Monday, June 08, 2009

വാർഷികം

ബ്ലോഗ് പൂട്ടിയിട്ടിട്ട് വരുന്ന ആഗസ്റ്റിൽ ഒരു വർഷമാകും! എനിയ്ക്ക് മാനസികമായി ഏറെ വിഷമം ഉണ്ടാക്കിയ ചില സംഭവങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഞങ്ങളുടെ കുടുംബത്തിലുണ്ടായി.
കഴിഞ്ഞ ജൂൺ 7 ന് ഞാൻ ഒരു പോസ്റ്റിട്ടിരുന്നു. അതിലെ കമന്റിൽ പറയുന്നപോലെവേണു നാഗവള്ളിയും, ജലജയുംപോലെയൊന്നുമായില്ലെങ്കിലും ഞങ്ങൾക്ക് ഞങ്ങളുടെ അച്ഛനും അമ്മയും ആയാൽ മാത്രം മതിയായിരുന്നു. അങ്ങിനെയുള്ളൊരു നല്ല കുടുംബം തന്നെ ആയിരുന്നു ഞങ്ങളുടേത്. ഇങ്ങനെ പുകഴ്ത്തിയവർ തന്നെ ഞങ്ങളുടെ കുടുംബം തകർക്കാൻ കാരണമായതിൽ ഞങ്ങൾ ഞെട്ടിപ്പോകുന്നു! കാരണം കമന്റ് പറയുന്ന സമയത്തുപോലും അവർ എന്നെയും അനിയനെയും ഞങ്ങളുടെ അമ്മയെയും ചതിയ്ക്കുകയായിരുന്നു.
ഇന്നലെയും ജൂൺ 7 ആയിരുന്നു. ഇത്രയും വർഷത്തെ വാർഷികങ്ങളും ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും എല്ലാം ഒന്നോടെ അവസാനിപ്പിച്ചപ്പോൾ അവർ എന്തു നേടി എന്നെ എനിയ്ക്ക് ചോദിയ്ക്കാനുള്ളു. ചാനലുകളിൽ പേരു വരാനും, ബ്ലോഗിൽ നന്നായി കഥകൾ എഴുതാനും, ബ്ലോഗ് ഡിസൈൻ ചെയ്യാനും എന്തിനധികം മലയാളം ടൈപ്പു ചെയ്യാൻ പഠിയ്ക്കാനുമൊക്കെ പകരമായി എന്തു വൃത്തികേടിനും മുതിരുന്നവരെ എന്തു വിളിയ്ക്കണമെന്നറിയില്ല! ഇപ്പോഴവരുടെ ബ്ലോഗിലെ പല കഥകളും പേരുമാത്രമായി അവശേഷിക്കുകയും അതിനകത്ത് ഒന്നുമില്ലാതായതും എന്തുകൊണ്ട്? (ആ‍ ബ്ലോഗിൽ നിന്നും പഴയ പല പോസ്റ്റുകളും അപ്രത്യക്ഷമായതെന്തെന്ന് മറ്റാർക്കും ഒരു പക്ഷെ അറിയില്ലായിരിക്കും!) എന്തൊക്കെയായാലും ഇപ്പോഴവർ പ്രസിദ്ധിയും പേരുമുള്ള ഒരു ബ്ലോഗർ ആയതിനു പിന്നിലെ യാഥാർത്ഥ്യങ്ങൾ അവർക്ക് വിസ്മരിക്കാൻ കഴിയുമായിരിക്കും. പക്ഷെ സ്വന്തം കാര്യ സാധ്യത്തിനു വേണ്ടി മറ്റുള്ളവരെ നശിപ്പിച്ച് അവരുടെ കുടുംബത്തിന്റെ തറക്കല്ല് ഇളക്കിക്കൊണ്ട് നേടിയതൊന്നും ശാശ്വതമല്ല എന്ന് എപ്പോഴെങ്കിലും ഇങ്ങനെയുള്ളവർ മനസ്സിലാക്കട്ടെ.
ആരു ചെയ്ത തെറ്റോ ദ്രോഹമോ എന്തു തന്നെയായാലും എന്റെയും എന്റെ അനിയന്റെയും ഞങ്ങളുടെ കുടുംബത്തിന്റെയും ഭാവിയെ തച്ചുടയ്ക്കുകയും സമാധാനം നശിപ്പിക്കുകയും ചെയ്തവർക്ക് അതുവഴി ദൈവം സുഖവും സമാധാനവും കൊടുക്കുമെങ്കിൽ ആവട്ടെ!
ഞങ്ങൾ ഇന്നലെയും ആഘോഷിച്ചു. അച്ഛന്റെയും അമ്മയുടെയും ഇരുപത്തി രണ്ടാമത്തെ വിവാഹവാർഷികമല്ല ഞങ്ങളുടെ കുടുംബത്തിന്റെഅധ:പതനത്തിന്റെ വാർഷികം”.
സ്നേഹത്തോടെ,

വീണ.