മണികണ്ഠന് ചേട്ടന് കഷ്ടകാലം! അത് ഇന്നും ഇന്നലെയും തുടങ്ങീതല്ല.
കൊല്ലം കുറെയായി മണികണ്ഠന് ചേട്ടന് കാലക്കേട് തുടങ്ങീട്ട്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ചേട്ടന്റെ ജീവിതം നായ നക്കിയത്രേ. അതും വല്ല
പോമറേനിയനുമാണേല് മണികണ്ഠന് ചേട്ടന് ഇത്രേം ദണ്ഡം വരില്ലായിരുന്നു.
ഇതൊരു മയവുമില്ലാത്ത “ഹച്ചിന്റെ“ നായേപ്പൊലത്തൊരെണ്ണമാ നക്കിയതത്രേ.
ഇതു കേട്ടു കേട്ടു എല്ലാ ദോഷങ്ങളും സുഭദ്രേടത്തിയ്ക്കിപ്പം കാണാപ്പാഠമാണ്.
ഇങ്ങേരുടെ കൂടെ എന്നു പൊറുക്കാന്‍ തൊടങ്ങിയോ അന്നു മുതല്‍ എന്റെ കഷ്ഠകാലം
തുടങ്ങീയെന്നു സുഭദ്രേടത്തി അയല്‍ക്കൂട്ടത്തിനു വരുമ്പോഴൊക്കെ പറയാറുണ്ട്.
ദൈവങ്ങളായ ദൈവങ്ങളെയെല്ലാം ചേട്ടന് വിളിച്ചു നോക്കി ഒരു രക്ഷയുമുണ്ടായില്ല!!.
ആപത്തൊഴിയാനും പരിഹാരമറിയാനും എന്താ വഴിയെന്നു ചിന്തിച്ചിരിക്കുമ്പോഴാണ്
ആരൊ പരപ്പനങ്ങാടിയിലെ കണിയാരുടെ കാര്യം മണികണ്ഠന് ചേട്ടന്റെ ചെവിയില്‍ പറഞ്ഞത്.
ഉച്ചത്തില്‍ പറഞ്ഞാല്‍ കാലക്കേടിന് ക്രൈം ബ്രാഞ്ചിന്റെ കയ്യിലകപ്പെട്ടാലോന്നു കരുതിയാവും
പറഞ്ഞയാള്‍ സംഗതി അത്രയും ഗോപ്യമാക്കിയതു!.
പരപ്പനങ്ങാടി വരെ പോകാന്‍ മണികണ്ഠന് ചേട്ടന്റെ കയ്യില്‍ അപ്പോള്‍ റെഡി കാശില്ലാഞ്ഞിട്ടും,
താന്‍ ചാര്‍ത്തിയ “മാല“ വാടിപ്പോയതിന്റെ ദു:ഖത്തില്‍ കണിയാര് കവടിയും പലകയും തല്ക്കാലം
മൂടിക്കെട്ടിയതുകൊണ്ടും മണികണ്ഠന് ചേട്ടന് ആ യാത്ര മാറ്റി പകരം നാട്ടിലെ പ്രധാന കണിയാന്
കൃഷ്ണനെ പണിയേല്‍പ്പിച്ചു.
മണികണ്ഠന് ചേട്ടന്റെ കാലക്കേടറിയാനും നക്കിയ നായയെ കണ്ടെത്താനും കണിയാന് കവടി നിരത്തി.
ഒറ്റയായും തെറ്റയായും കിട്ടിയ പരലുകള്‍ കണിയാന് കൂട്ടിയും കിഴിച്ചും നോക്കി. മണികണ്ഠന് ചേട്ടനെ
ശനി പിടിച്ചത്രെ. നാല്‍പ്പത്തിനാലു വയസുള്ള മണികണ്ഠന് ചേട്ടനെ പത്തു കൊല്ലം ഏഴര ശനിയനും
കണ്ടകശനിയനും ചേര്‍ന്നു ഇടം വലം വിട്ടിട്ടില്ല പിന്നെ ഗ്രഹദോഷം, ദശാ സന്ധി, ജനന ശിഷ്ടാരിഷ്ടം
മുതല്‍ ദശമൂലാരിഷ്ടം വരെയുള്ള സകല അരിഷ്ടങ്ങളും പോരാഞിട്ട് ദൃഷ്ടി ദോഷം, വിളി ദോഷം എന്നു
വേണ്ട കണിയാര്ക്കറിയാവുന്ന സകല ദോഷങ്ങളും മണികണ്ഠന് ചേട്ടന്റെ മേല്‍ കെട്ടിവച്ചു. ഓരൊ ദോഷം
കെട്ടി വയ്ക്കുമ്പോഴും അതിന്റെ പരിഹാരത്തിനായി മണികണ്ഠന് ചേട്ടന് ചിലവാക്കേണ്ടി വരുന്ന സംഖ്യയിലും
പിന്നെ സുഭദ്രേടത്തി കൊടുത്ത ചക്കരക്കാപ്പിയിലുമാണ് കണിയാരുടെ നോട്ടം!!.
ദോഷങ്ങളുടെ എണ്ണം കൂടുംതോറും മണികണ്ഠന് ചേട്ടനു വേവലാതിയും കണിയാര്ക്ക്
ആര്‍ത്തിയും കൂടി കൂടി വന്നു ഒപ്പം ചക്കര കാപ്പിയുടെ ഗ്ലാസ്സും ഒഴിഞ്ഞുകൊണ്ടിരുന്നു..
ദക്ഷിണ വാങ്ങുന്നതിനൊപ്പം ദോഷപരിഹാര പൂജകള്‍ക്കായി നല്ലൊരു ദിവസവും പരിഹാരക്രിയകള്‍ക്ക്
ഒരു നെടു നെടുങ്കന്‍ ചാര്‍ത്തും കൊടുക്കാന്‍ കണിയാര് മറന്നില്ല. ദക്ഷിണയേക്കാള് കനമുള്ള ചാര്‍ത്തും
നീട്ടിപ്പിടിച്ച് മണികണ്ഠന് ചേട്ടന് ദീര്‍ഘമായി നിശ്വസിച്ചു. പിന്നെ ദോഷങ്ങളുടെ പട്ടികയില്‍
ധനനഷ്ടവും പറഞ്ഞിട്ടുണ്ടാവുമെന്നു ആശ്വസിച്ചു.
കയ്യില്‍ കാല്ക്കാശില്ലതിരുന്നിട്ടും മണികണ്ഠന് ചേട്ടന് തൊട്ടടുത്ത സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും
സര്വ്വനാശിനീകാരക യജ്ഞത്തിന്റെ പേരില്‍ ഒരു ലോണെടുത്തു. അങ്ങനെയുമൊരു ലോണുണ്ടോന്നായിരിക്കും
ഉണ്ടല്ലോ.. 19 ശതമാനം പലിശ നല്കാന് തയാറാണെങ്കില്‍ നരകത്തില്‍ പോകാനുള്ള വിസയും ടിക്കറ്റും
എടുക്കാന്‍ വരെ സഹകരണ ബാങ്കുകാര് ലോണ്‍ കൊടുക്കും. ജാമ്യമോ... ഏയ്.. ആര് ചോദിച്ചു ജാമ്യം?
ജാമ്യം ചോദിക്കുന്നതും കൊടുക്കുന്നതും ഇവിടെ നിരോധിച്ചിരിക്കുകയല്ല്യോ.... പക്ഷെ ഞങ്ങള്ക്കൊരൊറപ്പിനു
നിങ്ങളുടെ അല്ലറ ചില്ലറ സ്ഥാവര ജംഗമ വസ്തുക്കള്‍ - വല്ല വീടോ തോട്ടമൊ പാടമോ അങ്ങനെയെന്തെങ്കിലും
ചെറുതായിട്ട് ഒരു ഈടു നല്‍കണമെന്നു മാത്രം. ഇപ്പ എഴുതാമേ... ഇപ്പ തള്ളാമേ എന്നൊക്കെ മൈക്കിനു
മുന്പില് ഉശിരോടെ പറയാന്‍ ഇടതും വലതും ചേരിയില്‍ ആളുണ്ടാകും പക്ഷെ പണയപ്പെടുത്തിയ കിടക്കാടം
ബാങ്കുകാര് കൊണ്ടു പോകുമ്പാഴാണ് ശരിക്കും നരകത്തിലേക്കുള്ള വിസ കിട്ടുക!, അതവിടെ നില്ക്കട്ടെ.
അങ്ങനെ നമ്മുടെ മണികണ്ഠന് ചേട്ടനും ലോണ്‍ കിട്ടി. പിറ്റേന്നു തന്നെ ചാര്ത്തുമായി ചാലയില്‍ പോയി
കണിയാര്ക്ക് ആവശ്യമുള്ളതെല്ലാം ചേട്ടന് വാങ്ങി.
ഒടുവില്‍ പാപ പരിഹാര യജ്ഞദിവസം കണിയാര് ഏഴര വെളുപ്പിനെ തന്നെ ഹാജര്‍ ഒപ്പം
ഒരു പരികര്‍മ്മിയും. തിരികെപ്പോകുമ്പോള്‍ എടുപ്പത് ണ്ടാവണമല്ലോ? തൂശനിലയില്‍ വച്ച ഗണപതി
മുതല്‍ സ്വര്ണ് ണ നാണയം വരെ കണിയാരുടെ പടിയാണ് അപ്പോള്‍ പിന്നെ പരികര്‍മ്മിയായി
നല്ലൊരാളെ തന്നെ വേണ്ടേ കൊണ്ടരാന്‍ ?.
മണികണ്ഠനെ പിടിച്ച ശനിയെ മാറ്റാനായിപ്രഭാതം മുതല്‍ രാവോളം മന്ത്രങ്ങളും തന്ത്രങ്ങളും കുതന്ത്രങ്ങളും
കണിയാര് ഉരുവിട്ടു. രാവേറെ ചെന്നു. ശനി മാറി ഞായറായിട്ടും കണിയാരുടെ മണിയൊച്ച ആ വീട്ടില്‍
നിന്നും മുഴങ്ങി കൊണ്ടേയിരുന്നു. ഒടുവില്‍ രാത്രിയുടെ ഏഴാം യാമത്തില്‍ മണികണ്ഠന് ചേട്ടന് കണിയാരുടെ
മണിനാദത്തില്‍ നല്ലോണം മയങ്ങിപ്പോയി.
രാവിലെ കണിയാരുടെ കുറിപ്പടി യാണു മണികണ്ഠന് ചേട്ടന് കണിയായതു.
അതില്‍ കണിയാരിപ്രകാരം ഉവാച:
“പ്രിയപ്പെട്ട മണികണ്ഠന്. കുറെ നാളായി നിന്നെ ഗ്രസിച്ഛിരുന്ന ശനിയെ ഞാന്‍ ഒഴിപ്പിച്ചെടുത്തു
അതുമായി ഞാന്‍ പോകുന്നു. സുഖമായി വസിക്കുക”.
ദൈവമേ.... അങ്ങനെ ശനിയൊഴിഞ്ഞു.!!. എടീ സുഭദ്രേ കാപ്പിയായായോടീ................
സുഭദ്രേ........ടീ.........!!!!!!!!!!!!!!!!!!!!!!!!!!!!
***
Sunday, December 03, 2006
Subscribe to:
Post Comments (Atom)
26 comments:
മണികണ്ഠന് ചേട്ടന് കഷ്ടകാലം! അത് ഇന്നും ഇന്നലെയും തുടങ്ങീതല്ല.........
good girl.. അവസാനം അസ്സലൊരു ചിരി ഒളിപ്പിച്ചിട്ടുണ്ടായിരുന്നല്ലേ..;)
പൊന്നപ്പന് ഏലിയന്‍ ചേട്ടോയ് .. അപ്പോ ഇവിടെയും എത്തി അല്യോ? ;)
:)
വീണേ ഒരു ഓഫ് ടോക്ക്, ക്ഷമിച്ചേക്കണേ..
നിക്കേ.. ഞാന്‍ തേടി നടക്കുവായിരുന്നു.. ഒരു മല്ലൂനെ ഏലിയന്‍സ് പൊക്കി എന്നൊക്കെ ഒരു കഥ എഴുതി പകുതിക്കിട്ടിട്ട് എവിടായിരുന്നു.
ബാക്കി എപ്പൊ പറയും..? പാവം ഏലിയന്‍സിനു എന്നു ജാമ്യം കൊടുക്കും..? പറയാതെ വിടൂല മാഷേ.. ഞങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാ..
അല്ലാ അറിഞ്ഞൂടാഞ്ഞിട്ട് ചോദിക്കുവാ.... വഴിയേപോയ 'കണിയാവേലിയെ' പിടിച്ച്കൊണ്ടുവന്ന് ഗൃഹസ്ഥയായ ഒരു പാവം പതിവ്രതയെ പിടിച്ചുകൊടുക്കാനാരുന്നോ ഇത്തറ ദെവസോം ഒരു കൊച്ച് പോട്ടം വെച്ചോണ്ട് കൊച്ചങ്ങനെ 'വായും മൂടിക്കെട്ടി' കുത്തിയിരുന്നെ? കണിയാമ്മാരെടെ യൂണിയന് കോടതിയെ സമീപിച്ചെന്നാ ഒടുവില്‍ കിട്ടിയ വാര്‍ത്ത. എന്താവുമോ എന്തോ എന്റെ പഴവങ്ങാടി ഗണപതീ?
(... സംഭവം രസായി... ട്ടോ!)
അപ്പൊള്‍ സുഭദ്രേടത്തീയുടെ കഥ കഴിഞ്ഞൊ ? അതോ സീരിയലിലേപ്പോലെ കുറച്ച് കഴിയുമ്പൊള് തിരിച്ചു വരുമോ ?
പ്രോഫൈലിലെ പോട്ടം നന്നായിട്ടുണ്ട് വീണക്കുട്ടി,പോസ്റ്റ് പെട്ടിയുടെ ഉള്ളിലിരുന്നു എഴുത്തിടാനുള്ള ചെറിയ കിളീ വാതിലിലൂടെ പുറത്തെക്കു നോക്കുന്ന പോലേ.
അസ്സലായിട്ടുണ്ട് വീണേ. നല്ല ശൈലി. രസികന്‍ വിവരണവും. ഇനിയും എഴുതൂ ഈ ടൈപ്പ് ഐറ്റംസ്... :-)
ഒടുവില്‍ കണിയാര് പുലിവാലു പിടിച്ചു.
നല്ല എഴുത്തു് വീണേ.
ഒരാഴ്ച്ചയായി ഈ വഴി വന്നിട്ട്, വീണേ... അവസാനം വിളിച്ചു വരുത്തിയത് ഒരു പാവം ആമ്പ്രന്നോന്റെ കദനകഥ പറയാനാണല്ലോ... ശ്ശൊ :-)
(ഇനി ഞാന്‍ പ്രത്യേകിച്ച് കൊള്ളാം, നന്നായിരുന്നു എന്നൊന്നും പറയേണ്ടതില്ലല്ലോ... വെളിച്ചപ്പാടിനോടാരേലും തുള്ളല്‍ നന്നായിരുന്നൂന്ന് പറയുവോ..?) :-)
വിണേ... നന്നായി എഴുതിയിരിയ്ക്കുന്നു... ഇനി ആ കണിയാരുടെ ശനി ആര് ഒഴിപ്പിയ്ക്കും? ;-)
അവസാന വരിയിലെ ആ !!!!! നെ എണ്ണം വളരെ ചുരുക്കിയാല്‍ പ്രൊഫെയില്‍ താഴെ കിടക്കുന്നത് ശരിയാവും....
വീണാനാദം, നമ്മുക്കിട്ട് താങ്ങിയതല്ലല്ലോല്ലേ???
-സങ്കുചിതന്
veena, thirontharathu mazhendo?
how is jacob?
Kerala uty yil MA kazhinja, Mphil Cheyyunna, Mathrubhumi Katha Malsarathil 2001 le vijayiyaaya, athe veena aano ithu?
allenkil kshama..
പരപ്പനങാടികാര്ക്ക് ഞാന്‍ പറഞ്ഞു കൊടുക്കും ട്ടോ ഇയാള്‍ അവിടെയുള്ള പണിക്കന് മാരെ ആക്ഷേപിച്ചൂന്ന്.... ഇന്നിട്ട് ഇപ്പൊ എന്തായി???
“കണ്ടക ശനി കൊണ്ടെ പോകൂന്ന്”കണിയാന്മ്മാര് പറയാറ് അവരുകൊണ്ടോണകാര്യമാണല്ലെ...ഇതു പറഞ്ഞുതന്ന വീണക്ക് ഒരു മണ്ടരി....“ണിം”..
അല്ലാ ഇ “സുഭദ്ര” എന്നുപറഞ്ഞാല്‍ “നല്ലതുപോലെ സൂക്ഷിക്കേണ്ടത്” എന്നല്ലെ ...ഇതാബെല്നെക്കനെ ആരും പറഞ്ഞു മനസ്സിലാക്കാഞതെന്താണാവൊ....
“ശനിദശ്ശ അല്ലാണ്ടെന്താ”...
ഈ കണിയാരു പിന്നെ ആ ശനി തടിയില്‍ നിന്നു ഒഴിവാക്കിയതെങ്ങനെയാണാവോ?
പൊന്നപ്പന് ചേട്ടന്, നിക്ക് ചേട്ടന്, വല്ല്യമ്മായി ചേച്ചി, പിന്മൊഴി ചേട്ടന്, മൈനാഗന്‍ ചേട്ടന്, മുസഫിര്‍ ചേട്ടന്, ദില്‍ബേട്ടന്‍, റ്റെഡിച്ചായന്, സൂര്ര്യൊദയം ചേട്ടന്, സങ്കു ചേട്ടന്, രമേഷ് ചേട്ടന്, ചന്ദ്രു ചേട്ടന്, കരിം മാഷ് എല്ലാ വര്‍ക്കും നന്ദി. പഠിക്കാനൊത്തിര്രി ഉള്ളതിനാല്‍ നെറ്റ് നിരോധിച്ചിരിക്കുന്നു. വല്ലപ്പോഴും (sat & sun) കുറച്ചു നേരം നോക്കാന്‍ അനുവാദമുണ്ട്.
റിയാസ് ചേട്ടാ ഞാനാ വീണയല്ല. സോറി.
നന്ദി എല്ലാര്ക്കും ഒരിക്കല്‍ കൂടെ. അടുത്ത ആഴ്ച കാണാ ട്ടോ.
ഇനി കണിയാരുടെ കണ്ടകശ്ശനി പോസ്റ്റാക്കൂ വീണേ..
“താന്‍ ചാര്‍ത്തിയ “മാല“ വാടിപ്പോയതിന്റെ ദു:ഖത്തില്‍ കണിയാര് കവടിയും പലകയും തല്ക്കാലം മൂടിക്കെട്ടിയതുകൊണ്ടും “
മനസ്സിലായില്ലാ... ട്യൂബ് ലൈറ്റ് ഇത്തിരി മിന്നലു കുറവാ.. ഒന്നു പറഞ്ഞു തരാമോ?
വീണ, വളരെ നന്നായി എഴുതി ഫലിപ്പിച്ചിരിക്കുന്നു..അഭിനന്ദനങ്ങള്‍.
-പാര്‍വതി.
തകര്‍പ്പന്‍ വിവരണം ആണല്ലൊ!
-കുമാര്‍- ജനനം : തിരുവനന്തപുരം . പഠിച്ചത് : തിരുവനന്തപുരത്ത് ; ഇപ്പോള്‍ പണിയെടുത്തുകൊണ്ടിരിക്കുന്നതു തിരുവനന്തപുരത്തല്ല!
:)
കൊള്ളാം, രസിച്ചു വായിച്ചു വീണേ!
തുരടൂ.. ഛേ, തുടരൂ...
അരീക്കോടന്‍ (ഏരിയാകോഡ്!)ചേട്ടനു നന്ദി.
കുട്ടിച്ചാത്തന് ചേട്ടാ , കണിയാരു ചാര്‍ത്തിയ മാലയെ അറിയില്ലേ? ഇത്തിരി പിന്നോട്ട് റീ വൈന്‍ഡ് ചെയ്താട്ടേ..
പാര്വതിയേടത്തീ നന്ദി :)പടം മാറ്റിയോ?.
ഇടിവാള്‍ ചേട്ടാ , ആരാ വാവ ?. നന്നായിട്ടുണ്ട്.
കുമാര്‍ ചേട്ടാ,നെടുമങ്ങാട് ആണ് സ്വദേശം?..അല്ലേ!!. പോട്ടങ്ങളൊക്കെ കാണാറുണ്ട് .അടി പൊളി.
തള്ളേ പൊളപ്പ് എഴുത്ത്കളു തന്നെലടെ,
Post a Comment