മാധവനാശാരിയെ അറിയില്ലേ?. ങ്ഹാ . ... കീറാമുട്ടി പഞ്ചായത്തിലെന്നല്ല ഈ താലൂക്കിലും മാധവനാശാരിയെ അറിയാത്തവരായി ആരും ഉണ്ടാവില്ലകാരണം തടിപ്പണിയില്‍ മാധവനാശാരിയെ വെല്ലാന്‍ ഒരാളെ ഉണ്ടായിട്ടുള്ളു സാക്ഷാല്‍ പെരുന്തച്ചന് . അത്രയ്ക്ക് കഴിവാണ്മാധവനാശാരിക്ക്. പക്ഷെ ഒരു കുഴപ്പം മാത്രം. ഉളി കയ്യിലെടുക്കണമെങ്കില്‍ മാധവനാശാരിക്കു സ്വല്പ്പം വീര്യം വേണം.അതു നിര്‍ബ്ബന്ധാ.. അതിനി ഏത് ദൈവം തമ്പുരാന്റെ വീടാണ് പണിയുന്നേന്ന് വച്ചാലും വാറ്റ് ചാരായമില്ലാത്ത ഒരു പണിയ്ക്കുംമാധവനാശാരിയെ കിട്ടില്ല. രാവിലെ 7 മണിക്കു പണിസ്ഥലത്തു വന്നാല്‍ വൈകുന്നേരം 7 മണിവരെ കഠിനാദ്ധ്വാനം ചെയ്യും മാധവനാശാരി. ഇടയ്ക്കു ആഹാരം കഴിക്കാനും ചെറുതായൊന്നു മിനുങ്ങാനും മാത്രമേ മാധവനാശാരി പണി നിര്‍ത്താറുള്ളൂ.ഇപ്പൊഴത്ത് പിള്ളാരൊന്നും ശരിയല്ലെന്നാണ് മാധവനാശാരി പറയുന്നതു. ജീന്‍സുമിട്ട്, പണിയായുധങ്ങള്നിറച്ച ബ്രീഫ് കേസുമായി ബൈക്കില്‍ ചെത്തി നടക്കാനല്ലാതെ ഞങ്ങളൊക്കെ പണ്ടു ചെയ്ത പണിയുടെ ഏഴയലത്തു വരില്ലഇവന്മാരുടെ പണി എന്നാണ്. അതും ഇപ്പം എല്ലാം മെഷീനിലല്ല്യൊ പണിയുന്നെ. പിന്നെ അവരും പണി നിര്‍ത്തി വയ്ക്കുന്നത് ആഹാരംകഴിക്കാന്‍ മാത്രമെ ഉള്ളൂ. പക്ഷെ 7 നു വരും ആഹാരം കഴിക്കാന്‍ 10 നു പോകും തിരികെ 11നു വരും വീണ്ടും ഒരു മണിക്കു പോയാല്‍3 മണിക്കു വരും 4 മണിക്കു കുളിച്ചു മേയ്ക്കപ്പൊക്കെ ചെയ്തു 4 1/2 ക്കു അവര്‍ ബൈക്കെടുത്ത് സ്ഥലം വിടും.
ഈയിടെ നമ്മുടെ മാധവനാശാരി ടൌണില്‍ എന്തോ വാങ്ങാനായി പോയി വരും വഴി ഞങ്ങടെ കോളേജിനു മുന്നിലെ ബസ്റ്റോപ്പിലെത്തി അപ്പോഴാണ് അതിനു തൊട്ടടുത്ത കടയുടെ മുന്നില്‍ ആ ബോര്‍ഡ് കണ്ടത്. ബോര്‍ഡ് കണ്ടതും റോക്കറ്റു വിട്ടപോലെ മാധവനാശാരി കടയ്ക്കുള്ളിലേയ്ക്കു പാഞ്ഞു.
വിശാലമായ കടയ്ക്കുള്ളില്‍ അതിലേയിതിലേയൊക്കെ ആദ്യം ഒരു റൌണ്ടടിച്ഛ് നോക്കി ഉദ്ദേശിച്ച സാധനം അവിടെയൊന്നും കാണാഞ്ഞപ്പോല്‍ ആശാരി അവിടെ നിന്ന സെയിത്സ് ഗേളിനോട്തിരക്കി.
“ കൊച്ചേ സാധനം എവിടെയാ വച്ചേക്കുന്നെ?
”“അമ്മാവാ സാധനങ്ങളല്ലേ ഈ നിരത്തി വച്ചിരിക്കുന്നെ അമ്മാവനെന്താ വേണ്ടേ?”“
“പുറത്തെഴുതി വച്ചിട്ടില്ല്യൊ അതീന്ന് ഒരു നൂറ്റന്പതു മില്ലി തന്നാട്ടെ”
‘നൂറ്റന്പതു മില്ലിയൊ...? എന്തോന്നാ അത് അമ്മാവാ...”
“ ഹ .. സമയം കളയാതെ ബസ്സിനു നേരമായി കൊച്ചതിങ്ങോട്ട് എടുക്ക്...”
“ അമ്മാവാ എന്താ വേണ്ടതെന്നു പറയൂ... ഞാനെടുത്തു തരാം...”
“ നാടന്‍ വാറ്റില്ലെ അതീന്നു നൂറ്റമ്പത് തരാനാ പറഞ്ഞേ... വേഗം....”“ നാടന്‍ വാറ്റോ...? കെളവനിതെന്താ....?”ബഹളം കേട്ട് കൌണ്ടറിലെ ചേട്ടന് വന്നു കാര്യം തിരക്കിയിട്ടു പുറത്തു പോയി നോക്കിയപ്പോള്കണ്ട ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരുന്നു.
“..........വാറ്റ് .........
ചോദിച്ചു വാങ്ങുക!”
ബസ്സു കയറാന്‍ നിന്ന കുരുത്തം കെട്ട പിള്ളാരാരോ ആദ്യത്തെ “ലക്കി” യും അവസാനത്തെ “കാര്‍ഡു” ഉം ബോര്‍ഡില്‍ നിന്നും ചുരണ്ടിക്കളഞ്ഞിരുന്നു.!.
മാധവനാശാരി അടക്കത്തില്‍ കടയില്‍ നിന്നും പുറത്തു കടന്ന് ബോര്‍ഡുപോലും നോക്കാതെ ആദ്യം വന്ന ബസ്സിനു കൈ കാണിച്ചു.
Sunday, December 17, 2006
Subscribe to:
Post Comments (Atom)
7 comments:
മാധവനാശാരി അടക്കത്തില്‍ കടയില്‍ നിന്നും പുറത്തു കടന്ന് ബോര്‍ഡുപോലും നോക്കാതെ ആദ്യം വന്ന ബസ്സിനു കൈ കാണിച്ചു.
-വീണ
വീണമോള് കളിയിപ്പോ പള്ളിമുറ്റത്താക്കിയോ? ഞങ്ങള്‍ പെരുന്തച്ചന്റെ രക്തവും ബുദ്ധിയുമുള്ള ആശാരിമാരെ ഇങ്ങനെ കളിയാക്കിയാല്‍...? ശ്രീനിവാസനും സത്യന് അന്തിക്കാടും പണ്ടൊരിക്കല്‍ 'പൊന്മുട്ടയിടുന്ന തട്ടാനെ' 'താറാവാക്കിയ' കാര്യം കൊച്ചിന് അറിയത്തില്ലിയോ എന്തരോ? എന്റെ പഴവങ്ങാടി ഗണപതീ, നീ തന്നെ ഈ കൊച്ചിനെ കാത്തോളണേ!
ചാരായം നിര്‍ത്തിയതില്‍ പിന്നെ "വാറ്റ് അടിക്കാന്‍ കിട്ടുന്നത് തന്നെ ലക്ക് ആണ്"
"ലക്കി വാറ്റ്"
മാധവനാശാരിയെ കുറ്റം പറയാന്‍ പറ്റുമോ....
ഇതേ പോലൊരു കഥാപാത്രം എന്റെ നാട്ടിമുണ്ട്. തണ്ണിയടിച്ചാല് മാത്രം തടീ പണീണ ആശാരി.
പലപ്പോഴും കൂലിയായി തണ്ണിമാത്രം കൊടുത്ത് പറ്റിക്കാറുണ്ട് എന്റെ നാട്ടിലെ മാന്യന്മാര്, അങ്ങേര്‍ക്ക് പക്ഷെ സന്തോഷം കൂടത്തേയുള്ളൂ
പാവം മാധവനാശാരി.
ബോര്‍ഡ് മാഞ്ഞ് പോയ കഥ കണ്ടപ്പോള്‍ പണ്ട് ബോബനും മോളിയും, മീന്‍ വില്പനയുടെ ബോര്‍ഡ് മാറ്റിയത് ഓര്‍മ്മ വന്നു. മീന്‍ വില്‍ക്കുന്നയാളോട് ഇവിടെ നല്ല മീന്‍ വില്ക്കപ്പെടും എന്ന ബോര്‍ഡില്‍ ഇവിടെ എന്ന് വേണ്ട എന്ന് പറയും. ഇവിടെയാണ് എന്ന് എല്ലാവര്ക്കും അറിയാമല്ലോയെന്ന്. പിന്നെ വില്ക്കപ്പെടും എന്നത് ആവശ്യമില്ല, പ്രദര്‍ശനത്തിന് വെച്ചതാണെന്ന് ആര്‍ക്കെങ്കിലും തോന്നുമോന്ന് ചോദിച്ച് അതും മായ്പ്പിക്കും. പിന്നെ നല്ലതല്ലാതെ ചീത്ത മീന്‍ വിറ്റാണ് കാശുണ്ടാക്കുന്നതെന്ന് ആര്‍ക്കെങ്കിലും തോന്നുമോ എന്ന് ചോദിച്ച് നല്ല എന്നതും മായ്പ്പിക്കും. അവസാനം ഇത് മീന്‍ ആണെന്ന് എല്ലാവര്ക്കും അറിയില്ലേ എന്ന് ചോദിച്ച് ഒറ്റ പോക്ക് പോകും. ;)
ഓര്‍മ്മകളേ...
വീണേ കുറച്ച് ഓവര്‍ ആയോ? ഇല്ലല്ലോ. ഹേയ്. ഇല്ലില്ല. എന്നാലും കുറച്ച് ഓവര്‍ ആയി അല്ലേ.
ഓഫിനു മാപ്പ്.
വീണേ,
മാധവനാശാരി കസറന്‍.
നല്ല എഴുത്ത്.
-സുല്‍
qw_er_ty
മൈനാഗന്‍ ചേട്ടന് :)
ദീപൂസ് ചേട്ടന് :)
ഇടങ്ങള്‍ ചേട്ടന് :)
സുല്‍ ചേട്ടന് :)
സൂ ചേച്ചീ :) ബോബനും മോളീം കഥ നന്നായി.
ഞാനും അനിയനും അടിയുണ്ടാക്കുമ്പോ അമ്മ പറയാറുണ്ട് ഇതേപോലെ ബോബനും മോളീലേം നുറുങ്ങ് കഥകള്‍.
Post a Comment