍ എനിക്കു ഒരു മതിപ്പും നല്‍കുന്നുമില്ല എങ്കിലും കീറാമുട്ടിക്കാരുടെ വോട്ടിനോടുള്ള സ് നേഹത്തില്‍ ജനിച്ച ഹര്‍ത്താലില്‍ ഞാനും പങ്കുചേര്‍ന്നു. അവരിലൊരാളായി മാറി.

മുത്തശ്ശി പറഞ്ഞു “അവന്‍ എത്ര ദുഷ്ടനാണെങ്കിലെന്താ അവന്‍ പറഞ്ഞപോലെ പറ്റിയില്ലെ?.“
“അതെന്‍ന്താ മുത്തശ്ശീ “
“അവന്‍ കുത്തേറ്റ് ചാവാന്‍ കിടന്നപ്പോള്‍ പറഞ്ഞ കേട്ടില്ലെ - ഞാന്‍ നല്ല ആള്‍ക്കാരുടെ യിടയിലെക്കാണ് പോകുന്നതു- എന്ന്, അതെ അതു ശരിയായിരുന്നു. ഇന്നലെ സ്വര്‍ഗ് ഗ വാതില്‍ ഏകാദശിയായിരുന്നു. എത്ര ദുഷ്ടനും ആ ദിനം മരിച്ചാ‍ല്‍ സ്വര്‍ഗ് ഗം പൂകുമത്രെ. ഒരു പക്ഷെ ബാവയ്ക്കത് അറിയില്ലയിരുന്നിരിക്കണം. അല്ലെങ്കില്‍ ഇന്നലെ തന്നെ സേതുവിനെ കൊല്ലില്ലയിരുന്നു. എന്തായാലും സേതുവിന്റെ ആത്മാവ് സ്വര്‍ഗ് ഗത്തില്‍ എത്തിയിട്ടുണ്ടാവണം. വെറുമൊരു മോഷ്ടാവാമെന്നെ സ്വര്‍ഗ് ഗത്തേയ്ക്കു നയിച്ച ബാവ നീണാള്‍ വാഴട്ടെ എന്നൊരു പക്ഷെ സേതുവിന്റെ ആത്മാവ് മന്ത്രിച്ചിട്ടുമുണ്ടാവണം.

മനോരമയിലെ അപ്പുക്കുട്ടന്‍ ചേട്ടന്‍ പറഞ്ഞപോലെ “ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും എന്നാലിപ്പോള്‍ ഉറി ഇല്ലാത്തതു കൊണ്ടാവണം ചിരിയുമില്ലാ‍ത്രെ!

13 comments:

വീണ said...

ഞങ്ങടെ കീറാമുട്ടിയില്‍ ഇന്നലെ ഹര്‍ത്താല്‍ .
പ്രശ്നം മറ്റൊന്നുമല്ല. കിഴക്കേക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സേതുപ്പണിക്കരെ പടിഞ്ഞാറെക്കര
പ്രസിഡന്റ് കൊച്ചു ബാവ കുത്തിക്കൊന്നു.........

sandoz said...

ഇതെന്താ സദ്ദാം എഫക്ടോ.എന്തരോ എന്തോ.പുതുവര്‍ഷാശംസകള്‍

Abdu said...

വീണക്കൂട്ടീ,

സേതുപ്പണിക്കര് ചാവണം, സംശയമില്ല, പക്ഷെ കൊല്ലാനുള്ള കൊച്ചു ബാവയുടെ യോഗ്യതയില്‍ കീറാമുട്ടിക്കാര്‍ക്കും മറ്റ് പലരേയും പോലെ സംശയം തോന്നിക്കാണും,

പിന്നെ ഒരു കവിതയുണ്ട്, വീണ കേട്ടിട്ടുണ്ടാവും. അതിന്റെ അവസാനം ഇങ്ങനെയാണ്. “...അവസാനം അവര്‍ ഞങ്ങളെ തേടി വന്നു, അപ്പോള്‍ ഞങ്ങള്‍‌ക്ക് വേണ്ടി സംസാരിക്കാന്‍ ആരും ബാക്കിയുണ്ടായിരുന്നില്ല”

എഴുത്തിലെ ആ ഒഴുക്ക് നന്നായിരികുന്നു, ഇനിയും എഴുതൂ.

Anonymous said...

Ehoãêjù lðX,

JðsêhñˆïiñöT AŸñlV¼ñ ,Cø öJêkdêYJYïöus ``Cªök'', ``añKïY'' Böiêjñ oíkŒñ Yðöj añKhïkëöY Jñös Gös Jñƒñ dò¼öq OlïˆïöhYïOþú Y~ñJw JñrïOþú hòVïi oùglù _ Jðshñˆïiïök Bw¼t ÷Jˆñhïká JuVñhïkëá _ Bökë lðöX.

AöYŸïöE J¯ñ~iê÷dêjê .............

Fªñ dòhjù

Anonymous said...

നമസ്കാരം വീണ,

കീറാമുട്ടിയുടെ അങ്ങുവഡക്കു ,ഈ കൊലപാതകതിന്റെ "ഇന്നലെ", "ദുഖിത" ആയൊരു സ്തലത്തു തീരെ ദുഖമില്ലതെ കുറെ ഏറെ കുഞ്ഞു പൂക്കളെ ചവിട്ടിമെതിച്ച്‌ തണ്ഡുകള്‍ കുഴിച്ച്‌ മൂഡിയ സംഭവം - കീറമുട്ടിയിലെ ആള്‍ക്കര്‍ കേട്ടുമില്യ കന്‍ഡുമില്ല്യ - ആല്ലെ വീണെ.

അതെങ്ങിനെ കണ്ണുണ്ഡയാപോരാ .............

എന്നു പൂമരം

വീണ said...

സാന്ഡോസ് ചേട്ടാ, ഇടങ്ങള്‍ ചേട്ടാ, പൂമരം ചേട്ടാ‍, നന്ദി പ്രതികരണം അറിയിച്ചതിനു.

പൂമരം ചേട്ടാ, സമൂഹം അങ്ങിനെയായിപ്പോയി. വേണ്ടതിനു പ്രതികരിക്കില്ല വേണ്ടാത്തതിനു അമിതമായി പ്രതികരിക്കും. എന്തു ചെയ്യാം. കുഞ്ഞുങ്ങളെ പെറ്റമ്മമാരും ബന്ധുക്കളും കുഞ്ഞുങ്ങളുടെ അസ്ഥികൂടം കണ്ട് നിയന്ത്രണം വിട്ടതില്‍ മനം നൊന്ത പോലീസ് ലാത്തി വീശിയോടിക്കുന്നതും വനിതാ പോലീസ് സ്ത്രീകളെ കഴുത്തിനു പിടിച്ചു കൊണ്ടു പോകുന്നതും കണ്ടില്ലേ. ഇതാണ്‍ ജനാധിപത്യം സഹിക്കുക.

Anonymous said...

ഞങ്ങള്‍ ഇങ്ങനെയാ വീണക്കൂട്ടീ, പണ്ട്‌ റഷ്യയിലും ചൈനയിലും മഴ പെയ്തപ്പോള്‍ ഇവിടെ കുട പിടിച്ചുപിടിച്ചുള്ള ഒരു പഴയ പരിചയം.
പിന്നെ ഏതോ എസ്സെന്‍സ്‌ അലവലാതിയോട്‌ കാശു വാങ്ങി പുട്ടടിച്ചതും ചാനലുമുണ്ടാക്കിയെന്നൊക്കെ പറയുന്ന ദരിദ്രവാസികള്‍ അതൊക്കെ മറക്കാന്‍ ചില്ലറ ഗുട്ടന്‍സ്‌ പരിപാടിയല്ലേ, വീണക്കുട്ടി.. യ്‌യാത്‌? മനസ്സിലായില്ലേ? ആരോടും പറയേണ്ട, അതു പിന്നെ ഒരബദ്ധം പിണറായി, ഛേ അബദ്ധം പിണയാറായെന്നും കരുതും..

Unknown said...

ഇനി കീറാമുട്ടിയില്‍ പ്രളയം വന്ന് എല്ലാവരുടേം തിരിച്ചറിയല്‍ കാര്‍ഡ് ഒലിച്ച് പോയി അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പറ്റില്ല എന്ന് വന്നൂ എന്ന് വിചാരിക്ക്യ. അപ്പൊഴോ വീണക്കുട്ടീ? പിന്നെ കിഴക്കേക്കര പഞ്ചായത്ത് മുഴുവന്‍ തീ വെച്ചു എന്ന് പറഞ്ഞാലും കീറാമുട്ടിക്കാര്‍ക്ക് സ്വൈരജീവിതം നയിക്കാം.ഒരു അനക്കവുമുണ്ടാവില്ല. ആ കാര്‍ഡാണ് നിങ്ങളുടെ ശത്രു. അത് എടുത്ത് വെളിയില്‍ കളഞ്ഞേയ്ക്കൂ മോളേ. :-)

Rasheed Chalil said...

അസ്സലായിരിക്കുന്നു.

വീണ said...

സഹ (ചേച്ചിയാണൊ ചേട്ടനാണൊ) :) നന്ദി. കഴിഞ്ഞ ദിവസങ്ങളിലെ ബൂലോകത്തെ തകൃതിയായ അടിയൊക്കെ കഴിഞ്ഞു അല്ലെ?. കണ്ടിരുന്നു.

ദില് ബേട്ടാ :) കുറെ നാളായല്ലോ ഈ വഴിയൊക്കെ കണ്ടിട്ട്?

വീണ said...

ഇത്തിരി ചേട്ടാ :) താങ്ക്യൂ

Anonymous said...

വീണക്കുട്ടീ,
(ബൂലോക അടിയൊക്കെ കഴിഞ്ഞുവെന്നാണ്‌ തോന്നുന്നത്‌!)
ഇത്‌ സഹ "ച്ചേട്ടനാണ്‌"...
ചേച്ചിയുടെ പേര്‌ സമീറ എന്നും!
സസ്നേഹം...

Saha said...
This comment has been removed by the author.