Wednesday, December 20, 2006

എക്സ്ക്ലൂസീവ്


എക്സ്ക്ലൂസീവ്
ഡല്‍ഹിയില്‍ നിന്നും ഒരു ചൂടന്‍ വാര്‍ത്ത, ദേ ഇപ്പോ ശാലിനി ചേച്ചി വിളിച്ചു പറഞ്ഞതേയുള്ളൂ. സംഗതി മുല്ലപ്പെരിയാര്‍ ചര്‍ച്ച തന്നെ. കേരള വെള്ള മന്ത്രിയും തമിഴ് തലൈവരും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടന്നു കൊണ്ടിരിക്കുമ്പോള്‍ തമിഴ് മന്ത്രി പറഞ്ഞത്രെ എങ്കേ പ് രേമചന്ദിരന്‍ എന്ന്
പ് രേമചന്ദിരന്‍ ഇങ്കെ താനിരിക്ക് തലൈവരേന്ന് സെക്രട്ടറി.
തലൈവരുടെ കറുത്ത കട്ടിക്കണ്ണട വച്ച് നോക്കിയപ്പോള്‍ കാണാത്തതാകും എന്നവുമോ പാവം സെക്രട്ടറി കരുതിയതു.
വീണ്ടും തലൈവര്‍ "ഏന്‍ ശോത്യം.... എങ്കേ പ് രേമചന്ദിരന്..................."
താനവിടെ വടിപോലെ ഇരുന്നിട്ടും ഈ പാണ്ടി അണ്ണാച്ചി എന്താണിങ്ങനെ എന്നോര്‍ത്ത് അരിശം വന്ന കേരള വെള്ളം മന്ത്രി സദസ്സില്‍ ചൂടായെന്നും പിന്നെ ഇരുകൂട്ടരും വിട്ടു വീഴ്ചയില്ലാതെ ഇറങ്ങിപ്പോയെന്നും ശാലിനി ചേച്ചി പറഞ്ഞു. പിന്നീട് ചേച്ചി തമിഴ് തലൈവരെ ഒറ്റയ്ക്കു കണ്ട് തിരക്കിയപ്പോള്‍ താന്‍ ചോദിച്ചതു എങ്കേ പ് രേമചന്ദിരന്‍ എന്നതു തമിഴില്‍ എങ്കെ (എവിടെ?) അല്ല എന്നും മറിച്ച് എന്‍ . കെ. പ്രേമചന്ദ്രനോടാണ് എന്റെ ചോദ്യം എന്നു പറയാനുമായിരുന്നു, നിങ്ങടെ മന്ത്രി തെറ്റിദ്ധരിച്ചതാണ് കുഴപ്പങ്ങള്‍ക്കു കാരണം എന്നുമാണ്‍ തലൈവര്‍ പറഞ്ഞതത്രെ!. രണ്ടു ഭാഷക്കാര്‍ തമ്മിലുള്ള ഓരൊരൊ പ്രശ്നങ്ങളേ..!!

7 comments:

വീണ said...

ഓരൊരൊ അബദ്ധങ്ങളേയ്....

ഇട്ടിമാളു അഗ്നിമിത്ര said...

വീണെ.. ഞാന്‍ വീണു...മുല്ലപെരിയാര്‍ അന്നു പൊട്ടാനിരുന്നപ്പോള്‍ ഞാന്‍ കരുതിയതാ.. ഇവിടെ ഒരു കമെന്റ് പൊട്ടിക്കണമെന്നു.. വീണയുടെ പോസ്റ്റുകള്‍ വായിക്കാറുണ്ട് കേട്ടോ.. കമന്റല്‍ ആണ്‌ നടക്കാത്തെ.. അപ്പൊ ഒക്കെ പറഞ്ഞപോലെ..

സുല്‍ |Sul said...

വീണേ,

വീണേടത്ത് കിടന്നുരുളല്ലെ. മണ്ണ്പറ്റും.
എന്നു പറ.

-സുല്‍

Siju | സിജു said...

സ്കൂപ്പാണല്ലാ..

സു | Su said...

വീണേ :)

കണ്ണൂരാന്‍ - KANNURAN said...

ആ ഫോണ്ട് സൈസ് ഒന്നു കുറച്ചൂടെ????

വീണ said...

ഇട്ടിമാളൂ ചേച്ചി :)
സുല്‍ചേട്ടാ:)
സിജു ചേട്ടാ:)
സു ചേച്ചി:)
കണ്ണൂരാന്‍ ചേട്ടന്‍:)
എല്ലാര്‍ക്കും നന്ദി.
എല്ലാര്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍.