പടിപ്പുരയില്‍ ഞാന്‍ കാത്തിരുന്നു.
ഒരു കാലൊച്ചയ്ക്കായി കാതോര്‍ത്തിരുന്നു.
അവരെല്ലാം വന്നു..... പക്ഷെ ആ ഒരു കാലൊച്ചയ്ക്കായി മാത്രം
ഞാന്‍ വീണ്ടും കാത്തിരുന്നു.
എല്ലാരും എന്നെ കളിയാക്കി. .... പക്ഷെ ഞാന്‍ വീണ്ടും കാത്തിരുന്നു.
എന്റെ കാത്തിരുപ്പു ധന്യമോ ? വ്യര്‍ഥമോ?
വീണ.
Saturday, October 28, 2006
Subscribe to:
Post Comments (Atom)
18 comments:
കാത്തിരിക്കൂ ധന്യമായേക്കാം...
സ്വാഗതം.ധന്യമാകും ഉറപ്പ്
ധൈര്യമായിട്ടിരിക്കൂ..ഇപ്പ ശര്യാക്കിത്തരാം.. സ്വാഗതം..
വീണക്കു ബൂലോഗത്തിലേക്ക് സ്വാഗതം.
വീണയില്‍ ശ്രുതി മീട്ടാന്‍ തുടങ്ങികൊള്ളൂ
പിന്നെ കാത്തിരിപ്പ്. കാത്തിരിപ്പൊരു രസം തന്നെയല്ലെ. പിന്നെ ഒരു ചിന്ന അഡ്വൈസ്.
കുറച്ചു നാള് കാത്തിരുന്നു നോക്കുക, എന്നിട്ടും വന്നില്ല എങ്കില്‍, പോ പുല്ലേ ന്ന് പറഞ്ഞ് കാത്തിരിപ്പവസാനിക്കുക. പിന്നല്ലാതെ, എല്ലാത്തിനും, ഒരു പരിതിയില്ലെ? ക്ഷമക്കും ഒരതിരില്ലെ?
നല്ല പ്രതീക്ഷയോടെയുള്ള കാത്തിരിപ്പാണെങ്കില്‍ ധന്യമാവും. :)
എല്ലാ ആഗ്രഹങ്ങളും സാധിച്ചാല്‍ പിന്നെ എന്തു രസം വിണക്കുട്ടി ?
സ്വാഗതം.
കമന്റ്സിട്ട എല്ലവര്‍ക്കും,
ബ്ലോഗ്ഗിലേക്കു പേടിച്ചു പേടിച്ചാണ് കടന്നതു.
ധൈര്യം നല്കിയ എല്ലാവര്ക്കും നന്ദി.
വീണ.
സ്വാഗതം...
വീണേ, വീണേ വീണപ്പെണ്ണേ...
ഇപ്പോള്‍ നീയെത്ര ധന്യ. സ്വാഗതം സുഹൃത്തെ. :)
പിറ്റ്സാ ഹട്ടിന്റെ ഡെലിവറി വാനിനെയല്ലേ കാത്തിരിയ്ക്കുന്നത്? ഇപ്പ വരും. ഗേറ്റില്‍ നില്ല്ക്കണാറ്റ് ഉള്ളില്‍ കേറി ഇരുന്നോളൂ.അവര്‍ വന്നാല്‍ കോളിംഗ് ബെല്ലടിയ്ക്കും. :-)
സ്വാഗതം!
വീണേ വീണേ
അയ്യോ വീണോ?
വീണില്ലേലും വീണ പോലെയായത് പോരേ?
വീണ വീണതോ വീണിട്ടെഴുന്നേറ്റതോ?
അതൊന്നുമില്ല ഞാന്‍ വീണേണെന്ന് എറണാകുളം ഭാഷയിലൊന്ന് തിരുത്തിക്കൂടേ വീണേ?
വീണയ്ക് സ്വാഗതം.
കാത്തിരിപ്പിനു മുഷിവു കൂടുമ്പോ ഒരു ഇടക്കാലാശ്വാസമായിട്ട് അപ്രത്തേ വേലിയ്കലേയ്ക് ഒക്കെ ഒന്ന് നോക്കു. ഇല്ല്യാന്നേ... ആരും അറിയില്ലാ
വീണേ... കാലൊച്ച മാത്രം മതിയോ, ആളെക്കാണണ്ടേ...! എന്തായാലും തൊടങ്ങീതല്ലേ, ജ്ജ് കൊറച്ച്നേരംകൂടി നോക്ക്... കണ്ടില്ലെങ്കില്‍ പടിപ്പുരയടച്ച് മറ്റൊരു സെന്റി പോസ്റ്റിട്...
സുസ്വാഗതം.....
സുഭദ്രത്തിന്റെ കമന്റും കസറി...
വാ വീണാ, വരുവീണാ, വരവീണാ.
ബൂലോകത്തിലേക്ക് സ്വാഗതം. കാത്തിരിപ്പൊരു രസം തന്നെയല്ലെ, ഒരുപാട് കാത്തിരുന്ന് കിട്ടുന്നതിന് മധുരം കൂടും.
ഇതാ ഞാനെത്തി...
കാത്തിരിപ്പ് ഇപ്പോള്‍ ധന്യമായില്ലേ.. :-)
ആ കാത്തിരുന്നു കൊണ്ടുള്ള ഫോട്ടോ ഗംഭീരം. ന്നാലും എന്തൊരു നീളാ വീണാടെ ചെവിക്ക്... :-)
സ്വാഗതം
Post a Comment