Wednesday, August 20, 2008

വടക്കേലെ മൂപ്പിലാൻ......!

അയ്യോ അറിഞ്ഞില്ലെ, വടക്കേലെ മൂപ്പിലാൻ വലിച്ചു വലിച്ചു മരിച്ചു!
കീറാമുട്ടിയിലെ ഒരേയൊരു മല്ലന്റെ അപ്പനാണീ വടക്കേലെ മൂപ്പിലാൻ!.
തൊണ്ണൂറ്റിയെട്ടെന്ന് ജാനുമാമി പോടീ 108 ഉം കഴിഞ്ഞെന്ന് അമ്മിണി ചേച്ചി.
ചവാനായി അവസാന ശ്വാസം വലിച്ചു വിടുമ്പോഴും കീറാമുട്ടിക്കാർ മൂപ്പിലാന്റെ പ്രായത്തെ ചൊല്ലി കടി പിടി കൂടീ.

മൂപ്പിലാനാണേ രജിസ്റ്റർ ചെയ്ത വകയിൽ 26 മക്കൾ അല്ലാതെ അൺ രജിസ്ട്രേഡായി , അപ്പുറവും ഇപ്പുറവുമൊക്കെയായി കണക്കില്ലാത്ത കുറെ സന്തതിപരമ്പരകൾ. ആണും പെണ്ണും, രണ്ടും കെട്ടതും ഒക്കെ യായി മൂപ്പിലാനു തന്നെ അറിയില്ല എത്രയാ പ്രൊഡക്ഷനെന്ന്!.

അങ്ങനെ മൂപ്പിലാൻ മരണത്തോട് വലിച്ച് മത്സരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മൂപ്പിലാന്റെ
വകേലൊരു ചാർച്ഛക്കാരി തമിഴ്നാട്ടീന്നു വന്നത് . പവിഴം ചേച്ചിക്ക് പല പേരാ നാട്ടിലൊരു പേര്, മറുനാട്ടിൽ വേറേ പേര് അങ്ങിനെ പേരുകളൂടെ ഒരു നിറകുടാമാണ് ചേച്ചി. ചേച്ചി വന്നതെ മൂപ്പിലാനെ കണ്ട് അലമുറയിട്ടു. എങ്ങനെ കിടന്ന ചേട്ടനായിരുന്നേ ദേണ്ടെ കണ്ടില്ലെ വലിച്ച് വലിച്ച്.. എല്ലാരും കൂടെ ഒന്നു വായോ നാട്ടാരെ എങ്ങിനേലും ഈ മൂപ്പിലാനെ ഒന്നു സ്വർഗ്ഗത്തേയ്ക്കയക്കോ!....!.

നിലവിലുള്ള ലൈസൻസ് ഉള്ള മക്കളൊക്കെ എത്തി രാമായണവും ഭാഗവതവും ഒക്കെ മാറി മാറി വായിച്ചു. പക്ഷെ അൺ രജിസ്റ്റേഡ് മക്കൾക്ക് നേരിട്ട് വരാനൊരു മടി. എല്ലാർക്കും കീറാമുട്ടിയിലെത്തി വടക്കേലെ മൂപ്പിലാനെ കാണണം എന്നുണ്ട്. പക്ഷെ നാട്ടാരു കണ്ടാലീ ജാരസന്തതികളെ തല്ലി കൊല്ലില്ലെ?.

അവസാനം ആളെ കൂട്ടാൻ പവിഴം ചേച്ചി ഒരു ഐഡിയ പറഞ്ഞു കൊടൂത്തു
. നിങ്ങളൊക്കെ വടക്കേലെ മൂപ്പിലാന്റേ മക്കളാന്നെ?. എന്നാലൊരു കാര്യം ചെയ്യ്,
നിന്റെ പേരെ രുഗ്ഗ്മിണീ, നിന്റെ പേര് ശാന്ത, നിന്റെ പേര് പാക്കരൻ., എല്ലാരും ഓരൊ
പേരിട്ടൊ എന്നിട്ട് മൂപ്പിലാന്റെ കാൽക്കലിരുന്ന് കരഞ്ഞോളീൻ, എത്ര മക്കളൂണ്ടോ അവർക്കൊക്കെ കിട്ടും വീതം വച്ച്.. എന്നാലാഞ്ഞ് കരഞ്ഞോളീൻ.... കരച്ചിലായി, കൂട്ടക്കരച്ചിലായി, ആകെ അലമ്പായീന്നു പറഞ്ഞാൽ മതിയല്ലോ,

കീറാമുട്ടിക്കാർക്കാണേ ഇതൊരു പുതുമയും!. തമിഴ്നാട്ടിൽ മാത്രമേ മരണത്തിന് ഇങ്ങനെ
ഡാൻസും പാട്ടും കരച്ചിലും (വാടകയ്ക്കെടുത്തുള്ള കരച്ചിലുകാരുടെ അഭ്യാസം!). ദാണ്ടെ
പവിഴം ചേച്ചി വന്നതു കൊണ്ടിപ്പം കീറാമുട്ടിക്കാർക്കും കാണാൻ പറ്റീ ഈ തറ കരച്ചിൽ
പരിപാടി.

വടക്കേലെ മൂപ്പിലാൻ ദൈവത്തോട് മുട്ടിപ്പായി പ്രാ ർത്ഥിച്ചു, ദൈവമേ ഈ പ്രകടനക്കാരുടെ ഇടയീന്ന് എന്നെ അങ്ങെടുക്കണേ വേഗം, ആയ കാലത്ത് മര്യാദയ്ക്ക് നടന്നിരുന്നേൽ ഇതുപോലെ ശവങ്ങൾ ചുറ്റിനുമിരുന്ന് കീറുമായിരുന്നോ കിളവാന്ന് കീറാമുട്ടീക്കാരു ചോദിച്ചു കാണണം..

നേരം ഇരുട്ടി തുടങ്ങി .. പതം പറഞ്ഞവരും, കാറി വിളിച്ചവരും ഒക്കെ തളർന്നു മയങ്ങി, വടക്കേലെ മൂപ്പിലാൻ തന്റെ വലി അവസാനിപ്പിച്ചു അവസാ‍ന ഒറ്റ വലിയോടേ!. രാവിലെ കീറാമുട്ടിക്കാരാ വാർത്ത കേട്ടാണൂണർന്നത്...

“വടക്കേലെ മൂപ്പിലാൻ പോയി......”

Thursday, June 26, 2008

ഞാനൊരു പാട്ടു പാടി..

ഞാൻ അറിയാതൊരു മൂളിപ്പാട്ടു പാടി.
അറിവുള്ളവർ കേട്ടിട്ട് തെറ്റുകൾ പറഞ്ഞു തരണേ!
ശരിയാവുമെങ്കിൽ ഇനിയും ഈ അക്രമം ഞാൻ കാ‍ണിക്കാം.
കേട്ടു നോക്കൂ........
Get this widget | Track details | eSnips Social DNA

Saturday, June 07, 2008

വിവാഹവാര്‍ഷികാശംസകള്‍

ഇന്ന് (ജൂണ്‍ ഏഴ്) അച്ചന്റേം അമ്മേടേം ഇരുപത്തിയൊന്നാം വിവാ‍ഹ വാര്‍ഷികം!
ഞാന്‍ പലപ്പോഴും രണ്ടുപേരോടും ചോദിച്ചിട്ടുണ്ട് എങ്ങിനെ സഹിച്ചൂന്ന്
അപ്പോള്‍ അമ്മ പറയുന്നതു രണ്ടും രണ്ടിടത്തായതുകൊണ്ടാവും എന്ന്!
അച്ഛൻ പറഞ്ഞത് ഇരുപത്തിയൊന്നിന്റെ കൂടെ ഒരു ഏഴുകൂടെയുണ്ടല്ലോന്ന്
(അതു ഫ്ലാഷ് ബാക്കാത്രെ!)
എന്തായാലും രണ്ടു പേര്‍ക്കും എന്റെം
അനിയന്റെം സ്നേഹം നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍ !!